മലപ്പുറം: തൊണ്ടയിൽ മാതളനാരങ്ങാക്കുരു കുടുങ്ങി മൂന്നു വയസുകാരി മരിച്ചു. മങ്കട കടന്നമണ്ണ പാറച്ചോട്ടിൽ വലിയത്ര ഷംസുദ്ദിന്റെ മകൾ അഷീക്കയാണു മരിച്ചത്. ഇന്നു രാവിലെയാണു സംഭവം. കുട്ടിയും മാതാവും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മാതളനാരങ്ങായുടെ കുരു തൊണ്ടയിൽ കുടുങ്ങിയതോടെ കുഞ്ഞു കുഴഞ്ഞു വീണു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവു റിയാദിൽ ജോലി ചെയ്യുകയാണ്.