- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ നേതാവിന്റെ മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിച്ചു, മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
തൃശൂർ; യൂത്ത് കോൺഗ്രസ് നേതാക്കൾ മോർഫ് ചെയ്ത അശ്ലീലവീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയുമായി കോൺ?ഗ്രസ് വനിത നേതാവ് പരാതി. സംഭവത്തിൽ മതിലകം പൊലീസ് മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസ്.
ശോഭ സുബിനെ കൂടാതെ നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ, മണ്ഡലം ഭാരവാഹി അഫ്സൽ എന്നിവരുടെ പേരിലാണ് കേസ്. ശോഭ സുബിൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കയ്പമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.
കയ്പമംഗലത്തെ യൂത്ത് കോൺഗ്രസ് വനിതാനേതാവാണ് പരാതി നൽകിയത്. തന്റെ പേരും പദവിയും സഹിതം മോർഫ് ചെയ്ത അശ്ലീലവീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. ഐ.ടി. നിയമപ്രകാരമാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.
മറുനാടന് ഡെസ്ക്
Next Story