ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗം അമ്പെയ്ത്തിൽ ഇന്ത്യയുടെ തൃഷ ദേബിന് വെങ്കലം. വനിതകളുടെ കോമ്പൗണ്ട് ഇനത്തിലാണ് തൃഷയുടെ നേട്ടം. നേരത്തെ അമ്പെയ്ത്ത് കോമ്പൗണ്ട് ടീമിനത്തിൽ തൃഷ ഉൾപ്പെട്ട ടീം വെങ്കലം നേടിയിരുന്നു. ഇതോടെ ഇന്ന് ഇന്ത്യയുടെ മെഡൽനേട്ടം ഒരു സ്വർണവും ഒരു വെള്ളിയുമുൾപ്പെടെ അഞ്ചായി.