- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോറിക്ഷകൾക്ക് 10 വർഷം മുമ്പു നിർത്തിയ ടൗൺ പെർമിറ്റ് ബിജെപി സംസ്ഥാന നേതാവിന് അരലക്ഷം നൽകിയാൽ 6 മാസത്തിനകം റെഡി; നേതാവിന്റെ ഇടപെടലിലൂടെ കോടതി വഴി ടൗൺപെർമിറ്റ് കിട്ടിയത് 200ലധികം ഓട്ടോകൾക്ക്; തൃശൂർ നഗരത്തിൽ നിന്നും ഒരു തട്ടിപ്പുകഥ
തൃശൂർ: ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ 10 വർഷം മുമ്പു നിർത്തലാക്കിയതാണ് തൃശൂർ നഗരത്തിലെ ഓട്ടോറിക്ഷകൾക്കുള്ള ടൗൺ പെർമിറ്റ്. എന്നാൽ കോടതി വഴി തൃശൂരിലെ ഓട്ടോറിക്ഷകൾക്ക് ടൗൺ പെർമിറ്റ് വാങ്ങിക്കൊടുത്ത് തൃശൂരിൽ നിന്നുള്ള ബിജെപിയിലെ സംസ്ഥാന നേതാവ് ലക്ഷങ്ങൾ നേടി. നേതാവിന് അരലക്ഷം രൂപ നൽകിയാൽ ആറുമാസത്തിനകം തൃശൂരിൽ ടൗൺ പെർമിറ്റ് റെഡി. ഇത്തരത്തിൽ ഇരുന്നൂറിലധികം ഓട്ടോറിക്ഷകളാണ് കോർപ്പറേഷൻ അതിർത്തിയിൽ ഓടുന്നതിന് ടൗൺ പെർമിറ്റ് നേടിയെടുത്തത്. തൃശൂർ കോർപ്പറേഷൻ അതിർത്തിക്കുള്ളിലെ താമസക്കാരനെന്നതിനുള്ള തെളിവും (റേഷൻ കാർഡ്), ഉപജീവനത്തിന് മറ്റൊരു മാർഗവുമില്ലെന്നുള്ള അപേക്ഷയും നൽകിയാൽ പ്രശസ്ത അഭിഭാഷകൻ കൂടിയായ ബിജെപി സംസ്ഥാന ഭാരവാഹി ആറ് മാസത്തിനകം ടൗൺ പെർമിറ്റ് കോടതി വഴി നേടിത്തരും. ഇതിന് അരലക്ഷം രൂപയാണ് ഫീസത്രെ. ടൗൺ പെർമിറ്റിന് കോടതിയിലൂടെ അനുകൂല ഉത്തരവ് നേടിയെടുക്കുന്നതിൽ ബിജെപി നേതാവിന് പ്രത്യേക വൈദഗ്ധ്യമുണ്ടെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു. ചാനൽ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്ന ബിജെപി നേതാവിന് ബി.എം.എസ്
തൃശൂർ: ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ 10 വർഷം മുമ്പു നിർത്തലാക്കിയതാണ് തൃശൂർ നഗരത്തിലെ ഓട്ടോറിക്ഷകൾക്കുള്ള ടൗൺ പെർമിറ്റ്. എന്നാൽ കോടതി വഴി തൃശൂരിലെ ഓട്ടോറിക്ഷകൾക്ക് ടൗൺ പെർമിറ്റ് വാങ്ങിക്കൊടുത്ത് തൃശൂരിൽ നിന്നുള്ള ബിജെപിയിലെ സംസ്ഥാന നേതാവ് ലക്ഷങ്ങൾ നേടി. നേതാവിന് അരലക്ഷം രൂപ നൽകിയാൽ ആറുമാസത്തിനകം തൃശൂരിൽ ടൗൺ പെർമിറ്റ് റെഡി. ഇത്തരത്തിൽ ഇരുന്നൂറിലധികം ഓട്ടോറിക്ഷകളാണ് കോർപ്പറേഷൻ അതിർത്തിയിൽ ഓടുന്നതിന് ടൗൺ പെർമിറ്റ് നേടിയെടുത്തത്.
തൃശൂർ കോർപ്പറേഷൻ അതിർത്തിക്കുള്ളിലെ താമസക്കാരനെന്നതിനുള്ള തെളിവും (റേഷൻ കാർഡ്), ഉപജീവനത്തിന് മറ്റൊരു മാർഗവുമില്ലെന്നുള്ള അപേക്ഷയും നൽകിയാൽ പ്രശസ്ത അഭിഭാഷകൻ കൂടിയായ ബിജെപി സംസ്ഥാന ഭാരവാഹി ആറ് മാസത്തിനകം ടൗൺ പെർമിറ്റ് കോടതി വഴി നേടിത്തരും. ഇതിന് അരലക്ഷം രൂപയാണ് ഫീസത്രെ. ടൗൺ പെർമിറ്റിന് കോടതിയിലൂടെ അനുകൂല ഉത്തരവ് നേടിയെടുക്കുന്നതിൽ ബിജെപി നേതാവിന് പ്രത്യേക വൈദഗ്ധ്യമുണ്ടെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു.
ചാനൽ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്ന ബിജെപി നേതാവിന് ബി.എം.എസ് യൂണിയൻ എല്ലാ ഒത്താശയും നൽകുന്നതായും പരാതിയുണ്ട്. നഗരത്തിൽ ടൗൺ പെർമിറ്റുള്ള ഓട്ടോകൾക്ക് വൻ ഡിമാൻഡാണ്. രൂക്ഷമായ ഗതാഗതക്കുരുക്കും, ഓട്ടോറിക്ഷകളുടെ ബാഹുല്യവും മൂലം ടൗൺ പെർമിറ്റ് അനുവദിക്കുന്നത് പത്ത് വർഷമായി നിർത്തിവെച്ചിരിക്കുകയാണ്. ടൗൺ പെർമിറ്റിൽ ഓടുന്ന ഓട്ടോകളുടെ ഡ്രൈവർമാർക്ക് പ്രതിദിനം 1200 മുതൽ 1500 രൂപ വരെ (ഇന്ധനചെലവ് കൂടാതെ) സമ്പാദിക്കാം.
മറിച്ചുവിൽക്കപ്പെടുന്ന ടൗൺപെർമിറ്റിന് രണ്ടരലക്ഷം രൂപ വരെയാണെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു. നഗരത്തിൽ നിന്ന് ആളെ കയറ്റുന്നതിനും, നഗരത്തിലെ സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യുന്നതിനും ടൗൺ പെർമിറ്റുള്ള ഓട്ടോകൾക്ക് മാത്രമാണ് തൃശൂർ കോർപ്പറേഷന്റെ അനുമതിയുള്ളത്. നഗരത്തിൽ ഓടുന്ന ടൗൺ പെർമിറ്റുള്ള ഓട്ടോകൾക്ക് ട്രാഫിക് പൊലീസ് മൈക്രോ ചിപ്പും നൽകുന്നുണ്ട്.
തൃശൂർ കോർപ്പറേഷനും ട്രാഫിക് പൊലീസും ചേർന്നാണ് ഓട്ടോകൾക്ക് നഗരത്തിൽ ഓടാൻ ടൗൺ പെർമിറ്റ് നൽകുന്നത്. നഗരത്തിലിപ്പോൾ പന്ത്രണ്ടായിരത്തോളം ഓട്ടോകൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ പകുതിയെണ്ണത്തിന് മാത്രമാണ് ടൗൺ പെർമിറ്റുള്ളത്. വ്യാജ പെർമിറ്റുമായി സർവീസ് നടത്തുന്ന ഓട്ടോകൾ രണ്ടായിരത്തോളമുണ്ട്. നഗരത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥന്മാർക്കും ബിനാമിയായി ഓട്ടോകളുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പത്തോളം ഓട്ടോകൾ നഗരത്തിൽ സർവീസ് നടത്തുന്നത് പരസ്യമായ രഹസ്യമാണ്.