- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വണ്ടി അതിവേഗതയിൽ വരുന്നത് കണ്ടപ്പോൾ പെട്ടന്ന് ബ്രേക്ക് ചവിട്ടിയിരുന്നു; പക്ഷേ നേരെ വേഗത്തിൽ വന്ന് ഇടിക്കുകയായിരുന്നു; തീവ്രവെളിച്ചത്തിൽ ഒന്നും കണ്ടില്ല; വണ്ടി വെട്ടിപ്പൊളിച്ചാണ് താനുൾപ്പെടെയുള്ളവരെ പുറത്തെടുത്തത്; കൊട്ടേക്കാട്ടേ അപകടത്തിൽ പെട്ട കാറിന്റെ ഡ്രൈവർ വെളിപ്പെടുത്തുന്നത് ദുരന്തത്തിന്റെ ഭീകരത
തൃശ്ശൂർ: തൃശ്ശൂരിലെ കൊട്ടേക്കാട്ടേ കാർ അപകടത്തിന്റെ ദുരന്തം വിവരിച്ചു കൊണ്ട് അപകടത്തിൽ പെട്ട ടാക്‌സി കാറിന്റെ ഡ്രൈവർ. ഒരു വാഹനം നല്ല വേഗത്തിൽ കടന്നു പോയതിന് പിന്നാലെ വേഗത്തിൽ എത്തിയ രണ്ടാമത്തെ വാഹനം കാറിന്റെ മുന്നിൽ ഇടിക്കുകയായിരുന്നുവെന്ന് ടാക്‌സി കാറിന്റെ ഡ്രൈവർ പ്‌റഞ്ഞു. ഒന്നും കാണാൻ പറ്റാത്ത തീവ്രമായ വെളിച്ചമായിരുന്നു. വണ്ടി വരുന്നത് കണ്ടപ്പോൾ പെട്ടന്ന് ബ്രേക്ക് ചവിട്ടിയിരുന്നു. പക്ഷേ നേരെ വേഗത്തിൽ വന്ന് ഇടിക്കുകയായിരുന്നു. വണ്ടി വെട്ടിപ്പൊളിച്ചാണ് താനുൾപ്പെടെയുള്ളവരെ പുറത്തെടുത്തതെന്നും കാർ ഡ്രൈവർ ഇരവിമംഗലം മൂർക്കാട്ടിൽ രാജൻ പറഞ്ഞു.
പെട്ടന്നൊരു വലിയ ശബ്ദം കേട്ടുവെന്നും അടുത്ത സ്ഥലത്ത് എവിടെ എങ്കിലും ചെന്ന് ഇടിച്ചു എന്നാണ് കരുതിയതെന്നും അപകടത്തിൽ മരിച്ച രവിശങ്കറിന്റെ ഭാര്യ മായ പറഞ്ഞു. മുന്നിലേക്ക് വീണപ്പോൾ ബ്രേക്കിട്ടപ്പോൾ വീണതാകും എന്നാണ് വിചാരിച്ചത്. പുറത്തിറങ്ങിയപ്പോൾ, ശബ്ദം കേട്ട് ആളുകളെല്ലാം ഓടിക്കൂടിയിരുന്നു. പറന്നുവരികയായിരുന്നു ജീപ്പ് എന്നാണ് അവിടെയുള്ളവർ പറഞ്ഞത് അവരവിടെ പിടിച്ചു നിർത്തിയിട്ടുണ്ടായിരുന്നു. മുന്നിലുള്ള ഭർത്താവിനെ തൊട്ടു വിളിച്ചിട്ട് മിണ്ടുന്നുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.
ഇതിനിടെ മത്സരഓട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആദ്യം ബിഎംഡബ്ല്യു കാറും പിന്നാലെ ഥാറും അതിവേഗത്തിൽ പാഞ്ഞുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിസിടിവി ക്യാമറകളുടെ സഹായത്തോടെ ബിഎംഡബ്ല്യു കാർ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.
മത്സരയോട്ടം നടത്തിയ ആഡംബര വാഹനങ്ങളിലൊന്ന് ടാക്സിക്കാറിലിടിച്ചാണ് ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിലെ ഒരാൾ മരിച്ചത്. പാടൂക്കാട് രമ്യ നിവാസിൽ രവിശങ്കർ (67) ആണ് മരിച്ചത്. കൊട്ടേക്കാട് സെന്ററിൽ ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം നടന്നത്. ഥാർ, ബി.എം.ഡബ്ള്യു. വാഹനങ്ങളാണ് മത്സരിച്ചോടിയതെന്ന് പൊലീസ് പറഞ്ഞു. എതിർദിശയിൽ നിന്നുവന്ന ഥാർ കാറിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രവിശങ്കറെ ദയ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഡ്രൈവർ ഇരവിമംഗലം മൂർക്കാട്ടിൽ രാജൻ എന്നിവർക്ക് പരിക്കേറ്റു. ഇതിൽ വിദ്യയുടെയും മായയുടെയും പരിക്ക് ഗുരുതരമാണ്.
അപകടത്തിന് പിന്നാലെ ബി.എം.ഡബ്‌ള്യു കാർ നിർത്താതെ പോയി. ഥാറിൽ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ രണ്ടുപേർ അപടകത്തിന് പിന്നാലെ ഓടി രക്ഷപെട്ടു. ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. തൃശ്ശൂർ അയ്യന്തോൾ സ്വദേശി ഷെറിൻ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാൾ മദ്യപിച്ചതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ മത്സര ഓട്ടത്തിന് ഉണ്ടായിരുന്ന മറ്റൊരു കാറിനെ ഇനിയും പിടിക്കാനായില്ല. കൊലപാതകത്തിന് സമാനമായ കുറ്റകൃത്യമാണ് സംഭവിച്ചിരിക്കുന്നത്. എന്നാൽ വെറുമൊരു അപകടമാക്കി മാറ്റാനും അണിയറയിൽ നീക്കമുണ്ട്. ഥാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. സംഭവ സ്ഥലത്ത് തടിച്ചുകൂടിയ ടാക്സി ഡ്രൈവർമാർ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണം. ബിഎംഡബ്ല്യൂ കാർ നിർത്താതെ പോയി. ഥാറിൽ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കാറിലുണ്ടായിരുന്ന ഷെറിൻ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾക്ക് ഒപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ