- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസ് ക്രീമിൽ വിഷം ചേർത്ത് അച്ഛൻ നൽകിയപ്പോൾ മക്കളും ഭാര്യയും സന്തോഷത്തോടെ കഴിച്ചു; ബോധം കെട്ട നാലുപേരേയും എടുത്ത് കിണറ്റിൽ ഇട്ട് മാവിൻ കൊമ്പിൽ തൂങ്ങിമരിച്ചു; കിണറ്റിൽ വീണയുടൻ ബോധം തെളിഞ്ഞ എട്ടു വയസ്സുകാരി പൈപ്പിൽ പിടിച്ച് ഒരു രാത്രി മുഴുവൻ നിന്നു; കടക്കെണിയും ജപ്തി നോട്ടീസും ഒരു കുടുംബം ഇല്ലാതാക്കിയത് ഇങ്ങനെ
തൃശ്ശൂർ: എരുമപ്പെട്ടിയിൽ ഭാര്യയെയും മൂന്നുമക്കളെയും വിഷം നൽകി കിണറ്റിലെറിഞ്ഞ ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ. കിണറ്റിലെ പൈപ്പിൽ പിടിച്ചുനിന്ന എട്ടു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിനുസമീപമാണ് സംഭവം. കൊട്ടിലിപ്പറമ്പിൽ വേലായുധന്റെ മകൻ സുരേഷ്‌കുമാർ (37), ഭാര്യ ധന്യ (32), മക്കളായ വൈഗ (എട്ട്), വൈശാഖി (ആറ്) എന്നിവരാണ് മരിച്ചത്. വൈഷ്ണയാണ് രക്ഷപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ജീവനൊടുക്കാൻ കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഞായറാഴ്ച രാത്രി സുരേഷ് കുമാർ ഐസ്‌ക്രീമിൽ വിഷം കലർത്തി ഭാര്യയ്ക്കും മക്കൾക്കും നൽകി. അബോധാവസ്ഥയിലായ ഭാര്യയെയും മൂന്നുമക്കളെയും കിണറ്റിലേക്ക് എറിഞ്ഞു. തുടർന്ന് സുരേഷ്‌കുമാർ സമീപത്തെ മാവിൻകൊമ്പിൽ കയറിൽ തൂങ്ങിമരിച്ചുവെന്നാണ് സൂചന. ഐസ്‌ക്രീം കഴിച്ച് അല്പസമയത്തിനകം ഛർദ്ദിച്ചതിനാൽ വൈഷ്ണയ്ക്ക് കിണറ്റിൽ വീണയുടൻ ബോധം തിരികെക്കിട്ടി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ പ്രഭാതസവാരിക്ക് വീടിനു മുന്നിലൂടെ പോയ സമീപവാസി കിണറ്റിൽനിന്ന് കുട്ടിയുടെ കരച്ചിൽ ക
തൃശ്ശൂർ: എരുമപ്പെട്ടിയിൽ ഭാര്യയെയും മൂന്നുമക്കളെയും വിഷം നൽകി കിണറ്റിലെറിഞ്ഞ ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ. കിണറ്റിലെ പൈപ്പിൽ പിടിച്ചുനിന്ന എട്ടു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിനുസമീപമാണ് സംഭവം. കൊട്ടിലിപ്പറമ്പിൽ വേലായുധന്റെ മകൻ സുരേഷ്‌കുമാർ (37), ഭാര്യ ധന്യ (32), മക്കളായ വൈഗ (എട്ട്), വൈശാഖി (ആറ്) എന്നിവരാണ് മരിച്ചത്. വൈഷ്ണയാണ് രക്ഷപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ജീവനൊടുക്കാൻ കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ഞായറാഴ്ച രാത്രി സുരേഷ് കുമാർ ഐസ്‌ക്രീമിൽ വിഷം കലർത്തി ഭാര്യയ്ക്കും മക്കൾക്കും നൽകി. അബോധാവസ്ഥയിലായ ഭാര്യയെയും മൂന്നുമക്കളെയും കിണറ്റിലേക്ക് എറിഞ്ഞു. തുടർന്ന് സുരേഷ്‌കുമാർ സമീപത്തെ മാവിൻകൊമ്പിൽ കയറിൽ തൂങ്ങിമരിച്ചുവെന്നാണ് സൂചന. ഐസ്‌ക്രീം കഴിച്ച് അല്പസമയത്തിനകം ഛർദ്ദിച്ചതിനാൽ വൈഷ്ണയ്ക്ക് കിണറ്റിൽ വീണയുടൻ ബോധം തിരികെക്കിട്ടി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെ പ്രഭാതസവാരിക്ക് വീടിനു മുന്നിലൂടെ പോയ സമീപവാസി കിണറ്റിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടു. തുടർന്ന് സമീപത്തെ ചായക്കടയിൽനിന്ന് നാട്ടുകാരെ വിളിച്ചുവരുത്തി കുട്ടിയെ പുറത്തെടുത്തു.
അമ്മയും സഹോദരിമാരും വെള്ളത്തിനടിയിൽ ഉണ്ടെന്ന് കുട്ടിയാണ് നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് സുരേഷ്‌കുമാറിനെ മാവിൽ തൂങ്ങിയ നിലയിൽ നാട്ടുകാർ കണ്ടെത്തുകയും ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈഷ്ണയ്ക്ക് പ്രഥമശുശ്രൂഷ നൽകി. ഉച്ചയോടെ ആശുപത്രി വിട്ടു. കിണറ്റിലെ മൃതദേഹങ്ങൾ കുന്നംകുളത്തുനിന്ന് അഗ്‌നിരക്ഷാസേന എത്തി പുറത്തെടുത്തു. ഐ. രാജേഷ് കെ. മേനോൻ, എരുമപ്പെട്ടി എസ്.ഐ. കെ.വി. വനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധന നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹങ്ങൾ പുതുശ്ശേരി പുണ്യതീരത്ത് സംസ്‌കരിച്ചു.
സുരേഷ്‌കുമാർ ടൈൽസ് പണിക്കാരനായിരുന്നു. കുറി, പലിശയിടപാടുകളും ലോട്ടറി വിൽപ്പനയും ഉണ്ടായിരുന്നു. പലിശക്ക് കൊടുത്ത പണം തിരികെ കിട്ടാതായതോടെ ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി പറയുന്നു. വീട്ടിൽ ജപ്തിനോട്ടീസ് പതിക്കുമെന്ന് കഴിഞ്ഞ ദിവസം ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ബ്ലെയ്ഡ് ഭൂമാഫിയയുടെ മാനസിക പീഡനവും ഭീഷണിയുമാണു നാടിനെ നടുക്കിയ കൃത്യത്തിനു കുടുംബത്തെ പ്രേരിപ്പിച്ചതെന്ന നാട്ടുകാരുടെ ആരോപണം ശക്തമായതോടെ സ്ഥലം എംഎൽഎയും വ്യവസായ മന്ത്രിയുമായ എ.സി. മൊയ്തീൻ സംഭവത്തിൽ അന്വേഷണം ശക്തമാക്കാനും കർശന നടപടി സ്വീകരിക്കാനും പൊലീസിന് നിർദ്ദേശം നൽകി.
വരവൂർ പിലക്കാട് കളരിക്കൽ ചന്ദ്രന്റെ മകളാണ് ധന്യ. മരിച്ച വൈഗയും രക്ഷപ്പെട്ട വൈഷ്ണയും ഇരട്ടകളും കടങ്ങോട് സർക്കാർ എൽ.പി. സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിനികളുമാണ്. വൈശാഖി ഇതേ സ്‌കൂളിൽ ഒന്നാം ക്ലാസിലായിരുന്നു.