തൃശൂർ: തൃശൂർ പൂരം നടത്താൻ ധാരണ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂരം നടത്താനാണ് മന്ത്രി വി എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ ധാരണയായത്. പൂരം നടത്തിപ്പ് സംബന്ധിച്ച് നടപടികൾക്കായി ദേവസ്വം ഭാരവാഹികളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു.

എല്ലാ ചടങ്ങുകളോടെയും പൂരം നടത്താനാണ് നിലവിലെ ആലോചന. പൂര പ്രദർശനങ്ങളും ഉണ്ടാകും. കോവിഡ് കൂടുന്ന സാഹചര്യമുണ്ടെങ്കിൽ പരിപാടിയിൽ മാറ്റം വരുത്തും. അന്തിമ തീരുമാനം അടുത്ത മാസം ഉണ്ടാകും.

കോവിഡ് രോഗവ്യാപനം പരിഗണിച്ച് കഴിഞ്ഞ തവണ തൃശൂർ പൂരം താന്ത്രിക ചടങ്ങുകൾ മാത്രമായാണ് നടത്തിയത്. ഒരാനപ്പുറത്തെങ്കിലും പൂരം നടത്താൻ അനുവദിക്കണമെന്ന് ദേവസ്വങ്ങൾ ആവശ്യപ്പെട്ടെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു.