തൃശൂർ: വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയതിനെതുടർന്ന് റീപോളിങ് നടത്താനിടയായത് തൃശൂർ റേഞ്ച് ഐ.ജി അന്വേഷിക്കും. സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച നടത്തി. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടിങ് യന്ത്രത്തിലെ തകരാർ മൂലം വോട്ടെടുപ്പ് വൈകിയ കൊടകര പുലിപ്പാറക്കുന്നിൽ രണ്ടുമണിക്കൂർ കൂടി നീട്ടി നൽകിയിരുന്നു.