തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഫഹാഹീൽ ഏരിയ കുട്ടികളുടെ കൂട്ടായ്മയായ കളിക്കളം കമ്മറ്റി രൂപീകരിച്ചു.വള്ളിയാഴ്‌ച്ച വൈകിട്ട് 5 :30ന് മംഗഫിൽ ബിവിൻ തോമസിന്റെ വസതിയിൽ വെച്ച് നടന്ന യോഗത്തിൽ ഫഹാഹീൽ ഏരിയവനിത വേദി കോർഡിനേറ്റർ ശ്രീമതി.ജിഷ രാജീവ് യോഗത്തിന് അധ്യക്ഷത വഹിച്ചു.

പ്രസ്തുത യോഗത്തിൽ സൂസൻ സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു, യോഗഅധ്യക്ഷയും വനിതാ വേദി കോർഡിനേറ്ററും ആയജിഷ രാജീവ് അവരുടെ അധ്യക്ഷപ്രസംഗത്തിൽ ഫഹാഹീൽ ഏരിയയുടെ കളിക്കളം സമിതിയിലേക്ക് എത്തിച്ചേർന്നഎല്ലാകുട്ടികൾക്കും നന്ദിയും അതോടപ്പം തെരെഞ്ഞെടുക്കപ്പെട്ടഭാരവാഹിക്കൾക്ക് പ്രവർത്തന വർഷത്തിലേക്കു എല്ലാവിധ ആശംസകൾ നേരുകയുംതുടർന്ന് വരുന്ന കളിക്കളത്തിന്റെ എല്ലാ പ്രവർത്തനത്തിനും വനിതാവേദിയുടെഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും അവർ വാഗ്ദാനം ചെയ്തു.

അസോസിയേഷൻവനിതാവേദി ജനറൽ സെക്രട്ടറി റിനി ഷൈജു, ഫഹാഹീൽ ഏരിയ കൺവീനർ ജിജോ പായമേൽ, അസോസിയേഷൻ പ്രസിഡന്റ് ബിജു കടവി , അസോസിയേഷൻ ആർട്‌സ്‌കൺവീനർ ബിജു കോരോത്ത്, ആക്ടിങ്. ജനറൽ സെക്രട്ടറി പൗലോസ്എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . കളിക്കളം എന്ന കൂട്ടായ്മയുടെആവശ്യകതെയെകുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ഏരിയഎക്‌സിക്യൂട്ടീവ് അംഗം സെബാസ്റ്റ്യൻ വാതുക്കാടൻ (മുൻ ട്രാസ്‌ക്പ്രസിഡന്റ്) കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. തുടർന്ന് കളിക്കളം ഏരിയഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നു.

കളിക്കളം ഏരിയ കോഓർഡിനേറ്റർ ആയിപാർവതി മധുവിനെയും, സെക്രട്ടറിയായി പ്രണവ് മണികണ്ഠനേയും തെരെഞ്ഞെടുത്തു,കേന്ദ്ര കമ്മിറ്റിയിലേക്ക് ആൽവിയ ഷിജുവും, ജാൻ എരിഞ്ചേരിയെയുംതെരെഞ്ഞടുക്കപ്പെട്ടു . എക്‌സിക്യൂട്ടീവ് അംഗങ്ങളായി സഫ്വാന സബീർ, അഹ്സനഷാഹിം, ആഷികാ സാജൻ ,ഗൗതം പ്രസാദ്, ഐവിൻ ഷിജു, ബോണിറ്റ റാഫി, കണ്ണൻസുരേഷ് എന്നിവരെയും തെരെഞ്ഞെടുത്തു. മുപ്പത്തിഅഞ്ചോളം കുട്ടികൾപങ്കെടുത്ത യോഗം 7 മണിക്ക് അവസാനിച്ചു.