- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി 17 പേർക്കുകൂടി ഹജ്ജിന് അവസരം; കേന്ദ്ര ക്വാട്ടയിൽ കേരളത്തിന് ഇപ്പോഴും അവഗണന
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ച 17 പേർക്കുകൂടി ഹജ്ജിന് അവസരം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ചവരിൽ പലരും അവസാന നിമിഷം യാത്ര റദ്ദാക്കിയ ഒഴിവിലേക്കാണ് ഇപ്പോൾ 17 പേർക്ക് അവസരം ലഭിച്ചിരിക്കുന്നത്. കാത്തിരിപ്പ് പട്ടികയിൽ 359 മുതൽ 376 വരെയുള്ളവർക്കാണ് അവസരം ലഭിച്ചത്. അവസരം ലഭിച്ചവർ സംസ്ഥാ
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ച 17 പേർക്കുകൂടി ഹജ്ജിന് അവസരം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ചവരിൽ പലരും അവസാന നിമിഷം യാത്ര റദ്ദാക്കിയ ഒഴിവിലേക്കാണ് ഇപ്പോൾ 17 പേർക്ക് അവസരം ലഭിച്ചിരിക്കുന്നത്. കാത്തിരിപ്പ് പട്ടികയിൽ 359 മുതൽ 376 വരെയുള്ളവർക്കാണ് അവസരം ലഭിച്ചത്. അവസരം ലഭിച്ചവർ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെടണം. ഇതോടെ കേരളത്തിൽനിന്ന് 6355 പേർക്ക് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചു.
എന്നാൽ കേന്ദ്രസർക്കാറിന്റെ കീഴിലുള്ള 69 സീറ്റുകൾ വീതം വച്ചതിൽ കേരളത്തിന് ഇപ്പോഴും സീറ്റില്ല. ആദ്യഘട്ടം നൂറ് സീറ്റുകൾ കേന്ദ്രസർക്കാർ വീതിച്ചപ്പോഴും കേരളത്തിന് സീറ്റ് കിട്ടിയിരുന്നില്ല. വൈസ് പ്രസിഡന്റിന്റെ കീഴിലുള്ള സീറ്റുകളാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വീതിച്ചത്. ഇതിൽ ഡൽഹിക്ക് ലഭിച്ചത് 23 സീറ്റുകളാണ്.
Next Story