ചെറുതോണി: ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു. കഞ്ഞിക്കുഴി പൊന്നെടുത്താൻ പാട്ടത്തിൽ മൈക്കിൾ(60) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടുകൂടിയാണ് സംഭവം നടന്നത്. മിന്നലേറ്റ മൈക്കിളിനെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീടിന്റെ അറ്റകുറ്റപണി നടക്കുന്നതിന്റെ സമീപത്തുള്ള ഷെഡ്ഡിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.അപകട സമയത്ത് മാറ്റാരും അടുത്തുണ്ടായിരുന്നില്ല.ഷെഡ്ഡിന് സമീപം കസേരയിൽ ഇരിക്കുമ്പോൾ ഇടിമിന്നലേറ്റു എന്നാണ് നിഗമനം.സമീപവാസികൾ എത്തിയപ്പോൾ മൈക്കിൾ കസേരക്കൊപ്പം നിലത്ത് വീണ് കിടക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം ഉച്ചയ്ക്ക് 2ന് പൊന്നെടുത്താൻ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലീസ്. മകൻ: ജോബി.