തിരുവനന്തപുരം: സാധാരണക്കാരൻ അസാധാരണക്കാരനാകുന്ന, ഒരു തരി കനൽ ഒരു കാട്ടുതീക്ക് വഴിയൊരുക്കുന്ന തുറമുഖകാഴ്ചകൾക്ക് തുടക്കമിട്ട് നിവിൻ പോളി നായകനാകുന്ന തുറമുഖത്തിന്റെ ടീസർ പുറത്തിറങ്ങി. രാജീവ് രവിയുടെ സംവിധാനം നിർവഹിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്.


നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്,നിമിഷ സജയൻ, അർജുൻ അശോകൻ, പൂർണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആർ ആചാരി എന്നിവരും അഭിനയിക്കുന്നുണ്ട്.

1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1950 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം രാജീവ് രവി തന്നെയാണ്. കഥ, തിരക്കഥ, സംഭാഷണം ഗോപൻ ചിദംബരം.