- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടപ്പാടമില്ലാത്ത പതിനൊന്നു കുടുംബങ്ങൾക്കു ഭൂമി; ഒരു നിബന്ധന മാത്രം; മദ്യവും ലഹരിമരുന്നും കഴിക്കുന്നവർക്കു പ്രവേശനമില്ല; ലോകത്തിനു മാതൃകയായി ത്യാഗിനിയുടെ ജീവിതം
കോട്ടയം: കിടപ്പാടമില്ലാത്തവർക്ക് ഭൂമി ദാനം നൽകി മാതൃകയാകുകയാണ് വൈക്കം സ്വദേശിനി പി.കെ ത്യാഗിനി. വീടിനടുത്ത് അര ഏക്കർ സ്ഥലമാണ് കിടപ്പാടമില്ലാത്ത പാവങ്ങൾക്കായി ദാനം ചെയ്യാൻ ത്യാഗിനിയും ഭർത്താവും സിപിഐ നേതാവുമായ തപസ്യ പുരുഷോത്തമനും തീരുമാനിച്ചത്. നാല് സെന്റ് വീതം പതിനൊന്നു കുംടുംബങ്ങൾക്കായാണ് ഇവർ നൽക്കിയത്. നൂറിലധികം അപേക്ഷകരി
കോട്ടയം: കിടപ്പാടമില്ലാത്തവർക്ക് ഭൂമി ദാനം നൽകി മാതൃകയാകുകയാണ് വൈക്കം സ്വദേശിനി പി.കെ ത്യാഗിനി. വീടിനടുത്ത് അര ഏക്കർ സ്ഥലമാണ് കിടപ്പാടമില്ലാത്ത പാവങ്ങൾക്കായി ദാനം ചെയ്യാൻ ത്യാഗിനിയും ഭർത്താവും സിപിഐ നേതാവുമായ തപസ്യ പുരുഷോത്തമനും തീരുമാനിച്ചത്.
നാല് സെന്റ് വീതം പതിനൊന്നു കുംടുംബങ്ങൾക്കായാണ് ഇവർ നൽക്കിയത്. നൂറിലധികം അപേക്ഷകരിൽ നിന്നാണ് അർഹരായവരെ കണ്ടെത്തിയത്. അതാകട്ടെ ജാതി - മത- രാഷ്ട്രീയ പരിഗണനകൾക്കതീതമായും. ഉടമസ്ഥാവകാശം സ്ത്രീകൾക്ക് മാത്രമായിരിക്കും എന്നതും പ്രത്യേകതയാണ്.
മദ്യവും ലഹരിമരുന്നും കഴിച്ച് താമസിക്കാമെന്നും ആരും വിചാരിക്കേണ്ട. അത്തരത്തിലുള്ളവരുടെ ആധാരം റദ്ദുചെയ്യാൻ ത്യാഗിനിക്കും ഭർത്താവിനും അധികാരമുണ്ട്. 15 വർഷം ഭൂമി കൈമാറ്റം ചെയ്യാനും പാടില്ല എന്ന കർശന നിർദ്ദേശവും ഭൂമി ഏറ്റെടുക്കുന്നവർക്ക് നൽകിയിട്ടുണ്ട്.
അഞ്ച് വർഷക്കാലത്തേക്ക് ഇതിൽ പത്ത് കുടുംബങ്ങൾക്കും തുല്യമായ അവകാശമായിരിക്കും. ഇപ്പോൾ അറുനൂറോളം നാളികേരം ഈ സ്ഥലത്ത് നിന്നും കിട്ടും. വ്യവസ്ഥകൾ തെറ്റിക്കാമെന്ന് ആരും വിചാരിക്കേണ്ട. ഇവ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ചുമതല സിപിഐ മറവൻതുരുത്ത്
ലോക്കൽ കമ്മിറ്റിക്കാണ് ത്യാഗിനി നൽകിയിരിക്കുന്നത്. പത്തു കുടുംബത്തിനാണ് സ്ഥലം നൽകി സഹായിക്കാമെന്ന് കരുതിയത് അവസാന നിമിഷം വന്ന ഒരു പാവപെട്ട സ്ത്രീയുടെ വിഷമങ്ങൾ കേട്ട് നാല് സെന്റ് കൂടി എഴുതി നൽകുകയായിരുന്നു.
കിടപ്പാടമില്ലാത്തവർക്ക് സ്ഥലം നൽകാനുള്ള ആശയം ആദ്യം ഭർത്താവിനു മുന്നിൽ വച്ചതും ത്യാഗിനിയാണ്. എതിർപ്പൊന്നും അറിയിക്കാതെ അദ്ദേഹം ഈ കാരുണ്യ പ്രവൃത്തിയോട് പൂർണ സമ്മതം മൂളി. തപസ്യ പുരുഷോത്തമൻ ഇത് പാർട്ടിയെ അറിയിക്കുകയും പാർട്ടി തീരുമാനം സ്വാഗതം ചെയ്യുകയും ചെയ്തു. തുടർന്ന്
ഭൂമിദാനത്തിന് ഒരു സമിതിയുണ്ടാക്കി. ഈ സമിതിയുടെ നേതൃത്വത്തിലാണ് നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അർഹരായ പത്തുപേരെ
കണ്ടെത്തിയത്. പിന്നീടു നടന്ന ഭൂമിദാന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പക്ഷെ സ്ഥലം ലഭിച്ചിട്ടും അതിൽ വീട് പണിയാനുള്ള സാമ്പത്തികം ഇല്ല എന്നുള്ളതാണ് ഇപ്പോഴത്തെ പ്രശനം. അതിനു വേണ്ടി തുക കണ്ടെത്തണം. അധികാരത്തിൽ എത്തിയിരിക്കുന്ന ത്രിതല പഞ്ചായത്തിന്റെ പുതിയ ഭരണമുന്നണിയിൽ ആണ് ഇപ്പോൾ പ്രതീക്ഷ. ഒപ്പം മറുനാട്ടിൽ നിന്നുള്ള സഹായങ്ങളും ത്യാഗിനിയും
ഭർത്താവും പ്രതിക്ഷിക്കുന്നു.
കേരള ഇലക്ട്രിസിറ്റി ബോർഡിൽ 1970ൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ത്യാഗിനി സീനിയർ സൂപ്രണ്ടായി 1999ൽ റിട്ടയർ ചെയ്തു. ത്യാഗിനിക്കും ഭർത്താവു തപസ്യ പുരുഷോത്തമനും കുട്ടികളില്ല.