- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം നഷ്ടമായ ചൈനീസ് സ്പേസ് സ്റ്റേഷൻ നാളെ ഭൂമിയിൽ പതിക്കും; വൻ നാശ നഷ്ടം പ്രതീക്ഷിക്കുന്ന മടങ്ങി വരവ് എവിടേക്കെന്നു ഇനിയും കണ്ടെത്താനാവാതെ ലോകം; കേരളത്തിലേക്ക് എത്താനുള്ള സാധ്യത തള്ളി ഐ എസ് ആർ ഒ
തിരുവനന്തപുരം: നിയന്ത്രണം നഷ്ടമായ ചൈനയുടെ ബഹിരാകാശനിലയം - ടിയാൻഗോങ്1 നാളെ രാവിലെയോടെ ഭൂമിയിൽ പതിക്കുമെന്ന് ബഹിരാകാശ ഗവേഷണ ഏജൻസികൾ. അതേ സമയം ഇത് കേരളത്തിൽ പതിക്കാനുള്ള സാധ്യത ഇല്ലെന്നു ഐഎസ്ആർഒ ഗവേഷകർ ഉറപ്പിക്കുന്നു. 43 ഡിഗ്രി ചെരിഞ്ഞാകും 8.5 ടൺ റോക്കറ്റ് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുകയെന്നാണു കണക്കുകൂട്ടൽ. സ്പെയിൻ, ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾക്കാണു കൂടുതൽ ഭീഷണി. ഭൂമിയിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ടിയാൻഗോങ്-1ന്റെ സ്ഥാനമെന്നാണ് ഇ.എസ്.എ. പറയുന്നത്. ഭൂമിയുടെ ആകർഷണത്തെ മറികടക്കാനുള്ള ഊർജം നിലയത്തിനു കുറഞ്ഞുവരികയാണ്. ഭൂമിക്ക് 69.20 കിലോമീറ്റർ അടുത്തെത്തിയാൽ താഴേക്കുള്ള അതിവേഗ പതനം ആരംഭിക്കും. ബഹിരാകാശ നിലയം മനുഷ്യജീവന് ഒരു തരത്തിലും ഭീഷണിയല്ലെന്നും ഐഎസ്ആർഒ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. നിലയം ഭൂമിയോട് നൂറു കിലോമീറ്റർ അടുക്കുമ്പോൾ തന്നെ അന്തരീക്ഷ വായുവുമായുള്ള സമ്പർക്കത്തിലൂടെ ചൂടു കൂടി തീപിടിച്ചു തുടങ്ങും. മിക്ക ഭാഗങ്ങളും കത്തിയമരുന്നതിനാൽ അവശിഷ്ടങ്ങൾ ഭൂമിയിൽ വീഴാനുള്ള സാധ
തിരുവനന്തപുരം: നിയന്ത്രണം നഷ്ടമായ ചൈനയുടെ ബഹിരാകാശനിലയം - ടിയാൻഗോങ്1 നാളെ രാവിലെയോടെ ഭൂമിയിൽ പതിക്കുമെന്ന് ബഹിരാകാശ ഗവേഷണ ഏജൻസികൾ. അതേ സമയം ഇത് കേരളത്തിൽ പതിക്കാനുള്ള സാധ്യത ഇല്ലെന്നു ഐഎസ്ആർഒ ഗവേഷകർ ഉറപ്പിക്കുന്നു. 43 ഡിഗ്രി ചെരിഞ്ഞാകും 8.5 ടൺ റോക്കറ്റ് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുകയെന്നാണു കണക്കുകൂട്ടൽ. സ്പെയിൻ, ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾക്കാണു കൂടുതൽ ഭീഷണി.
ഭൂമിയിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ടിയാൻഗോങ്-1ന്റെ സ്ഥാനമെന്നാണ് ഇ.എസ്.എ. പറയുന്നത്. ഭൂമിയുടെ ആകർഷണത്തെ മറികടക്കാനുള്ള ഊർജം നിലയത്തിനു കുറഞ്ഞുവരികയാണ്. ഭൂമിക്ക് 69.20 കിലോമീറ്റർ അടുത്തെത്തിയാൽ താഴേക്കുള്ള അതിവേഗ പതനം ആരംഭിക്കും.
ബഹിരാകാശ നിലയം മനുഷ്യജീവന് ഒരു തരത്തിലും ഭീഷണിയല്ലെന്നും ഐഎസ്ആർഒ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. നിലയം ഭൂമിയോട് നൂറു കിലോമീറ്റർ അടുക്കുമ്പോൾ തന്നെ അന്തരീക്ഷ വായുവുമായുള്ള സമ്പർക്കത്തിലൂടെ ചൂടു കൂടി തീപിടിച്ചു തുടങ്ങും. മിക്ക ഭാഗങ്ങളും കത്തിയമരുന്നതിനാൽ അവശിഷ്ടങ്ങൾ ഭൂമിയിൽ വീഴാനുള്ള സാധ്യത തീരെ കുറവുമാണ്.
ടിയാൻഗോങ് 1 പുറത്തുവിടുന്ന വിഷവാതകത്തെയാണു കൂടുതൽ സൂക്ഷിക്കേണ്ടതെന്നാണു റിപ്പോർട്ട്. പേടകത്തിലുള്ള െഹെഡ്രസിൻ അന്തരീക്ഷത്തിൽ കലരുന്നത് ഭീഷണിയാണ്. നിലയത്തിന്റെ അവശിഷ്ടം ശ്രദ്ധയിൽപ്പെട്ടാൽ സ്പർശിക്കരുതെന്നു ഏറോസ്പേസ് അറിയിച്ചു. 2016 ലാണു നിലയത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ചൈന സമ്മതിച്ചത്.
നിലയത്തിന്റെ ബാറ്ററി ചാർജർ പ്രവർത്തനക്ഷമമല്ലാതായതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നൂറു കിലോഗ്രാമെങ്കിലും ഭാരമുള്ള ഭാഗങ്ങളായാകും ഈ പേടകം ഭൂമിയിലേക്ക് പതിക്കുക. എന്നാൽ ഇവയുടെ ദിശയോ, സ്ഥാനമോ കൃത്യമായി നിർണ്ണയിക്കാനും നിയന്ത്രിക്കാനും കഴിയില്ല എന്ന വസ്തുത പ്രശ്നത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു.
സാധാരണയായി ബഹിരാകാശപേടകങ്ങളുടെ വിക്ഷേപണവും ദൗത്യനിർവ്വഹണത്തിന് ശേഷമുള്ള അവയുടെ തിരിച്ചുവരവും പൂർണ്ണമായും ഭൂമിയിലുള്ള കൺട്രോൾ സ്റ്റേഷനുകളുടെ കയ്യിൽ ഭദ്രമായിരിക്കും. എന്നാൽ ടിയാൻഗോങിന് മേലുള്ള നിയന്ത്രണം ചൈനക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.
2011ലാണ് 8,500 ടൺ ഭാരമുള്ള ടിയാൻഗോങ് 1 ബഹിരാകാശ നിലയം ചൈന വിക്ഷേപിച്ചത്.ന്യൂയോർക്ക്, ബാഴ്സലോണ, ബെയ്ജിങ്, ഷിക്കാഗോ, ഇസ്താംബുൾ, റോം തുടങ്ങിയ നഗരങ്ങൾക്കു ഭീഷണി കൂടുതലാണ്. ഭൂമിയിലേക്കുള്ള പതിക്കൽ അവസാന മണിക്കൂറുകളിലെങ്കിലും കൃത്യമായി കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഇ.എസ്.എ.
മൂന്നാം തലമുറ ബഹിരാകാശകേന്ദ്രത്തിനായി ചൈന ആവിഷ്‌കരിച്ച സ്പേസ് സ്റ്റേഷൻ പ്രോഗ്രാമാണ് ടിയാൻഗോങ്. മറ്റു രാജ്യങ്ങളെ പങ്കെടുപ്പിക്കാതെ സ്വതന്ത്രമായാണ് ചൈന ഈ പദ്ധതിയുമായി മുന്നോട്ട് പോയത്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ ആറിലൊന്ന് ഭാരവും 'മിർ' ബഹിരാകാശനിലയത്തിന്റെ പകുതി വലിപ്പവും ഉള്ളതാണ് ചൈനയുടെ ടിയാൻഗോങ്.
2016 സെപ്റ്റംബറിൽ ടിയാൻഗോങിന്റെ പ്രവർത്തനം നിലച്ചതായുള്ള വാർത്തകൾ പുറത്തുവന്നെങ്കിലും ഇതിന്റെ പതനസ്ഥലമോ, സമയമോ മുൻകൂട്ടി നിയന്ത്രിക്കാനാവില്ലെന്ന് ചൈന തുറന്നുസമ്മതിച്ചതാണ് വിഷയത്തിന്റെ ഗൗരവം കൂട്ടിയത്.