- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ മോചനം നേടിയ മുൻഭാര്യയുടെ കുടുംബത്തെ നാണംകെടുത്താൻ പ്രതിമ മോഷ്ടിച്ചു; മോഷ്ടിച്ചത് 900 വർഷം പഴക്കമുള്ള പ്രതിമ; പൊലീസ് പടിയിലായത് 1.4 കോടി രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ
ന്യൂഡൽഹി: വിവാഹ മോചനം നേടിയ ഭാര്യയുടെ കുടുംബത്തോട് പ്രതികാരം ചെയ്യാൻ 900 വർഷം പഴക്കമുള്ള പ്രതിമകൾ മോഷ്ടിച്ച ടിബറ്റൻ വംശജനായ യുവാവും പങ്കാളിയും അറസ്റ്റിൽ. അരുണാചൽ പ്രദേശിലെ തവാംങിലെ ഒരു ബുദ്ധ സന്ന്യാസി മഠത്തിലെ ലാമ തലവന്റെ വീട്ടിൽ നിന്നാണ് ടിബറ്റൻ ബുദ്ധ സന്ന്യാസിയായ പാമ ലിങ്പയുടെ പ്രതിമ ഇവർ മോഷ്ടിച്ചത്. ഗവാങ് സുൻഡ്യൂവ് പങ്കാളിയായ ലൊബ്സാങ് എന്ന യുവതി എന്നിവരെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. ലാമ തലവന്റെ മുൻ മരുമകനാണ് സുൻഡ്യൂവ്. ഡൽഹി, മജ്നു കാ തില്ലയിൽ വിഗ്രഹങ്ങൾ വിറ്റഴിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. 1.4 കോടി രൂപയ്ക്ക് പ്രതിമകൾ വിറ്റഴിക്കാനാണ് ഇവർ തീരുമാനിച്ചിരുന്നതെന്ന് ഡിഎസ്‌പി മധൂർ വർമ പറഞ്ഞു. ടിബറ്റുകാർക്ക് ഏറെ പ്രാധാന്യമുള്ളവയാണ് ഈ വിഗ്രഹങ്ങൾ. ലാമ തലവന്മാരുടെ വീടുകളിൽ സൂക്ഷിക്കുന്നതും വിശേഷ അവസരങ്ങളിൽ മാത്രം പ്രദർശിപ്പിക്കുന്നതുമാണ് ഇവ. ലാമ തലവന്റെ വീട്ടിൽ താമസിച്ചുവന്നിരുന്ന കാലത്ത് ഇക്കര്യം ഇയാൾക്ക് അറിയാമായിരുന്നു. അദ്ദേഹത്തെ നാണം കെടുത്തുന്നതിനായിട്ടാണ് മോഷണം ആസൂത്രണം ചെയ്തത്.
ന്യൂഡൽഹി: വിവാഹ മോചനം നേടിയ ഭാര്യയുടെ കുടുംബത്തോട് പ്രതികാരം ചെയ്യാൻ 900 വർഷം പഴക്കമുള്ള പ്രതിമകൾ മോഷ്ടിച്ച ടിബറ്റൻ വംശജനായ യുവാവും പങ്കാളിയും അറസ്റ്റിൽ. അരുണാചൽ പ്രദേശിലെ തവാംങിലെ ഒരു ബുദ്ധ സന്ന്യാസി മഠത്തിലെ ലാമ തലവന്റെ വീട്ടിൽ നിന്നാണ് ടിബറ്റൻ ബുദ്ധ സന്ന്യാസിയായ പാമ ലിങ്പയുടെ പ്രതിമ ഇവർ മോഷ്ടിച്ചത്.
ഗവാങ് സുൻഡ്യൂവ് പങ്കാളിയായ ലൊബ്സാങ് എന്ന യുവതി എന്നിവരെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. ലാമ തലവന്റെ മുൻ മരുമകനാണ് സുൻഡ്യൂവ്. ഡൽഹി, മജ്നു കാ തില്ലയിൽ വിഗ്രഹങ്ങൾ വിറ്റഴിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. 1.4 കോടി രൂപയ്ക്ക് പ്രതിമകൾ വിറ്റഴിക്കാനാണ് ഇവർ തീരുമാനിച്ചിരുന്നതെന്ന് ഡിഎസ്‌പി മധൂർ വർമ പറഞ്ഞു.
ടിബറ്റുകാർക്ക് ഏറെ പ്രാധാന്യമുള്ളവയാണ് ഈ വിഗ്രഹങ്ങൾ. ലാമ തലവന്മാരുടെ വീടുകളിൽ സൂക്ഷിക്കുന്നതും വിശേഷ അവസരങ്ങളിൽ മാത്രം പ്രദർശിപ്പിക്കുന്നതുമാണ് ഇവ. ലാമ തലവന്റെ വീട്ടിൽ താമസിച്ചുവന്നിരുന്ന കാലത്ത് ഇക്കര്യം ഇയാൾക്ക് അറിയാമായിരുന്നു. അദ്ദേഹത്തെ നാണം കെടുത്തുന്നതിനായിട്ടാണ് മോഷണം ആസൂത്രണം ചെയ്തത്.
വിഗ്രഹങ്ങൾ മോഷ്ടിക്കുന്നതിലൂടെ വിവാഹ മോചനത്തിന് പ്രതികാരം ചെയ്യാമെന്നും പണം സമ്പാദിക്കാമെന്നുമാണ് ഇയാൾ കണക്കുകൂട്ടിയതെന്ന് ഡിജിപി പറഞ്ഞു.
ഇയാളും പങ്കാളിയായ യുവതിയും ചേർന്ന് മെയ് 31ന് വിഗ്രഹങ്ങൾ മോഷ്ടിക്കുകയായിരുന്നു. ചീപ്പയുടെ കുടുംബം കുളു സന്ദർശനത്തിനായി പോയ തക്കത്തിനായിരുന്നു മോഷണം.