- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരാമ്പ്ര എസ്റ്റേറ്റിൽ കടുവയിറങ്ങി; പോത്തിനെ കടിച്ചുകൊന്നു
കോഴിക്കോട്: ചക്കിട്ടപ്പാറയിലെ പേരാമ്പ്ര എസ്റ്റേറ്റിൽ കടുവയിറങ്ങിയതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം എസ്റ്റേറ്റിൽ മേഞ്ഞുകൊണ്ടിരുന്ന പോത്തിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. കടുവാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെ പ്രദേശമാകെ ഭീതിയിലാണ്. തൊഴിലാളിയായ ബിനു തോണക്കരയുടെ പോത്താണ് ആക്രമണത്തിൽ ചത്തത്. കഴിഞ്ഞ ദിവസം കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തിയിരുന്നു.
തുടർന്ന് പെരുവണ്ണാമൂഴി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ നടത്തിയ പരിശോധനയിൽ ഏകദേശം അഞ്ച് വയസ്സ് പ്രായമുള്ള കടുവയാണെന്ന് സ്ഥിരീകരിച്ചു. വനത്തോട് ചേർന്ന പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. 25ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
Next Story