- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസിനഗുഡിയിൽ കടുവയുടെ ആക്രമണം: ആദിവാസി കൊല്ലപ്പെട്ടു; കടുവയെ വെടിവെച്ചു കൊല്ലാൻ വനം വകുപ്പ് ഉത്തരവ്
ഗൂഡല്ലൂർ: മസിനഗുഡിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. മസിനഗുഡി കുറുമർ പാടിയിൽ മംഗള ബസവൻ എന്ന മാദൻ (65) നെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കടുവ കൊന്നത്. സിങ്കാര റോഡിലെ വനമേഖലയോട് ചേർന്ന കാലികളെ മെയ്‌ക്കുകയായിരുന്ന മാദനെ കടുവ കടിച്ചു വനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ ബഹളംവച്ച് നാട്ടുകാരെ അറിയിച്ചതോടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. നാട്ടുകാർ എത്തിയപ്പോൾ മൃതദേഹം ഉപേക്ഷിച്ച് കടുവ വനത്തിലേക്ക് രക്ഷപ്പെട്ടു. കൈ, തല, നെഞ്ചിന്റെ ഭാഗങ്ങൾ എന്നിവ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
കഴിഞ്ഞ വെള്ളിയാഴ്ച ദേവൻ എസ്റ്റേറ്റിൽ പശുക്കളെ മെയ്‌ക്കുകയായിരുന്ന ചന്ദ്രൻ (52) എന്നയാളെയും കടുവ കൊന്നിരുന്നു. കടുവയുടെ ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ മസിനഗുഡിയിൽ റോഡ് ഉപരോധിച്ചു. കടുവയെ വെടിവെച്ചുകൊല്ലാൻ വനം വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.