- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബെംഗളൂരിവിനെ ഞെട്ടിച്ച് താമസസമുച്ചയത്തിൽ പുലി; പുലിയെ കണ്ടത് ബെന്നാർഘട്ടെയിലെ അപ്പാർട്ട്മെന്റി്ന്റെ പാർക്കിങ്ങ് ഏരിയയിൽ; സിസിടിവി ദൃശ്യങ്ങളും പുറത്ത്
ബെംഗളൂരു: ബെംഗളൂരു നഗരത്തെ ഞെട്ടിച്ച് താമസസമുച്ചയത്തിന്റെ പാർക്കിങ്ങിൽ പുലിയുടെ സാന്നിദ്ധ്യം. ബെന്നാർഘട്ടെ റോഡിലെ അപ്പാർട്മെന്റിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണു സംഭവം.5.20നു പുലി പാർക്കിങ്ങിലേക്കു കയറുന്നതും 6നു പുറത്തേക്കു പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഉടൻ പുലിയെ പിടികൂടാൻഊർജിതശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഹുളിമാവ് തടാകത്തോടു ചേർന്നുള്ള ബേഗൂർ, കൊപ്പ മേഖലകളിലുള്ളവരാണു പുലി ഭീതിയിൽ കഴിയുന്നത്.
ബെംഗളൂരു നഗരമധ്യത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ബെന്നാർഘട്ടെ നാഷനൽ പാർക്കിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള മേഖലയിലാണു പുലിയെ കണ്ടത്. 2016ൽ നഗരത്തിൽ തന്നെയുള്ള മാറത്തഹള്ളിയിലെ സ്കൂളിൽ പുലിയിറങ്ങിയിരുന്നു. പിടിക്കാൻ ശ്രമിച്ച വനം ജീവനക്കാരനെ അന്നു പുലി ആക്രമിക്കുകയും ചെയ്തു.വനമേഖലയിൽ നിന്ന് ആനകളിറങ്ങുന്ന സംഭവങ്ങളും ഇവിടെ പതിവാണ്.