- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുവകളെ സംരക്ഷിക്കാൻ ഇന്ത്യ നടത്തിയ ശ്രമങ്ങൾ സമ്പൂർണ വിജയം; എട്ടുവർഷംകൊണ്ട് ആകെ കടുവകളുടെ എണ്ണം 141-ൽനിന്നും 2226 ആയി ഉയർന്നു; ലോക കടുവാജനസംഖ്യയിൽ 70 ശതമാനവും ഇന്ത്യയിൽത്തന്നെ
കടുവാസംരക്ഷണത്തിന് മറ്റു രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾ ഭാഗീകമായി മാത്രം വിജയം കാണുമ്പോൾ, ഇന്ത്യയിൽ കടുവാസംരക്ഷണം പൂർണവിജയത്തിലേക്ക്. ആഗോള കടുവാ ദിനത്തിന്റെ ഭാഗമായി വന്യമൃഗസസംരക്ഷണ ഏജൻസികൾ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്. നായാട്ടിനെക്കാൾ, കെണിവെച്ചുപിടിക്കുന്നതാണ് കടുവകൾ നേരിടുന്ന വലിയ ഭീഷണിയെന്ന് ട്രാഫിസ്, ഡബ്ല്യു ഡബ്ല്യു എഫ് പോലുള്ള സംഘടനകൾ വ്യക്തമാക്കുന്നു. ലോകത്തുള്ള കടുവകളുടെ എണ്ണത്തിൽ 70 ശതമാനവും ഇന്ത്യയിലാണ്. 2006-ൽ 1411 കടുവകളാണ് ഇന്ത്യയിലുണ്ടായിരുന്നതെങ്കിൽ, 2014-ൽ അവയുടെ എണ്ണം 2226 ആയി വർധിച്ചു. ഏഷ്യൻ രാജ്യങ്ങളിൽ സൈക്കിൾ ചെയിൻ പോലുള്ള മാരകമായി മുറിവേൽപ്പിക്കുന്ന കെണികളാണ് കടുവകളെ പിടികൂടാൻ ഉപയോഗിക്കുന്നതെന്ന് ട്രാഫിക് മുന്നറിയിപ്പ് നൽകുന്നു. കടുവകൾക്ക് പുറമെ, പുള്ളിപ്പുലികൾ, ആനകൾ തുടങ്ങിയവയും കെണിവെച്ച് പിടിക്കപ്പെടുന്നുണ്ട്. വൻതോതിലാണ് മൃഗത്തോലും മറ്റും ഏഷ്യൻ രാജ്യങ്ങളിൽ വിറ്റഴിക്കപ്പെടുന്നതെന്നും അവർ പറയുന്നു. കംബോഡിയയിലെ വനങ്ങളിൽനിന്ന് മാത്രം കഴിഞ്ഞവർഷം 30,000-ത്തോളം ക
കടുവാസംരക്ഷണത്തിന് മറ്റു രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾ ഭാഗീകമായി മാത്രം വിജയം കാണുമ്പോൾ, ഇന്ത്യയിൽ കടുവാസംരക്ഷണം പൂർണവിജയത്തിലേക്ക്. ആഗോള കടുവാ ദിനത്തിന്റെ ഭാഗമായി വന്യമൃഗസസംരക്ഷണ ഏജൻസികൾ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്. നായാട്ടിനെക്കാൾ, കെണിവെച്ചുപിടിക്കുന്നതാണ് കടുവകൾ നേരിടുന്ന വലിയ ഭീഷണിയെന്ന് ട്രാഫിസ്, ഡബ്ല്യു ഡബ്ല്യു എഫ് പോലുള്ള സംഘടനകൾ വ്യക്തമാക്കുന്നു.
ലോകത്തുള്ള കടുവകളുടെ എണ്ണത്തിൽ 70 ശതമാനവും ഇന്ത്യയിലാണ്. 2006-ൽ 1411 കടുവകളാണ് ഇന്ത്യയിലുണ്ടായിരുന്നതെങ്കിൽ, 2014-ൽ അവയുടെ എണ്ണം 2226 ആയി വർധിച്ചു. ഏഷ്യൻ രാജ്യങ്ങളിൽ സൈക്കിൾ ചെയിൻ പോലുള്ള മാരകമായി മുറിവേൽപ്പിക്കുന്ന കെണികളാണ് കടുവകളെ പിടികൂടാൻ ഉപയോഗിക്കുന്നതെന്ന് ട്രാഫിക് മുന്നറിയിപ്പ് നൽകുന്നു. കടുവകൾക്ക് പുറമെ, പുള്ളിപ്പുലികൾ, ആനകൾ തുടങ്ങിയവയും കെണിവെച്ച് പിടിക്കപ്പെടുന്നുണ്ട്. വൻതോതിലാണ് മൃഗത്തോലും മറ്റും ഏഷ്യൻ രാജ്യങ്ങളിൽ വിറ്റഴിക്കപ്പെടുന്നതെന്നും അവർ പറയുന്നു.
കംബോഡിയയിലെ വനങ്ങളിൽനിന്ന് മാത്രം കഴിഞ്ഞവർഷം 30,000-ത്തോളം കെണികൾ കണ്ടെടുത്തിരുന്നു. കണ്ടെടുക്കാത്തത് ഇതിലുമെത്രയോ അധികമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാരകമായി മുറിവേൽപ്പിക്കുന്ന തരത്തിലുള്ള കെണികൾ മൃഗങ്ങൾ കൊല്ലപ്പെടുന്നതിന് കാരണമാകുന്നുണ്ടെന്ന് ട്രാഫിക്കിന്റെ ആഗോള കമ്യൂണിക്കേഷൻ കോ-ഓഡിനേറ്റർ റിച്ചാർഡ് തോമസ് വിലയിരുത്തുന്നു.
നൂറുകണക്കിന് കെണികൾ ഓരോ വർഷവും കാട്ടിൽനിന്ന് കണ്ടെത്തുന്നുണ്ടെങ്കിലും ഇത് മഞ്ഞുമലയുടെ ഒരരറ്റം മാത്രമാണെന്ന് ഡബ്ല്യു ഡബ്ല്യു എഫിലെ രോഹിത് സിങ് അഭിപ്രായപ്പെട്ടു. കടുവകളും ഒറാങ്ങുട്ടാനും ആനകളും കാണ്ടാമൃഗങ്ങളും ഒരുമിച്ച് അധിവസിക്കുന്ന ലോകത്തെ ഏക വനമായ സുമാത്രയിലെ ട്രോപ്പിക്കൽ റെയിൻഫോറസ്റ്റ് ഹെറിറ്റേജിൽനിന്ന് കണ്ടെത്തിയ കെണികളുടെ എണ്ണം 2006-ൽനിന്ന് 2014 ആയപ്പോഴേക്കും ഇരട്ടിയായി ഉയർന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. യുനസ്‌കോയുടെ പൈതൃകപട്ടികയിലുള്ള സ്ഥലമാണിത്.