മുംബൈ: മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാർ നിരവധിയാണ്.രസകരമായ ഇത്തരം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറമുണ്ട്.അത്തരത്തിൽ കടുവയുടെ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

നാട്ടിലിറങ്ങിയ വന്യമൃഗങ്ങളെ കാടുകയറ്റുന്നതും കിണറുകളിലും മറ്റും അകപ്പെട്ട വന്യമൃഗങ്ങളെ രക്ഷിക്കുന്ന വിഡിയോകളുമൊക്കെ വ്യാപകമായ ജനശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടി തിരികെ കാട്ടിലേക്ക് അയയ്ക്കാൻ കൊണ്ടുപോകുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ബംഗാളിലെ സുന്ദർബൻ വന്യജീവി സങ്കേതത്തിലേക്കു കൊണ്ടുപോവുകയായിരുന്ന ബംഗാൾ കടുവയാണ് ബോട്ടിൽ നിന്ന് നദിയിലേക്ക് ചാടി രക്ഷപ്പെട്ടത്.

 

ബോട്ടിൽ നിന്ന് നദിയിേക്ക് കുതിച്ച് ചാടിയ കടുവ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ വനത്തിലേ നീന്തിക്കയറുന്നത് വിഡിയോയിൽ കാണാം. കടുവയുടെ ചാട്ടം കണ്ടിട്ട് ലൈഫ് ഓഫ് പൈ ഓർമ വരുന്നുവെന്നാണ് പലരും കമന്റ് ചെയ്തത്. റിച്ചാർഡ് പീറ്റർ തിരിഞ്ഞു നോക്കിയത് പോലുമില്ലല്ലോ എന്നായിരുന്നു ഒരാൾ കുറിച്ചത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൻ കസ്വാനാണ് പഴയ ഈ വിഡിയോ ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.