- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറവൂരിൽ സിപിഐക്ക് പാരയാകുന്നത് ഉൾപ്പാർട്ടി പ്രശ്നങ്ങളും മുന്നണിയിലെ അനൈക്യവും; ഇക്കുറി ജയിച്ചേ അടങ്ങൂവെന്ന മട്ടിൽ എൽഡിഎഫ്; ക്ഷേത്രസ്വത്ത് വിഷയത്തിൽ കൊമ്പുകോർത്ത വെള്ളാപ്പള്ളിയുടെ ഭീഷണിയെ അതിജീവിക്കാൻ ദേശീയ നേതാക്കളെ വരുത്തി സതീശൻ
കൊച്ചി: സ്ത്രീ വോട്ടുകൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കൊടും ചൂടിൽ വിശ്രമമില്ലാതെ പി.കെ വിയുടെ മകൾ ശാരദാ മോഹൻ. നിയോജക മണ്ഡലത്തിൽ വോട്ടർമാർക്കിടയിൽ സജീവസാന്നിദ്ധ്യം അറിയിച്ചും വികസനപ്രവർത്തനങ്ങൾ എടുത്തുകാട്ടിയും വി ഡി സതീശനും. തെരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ചതോടെ പറവൂരിലേക്ക് ദേശീയ നേതാക്കൾ പറന്നു വരുകയാണ്. വി.ഡി സതീശനെന്ന വടവൃക്ഷത്തെ ഇക്കുറിയെങ്കിലും തറ പറ്റിക്കണമെന്ന മോഹവുമായാണ് ഇക്കുറി പറവൂർ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ പ്രവർത്തനം. സി.പി ഐ യുടെ സീറ്റായ പറവൂരിൽ സി.പിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ ദയനീയപരാജയം നുണഞ്ഞ സിപിഐ നേതൃത്വം മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ മകളായ ശാരദാ മോഹനെയാണ് സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. മുമ്പ് പലവട്ടം സിപിഐ സ്ഥാനാർത്ഥികൾ മത്സരിച്ചു വിജയിച്ച പറവൂരിൽ വിഡി സതീശന്റെ വരവോടെയാണ് കോൺഗ്രസ്സിന്റെ കുത്തകമണ്ഡലമായത്. മാത്രമല്ല, വർഷങ്ങളായി സി പി എം ഭരിച്ചിരുന്ന ഏഴിക്കര, കോട്ടുവള്ളി, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ കുത്തക ഭരണം അവസാനിപ്പിച്ചത് സതീശൻ എം.എൽഎയായി കടന്നുവന്നതിനു ശേ
കൊച്ചി: സ്ത്രീ വോട്ടുകൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കൊടും ചൂടിൽ വിശ്രമമില്ലാതെ പി.കെ വിയുടെ മകൾ ശാരദാ മോഹൻ. നിയോജക മണ്ഡലത്തിൽ വോട്ടർമാർക്കിടയിൽ സജീവസാന്നിദ്ധ്യം അറിയിച്ചും വികസനപ്രവർത്തനങ്ങൾ എടുത്തുകാട്ടിയും വി ഡി സതീശനും. തെരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ചതോടെ പറവൂരിലേക്ക് ദേശീയ നേതാക്കൾ പറന്നു വരുകയാണ്.
വി.ഡി സതീശനെന്ന വടവൃക്ഷത്തെ ഇക്കുറിയെങ്കിലും തറ പറ്റിക്കണമെന്ന മോഹവുമായാണ് ഇക്കുറി പറവൂർ നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ പ്രവർത്തനം. സി.പി ഐ യുടെ സീറ്റായ പറവൂരിൽ സി.പിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ ദയനീയപരാജയം നുണഞ്ഞ സിപിഐ നേതൃത്വം മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ മകളായ ശാരദാ മോഹനെയാണ് സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്. മുമ്പ് പലവട്ടം സിപിഐ സ്ഥാനാർത്ഥികൾ മത്സരിച്ചു വിജയിച്ച പറവൂരിൽ വിഡി സതീശന്റെ വരവോടെയാണ് കോൺഗ്രസ്സിന്റെ കുത്തകമണ്ഡലമായത്. മാത്രമല്ല, വർഷങ്ങളായി സി പി എം ഭരിച്ചിരുന്ന ഏഴിക്കര, കോട്ടുവള്ളി, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ കുത്തക ഭരണം അവസാനിപ്പിച്ചത് സതീശൻ എം.എൽഎയായി കടന്നുവന്നതിനു ശേഷമാണ്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലാണ് സിപിഐ(എം) മണ്ഡലമായിരുന്ന വടക്കേക്കര പറവൂരിൽ ഉൾപ്പെട്ടത്.
സി.പി എം കുത്തകകേന്ദ്രങ്ങളായ ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകൾ പറവൂരിലേക്ക് ചേർന്നപ്പോൾ മണ്ഡലം തിരിച്ചുപിടിക്കാമെന്ന മോഹം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 11,349 വോട്ടകൾക്കാണ് പന്ന്യൻ രവീന്ദ്രൻ വി.ഡി സതീശനോട് പരാജയപ്പെട്ടത്. അതിനു ശേഷം നടന്ന കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രൊഫ.കെ.വി തോമസിന് 7,765 വോട്ടുകളുടെ വർദ്ധനയുണ്ടായിരുന്നു. വർഷങ്ങളായി സി.പി ഐ യുടെ കയ്യിലിരിക്കുന്ന മണ്ഡലത്തിൽ പാരകൾ സി പി എം കാർ തന്നെയാണ്. ഇക്കുറിയും സി.പിഎമ്മിന്റ പാരവയ്പ് നടക്കുന്നുവെന്ന് ആക്ഷേപം സിപിഐ നേതൃത്വത്തിന് നൽകിയിട്ടുണ്ട്.
എങ്ങനെയും പറവുർ നിയോജകമണ്ഡലം തിരിച്ചുപിടിക്കണമെന്നും വാശിയിലാണിപ്പോൾ എൽ.ഡി എഫ് ക്യാമ്പ്. രണ്ടു തവണ വീടുകൾ കയറിയുള്ള സ്‌ക്വാഡ് പ്രവർത്തനവും ബൂത്തുകൾ തോറും കുടുംബസംഗമവും നടത്തിവരികയാണ്' വി.ഡി സതീശൻ. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപക് ബാബറിയ ഉൾപ്പെടെയുള്ള നേതാക്കൾ കുടുംബസംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. നിയോജക മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും വോട്ടർമാരെ നേരിൽ കണ്ട് വോട്ട് തേടുന്ന ശ്രമത്തിലാണ് ശാരദാ മോഹൻ. തൊഴിലാളികൾ പണിയെടുക്കുന്ന കയർ, കൈത്തറി, മത്സ്യമേഖലകളിൽ നേരിട്ടുചെന്ന് അവരുടെ പ്രശനങ്ങൾ ഇവർ നേരിട്ടറിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദേശീയ നേതാക്കളടക്കം നിരവധി പേർ വരും ദിവസങ്ങളിൽ ഇരുമുന്നണിക്കുമായി എത്തും. എൽ.ഡി.എഫ് സ്ഥാനാർത്ഥി ശാരദാ മോഹന് വോട്ട് അഭ്യർത്ഥിച്ച് 30-ാം തിയതി വൈകീട്ട് 5ന് സി.പിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറവൂരിൽ പ്രസംഗിക്കും. വി.ഡി സതീശനായി എ.കെ.ആന്റണി, രമേശ് ചെന്നിത്തല അടക്കം നേതാക്കൾ വരും ദിവസം പറവൂരിൽ എത്തും.
ക്ഷേത്രസ്വത്തു സംബന്ധിച്ച വിവാദത്തിൽ തങ്ങൾക്കെതിരേ ആഞ്ഞടിച്ച സതീശനെ ബിജെപി സംഘപരിവാർ ശക്തികളും എസ്.എൻ.ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നിയമസഭ കാണിക്കില്ലെന്നു വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിൽ പറവൂർ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ അതിയായ താൽപര്യം കോൺഗ്രസ് ഹൈക്കമാൻഡിനുണ്ട്. അതേസമയം ബി.ഡി.ജെ എസ് സ്ഥാനാർത്ഥിയായ എസ്.എൻ.ഡി.പി സെക്രട്ടറി ഹരി വിജയന് ബിജെപി പ്രാദേശിക നേതാക്കൾ ഉയർത്തിയ പ്രതിഷേധം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.