- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടത്തോട് കോളനി വഴി സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച ജനം ടിവി റിപ്പോർട്ടർ വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു: ജനം ടിവി സംപ്രേഷണം ചെയ്ത സോപാനത്തിന്റെ വിഷ്വൽസ് മാളികപ്പുറം മേൽശാന്തിയുടെ പരികർമി എടുത്തതെന്ന് പൊലീസ്: ഈച്ച പോലും കടക്കാത്ത സുരക്ഷാ സംവിധാനങ്ങളുമായി വടശേരിക്കര മുതൽ സന്നിധാനം വരെ പൊലീസ്
പത്തനംതിട്ട: പൊലീസിന്റെ വിലക്ക് ലംഘിച്ച് സന്നിധാനത്ത് കടന്നുവെന്ന ജനം ടിവിയുടെ അവകാശവാദം വ്യാജമെന്ന് പൊലീസ്. വടശേരിക്കര മുതൽ സന്നിധാനം വരെ നിലനിൽക്കുന്ന നിരോധനാജ്ഞ ലംഘിച്ച് റിപ്പോർട്ടർ വിനേഷ് സന്നിധാനത്ത് എത്തിയെന്നാണ് ഇന്ന് രാവിലെ ജനം ടിവി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് തെറ്റാണെന്ന് പൊലീസ് അറിയിച്ചു. അട്ടത്തോട്ട് കോളനിയിലെ കാട്ടുവഴിയിലൂടെ ഇന്ന് രാവിലെ സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച വിനേഷിനെയും ക്യാമാറാമാൻ സന്തോഷും പൊലീസ് തടയുകയായിരുന്നു. തുടർന്ന് ഇവരെ അട്ടത്തോടിന് സമീപം സ്വാമിക്കടയിൽ എത്തിച്ചു പൊലീസ് കാവൽ നിൽക്കുകയാണ്. അതേസമയം ഇന്ന് രാവിലെ ജനം ടിവി സംപ്രേഷണം ചെയ്ത സോപാനത്തിന്റെ ദൃശ്യങ്ങൾ മാളികപ്പുറം മേൽശാന്തിയുടെ പരികർമി മൊബൈലിൽ ഷൂട്ട് ചെയ്തതാണ് എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. നിലവിൽ വിനേഷും ക്യാമറാമാനും പൊലീസിന്റെ വിലക്ക് മറി കടന്ന് പുറത്തു പോയിട്ടില്ല. അതേ സമയം, നീലിമലയിൽ നിന്നാണ് ജനം ടിവി സംഘത്തെ കസ്റ്റഡിയിൽ എടുത്തതെന്നും പറയപ്പെടുന്നു. ഇലവുങ്കൽ മുതൽ മാധ്യമങ്ങളെ പൊലീസ് തടഞ്ഞിരി
പത്തനംതിട്ട: പൊലീസിന്റെ വിലക്ക് ലംഘിച്ച് സന്നിധാനത്ത് കടന്നുവെന്ന ജനം ടിവിയുടെ അവകാശവാദം വ്യാജമെന്ന് പൊലീസ്. വടശേരിക്കര മുതൽ സന്നിധാനം വരെ നിലനിൽക്കുന്ന നിരോധനാജ്ഞ ലംഘിച്ച് റിപ്പോർട്ടർ വിനേഷ് സന്നിധാനത്ത് എത്തിയെന്നാണ് ഇന്ന് രാവിലെ ജനം ടിവി റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത് തെറ്റാണെന്ന് പൊലീസ് അറിയിച്ചു. അട്ടത്തോട്ട് കോളനിയിലെ കാട്ടുവഴിയിലൂടെ ഇന്ന് രാവിലെ സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ച വിനേഷിനെയും ക്യാമാറാമാൻ സന്തോഷും പൊലീസ് തടയുകയായിരുന്നു. തുടർന്ന് ഇവരെ അട്ടത്തോടിന് സമീപം സ്വാമിക്കടയിൽ എത്തിച്ചു പൊലീസ് കാവൽ നിൽക്കുകയാണ്.
അതേസമയം ഇന്ന് രാവിലെ ജനം ടിവി സംപ്രേഷണം ചെയ്ത സോപാനത്തിന്റെ ദൃശ്യങ്ങൾ മാളികപ്പുറം മേൽശാന്തിയുടെ പരികർമി മൊബൈലിൽ ഷൂട്ട് ചെയ്തതാണ് എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. നിലവിൽ വിനേഷും ക്യാമറാമാനും പൊലീസിന്റെ വിലക്ക് മറി കടന്ന് പുറത്തു പോയിട്ടില്ല. അതേ സമയം, നീലിമലയിൽ നിന്നാണ് ജനം ടിവി സംഘത്തെ കസ്റ്റഡിയിൽ എടുത്തതെന്നും പറയപ്പെടുന്നു. ഇലവുങ്കൽ മുതൽ മാധ്യമങ്ങളെ പൊലീസ് തടഞ്ഞിരിക്കുകയാണ്. ജനം ടിവി സംഘം സന്നിധാനത്ത് എത്തുന്നത് പരമാവധി വൈകിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതെന്നും പറയുന്നു.
നാളെ രാവിലെ എട്ടര മുതലാണ് മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്ക് കടത്തി വിടുന്നത്. അതും കർശന പരിശോധനകൾക്ക് ശേഷം മാത്രം. അതിനിടെയാണ് ജനം ടിവിയുടെ റിപ്പോർട്ടർ പൊലീസിന്റെ നിയന്ത്രണം ലംഘിച്ചതായി വാർത്ത വന്നത്. ഇതാണ് ഇപ്പോൾ പൊലീസ് പൊളിച്ചടുക്കിയിരിക്കുന്നത്. ഒരീച്ച പോലും കടക്കാത്ത സുരക്ഷാ സംവിധാനമാണ് പൊലീസ് വടശേരിക്കര മുതൽ ഒരുക്കിയിരിക്കുന്നത്.
എന്നാൽ, ഈ സുരക്ഷാ നീക്കങ്ങളുടെ അകമ്പടിയോടെ യുവതികൾ സന്നിധാനത്ത് എത്താനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞു. ടിയർ ഗ്യാസ് വർഷിക്കുന്ന വജ്ര, ജലപീരങ്കിയായ വരുൺ എന്നിവയും പൊലീസിന്റെ ആയുധശേഖരത്തിലുണ്ടാകും. നിലയ്ക്കൽ മുതൽ സന്നിധാനം വരെ കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചത് കൂടാതെയാണ് ഈ മുൻകരുതലുകൾ.
യുവതികൾ ദർശനത്തിനെത്തുകയാണെങ്കിൽ പ്രതിരോധിക്കുന്നവരെ കൈകാര്യം ചെയ്യാനാണ് വരുണും വജ്രയും വന്നിരിക്കുന്നത്. അതേസമയം, ദർശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് യുവതികൾ ആരും സമീപിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. യുവതീ പ്രവേശനത്തിനുള്ള സാധ്യതയും ഉന്നത ഉദ്യോഗസ്ഥർ തള്ളുന്നു. പൊലീസ് സുരക്ഷയിൽ യുവതികളെ പ്രവേശിപ്പിച്ചാൽ തന്ത്രി നട അടയ്ക്കുമെന്ന് സർക്കാരും പൊലീസും ഭയക്കുന്നു. ആചാരത്തിന് വിരുദ്ധമായി നടയടച്ചാൽ അത് കൂടുതൽ കുഴപ്പങ്ങൾക്ക് വഴി വയ്ക്കും. ഇലവുങ്കൽ മുതൽ പമ്പ വരെയുള്ള ഭാഗത്ത് പ്രശ്‌നമുണ്ടായാൽ നിലയ്ക്കലിൽ ഇട്ടിരിക്കുന്ന ജല പീരങ്കിയും വജ്രയും ആ ഭാഗത്ത് എത്തിക്കും.
വജ്ര ഇന്നലെ നിലയ്ക്കലിൽ വന്നു കഴിഞ്ഞു. വരുൺ ഇന്നാണ് വന്നത്. കഴിഞ്ഞ തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോൾ ഉണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് തിരുവനന്തപുരത്ത് നിന്നും ജലപീരങ്കി ഉൾപ്പടെയുള്ള സമരക്കാരെ നേരിടാൻ എത്തിച്ചിരിക്കുന്നത്. പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച ശബരിമലയിൽ തീർത്ഥാടകർ ഓരോരുത്തരെയും നിലയ്ക്കലിലും പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പരിശോധിച്ച ശേഷമേ കടത്തി വിടുകയുള്ളൂ. ഭക്തരല്ലാത്തവർ നിലയ്ക്കലിൽ തമ്പടിക്കാനും അനുവദിക്കില്ല.