- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വേഗതക്കാരെയും മൊബൈൽ ഉപയോഗക്കാരെയും കാത്ത് കനത്ത പിഴയും തടവും; തെറ്റായുള്ള ഓവർടേക്കിങ്ങിന് 500 റിയാൽ വരെ പിഴ; ഒമാനിൽ ട്രാഫിക് നിയമത്തിൽ ഭേദഗതി ഉടൻ
മസ്‌കറ്റ്: വാഹനവുമായി നിരത്തിലേക്കിറങ്ങുന്നതിന് മുന്നേ അല്പമൊന്ന് കരുതൽ എടുത്താൽ കീശയിലെ കാശ് കാലിയാവാതെ നോക്കാം. അമിത വേഗതക്കാരെയും മൊബൈൽ ഉപയോഗക്കാരെയും കാത്ത് കനത്ത പിഴയും തടവും ഒക്കെയായി ഒമാനിൽ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. പുതിയ ട്രാഫിക് നിയമപ്രകാരം കടുത്ത പിഴയും തടവും വരെ ലഭിച്
മസ്‌കറ്റ്: വാഹനവുമായി നിരത്തിലേക്കിറങ്ങുന്നതിന് മുന്നേ അല്പമൊന്ന് കരുതൽ എടുത്താൽ കീശയിലെ കാശ് കാലിയാവാതെ നോക്കാം. അമിത വേഗതക്കാരെയും മൊബൈൽ ഉപയോഗക്കാരെയും കാത്ത് കനത്ത പിഴയും തടവും ഒക്കെയായി ഒമാനിൽ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. പുതിയ ട്രാഫിക് നിയമപ്രകാരം കടുത്ത പിഴയും തടവും വരെ ലഭിച്ചേക്കാം.
പത്ത് ദിവസം മുതൽ മൂന്നു മാസം വരെയാണ് ഗതാഗത നിയമലംഘകർക്കുള്ള ജയിൽശിക്ഷ. നിയമം തെറ്റിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് 500 ഒമാനി റിയാൽ വരെ പിഴയും ലഭിക്കാം. അമിത വേഗതയിൽ വാഹനം ഓടിക്കുക, തെറ്റായുള്ള ഓവർടേക്കിങ്ങ്, സെൽഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുക എന്നിവയെല്ലാം നിയമലംഘനമാണ്.
നിരവധി ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കാനും അപകടങ്ങൾ ഒഴിവാക്കാനും ഗതാഗത നിയമത്തിലെ പരിഷ്‌കാരം സഹായിക്കും. കഴിഞ്ഞ ഒരു വർഷമായി പുതിയ നിയമത്തെക്കുറിച്ച് ചർച്ചകൾ നടന്നുവരികയായിരുന്നു. പുതിയതായി നിർദ്ദേശിക്കപ്പെട്ട നിയമപ്രകാരം, റോഡ പകടത്തിൽ ആരുടേയെങ്കിലും മരണത്തിന് കാരണമായാൽ കുറ്റക്കാരന് ആറ് മാസം മുതൽ ഒരു വർഷം വരെ ജയിൽശിക്ഷ ലഭിക്കാം. 1,000 ഒമാനി റിയാൽ മുതൽ 3,000 ഒമാനി റിയാൽ വരെ പിഴയും വരെ നല്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.