- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനുമായുള്ള രഹസ്യ ബന്ധം സുഗമമാക്കാൻ ഭാര്യയെ കൊല്ലാൻ അമേരിക്കയിൽ മലയാളി നഴ്സിന്റെ ക്വട്ടേഷൻ; ഇന്റർനെറ്റിലൂടെ ഗുണ്ടയെ കണ്ടെത്തി കരാർ ഉറപ്പിച്ചത് 10000ഡോളർ ബിറ്റ് കോയിൻ നൽകി; സോഷ്യൽ മീഡിയയിലെ അക്രമ വാസനകൾ കണ്ടെത്താനുള്ള ചാനലിന്റെ അന്വേഷണം എത്തിയത് 31കാരിയിൽ; ഷിക്കാഗോയിൽ പിടിയിലായത് വിവാഹിതയായ നേഴ്സ്; ടീനാ ജോൺസിനെതിരെ ചുമത്തിയത് 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റം
ഷിക്കാഗോ: കാമുകന്റെ ഭാര്യയെ ക്വട്ടേഷൻ കൊടുത്തുകൊല്ലിക്കാൻ ശ്രമിച്ചതിന് മലയാളി യുവതി ഷിക്കാഗോയിൽ അറസ്റ്റിൽ. 31കാരിയായ ടീന ജോൺസിന് എതിരെയാണ് കൊലക്കുറ്റം ചുമത്തി ഷിക്കാഗോ ഡ്യൂപേജ് കൗണ്ടി കോടതി അറസ്റ്റ് ചെയ്ത് തടവിലാക്കിയിരിക്കുന്നത്. വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊലനടത്താൻ ശ്രമിച്ചതിനാണ് ടീനാ ജോൺസ് അറസ്റ്റിലായത്. നേഴ്‌സാണ് ടീന. ഈമാസം 12ന് വൂഡ്റിജ് പൊലീസിന് ലഭിച്ച ചില സൂചനകളിൽ നിന്നാണ് ടീനയെ അറസ്റ്റ് ചെയ്തത്. ഈ വർഷം ജനുവരിയിൽ ഒരുഗുണ്ടാസംഘത്തിന് 10,000 ഡോളർ നൽകി ഒരു സ്ത്രീയെ വധിക്കാൻ ക്വട്ടേഷൻ നൽകിയിരുന്നു ഈ സംഭവം മണത്തറിഞ്ഞ പൊലീസ് കഴിഞ്ഞ മൂന്നുമാസമായി ടീനയെ പിന്തുടരുകയായിരുന്നു. ബിറ്റ് കോയിൻ വഴിയാണ് തുക കൈമാറിയത്. ഇന്റർനെറ്റിലെ ചതിക്കുഴികളെ കുറിച്ച് ചാനൽ നടത്തിയ അന്വേഷണമാണ് ടീനയെ കുടുക്കിയത്. സിബിഎസ് ചാനലിന്റെ 48 മണിക്കൂർ എന്ന പരിപാടിയിൽ ഇന്റർനെറ്റിലെ സാധ്യതകളുപയോഗിച്ച് ക്വട്ടേഷൻ കൊടുത്തുവെന്ന റിപ്പോർട്ട് വിശദമായി എത്തി. ഇത് പൊലീസ് പരിശോധിച്ചു. ഇതിൽ നിന്നാണ് ക്വട്ടേഷൻ തെളിഞ്ഞത്. ടീനയിലേക്ക് വ
ഷിക്കാഗോ: കാമുകന്റെ ഭാര്യയെ ക്വട്ടേഷൻ കൊടുത്തുകൊല്ലിക്കാൻ ശ്രമിച്ചതിന് മലയാളി യുവതി ഷിക്കാഗോയിൽ അറസ്റ്റിൽ. 31കാരിയായ ടീന ജോൺസിന് എതിരെയാണ് കൊലക്കുറ്റം ചുമത്തി ഷിക്കാഗോ ഡ്യൂപേജ് കൗണ്ടി കോടതി അറസ്റ്റ് ചെയ്ത് തടവിലാക്കിയിരിക്കുന്നത്. വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊലനടത്താൻ ശ്രമിച്ചതിനാണ് ടീനാ ജോൺസ് അറസ്റ്റിലായത്. നേഴ്‌സാണ് ടീന.
ഈമാസം 12ന് വൂഡ്റിജ് പൊലീസിന് ലഭിച്ച ചില സൂചനകളിൽ നിന്നാണ് ടീനയെ അറസ്റ്റ് ചെയ്തത്. ഈ വർഷം ജനുവരിയിൽ ഒരുഗുണ്ടാസംഘത്തിന് 10,000 ഡോളർ നൽകി ഒരു സ്ത്രീയെ വധിക്കാൻ ക്വട്ടേഷൻ നൽകിയിരുന്നു ഈ സംഭവം മണത്തറിഞ്ഞ പൊലീസ് കഴിഞ്ഞ മൂന്നുമാസമായി ടീനയെ പിന്തുടരുകയായിരുന്നു. ബിറ്റ് കോയിൻ വഴിയാണ് തുക കൈമാറിയത്.
ഇന്റർനെറ്റിലെ ചതിക്കുഴികളെ കുറിച്ച് ചാനൽ നടത്തിയ അന്വേഷണമാണ് ടീനയെ കുടുക്കിയത്. സിബിഎസ് ചാനലിന്റെ 48 മണിക്കൂർ എന്ന പരിപാടിയിൽ ഇന്റർനെറ്റിലെ സാധ്യതകളുപയോഗിച്ച് ക്വട്ടേഷൻ കൊടുത്തുവെന്ന റിപ്പോർട്ട് വിശദമായി എത്തി. ഇത് പൊലീസ് പരിശോധിച്ചു. ഇതിൽ നിന്നാണ് ക്വട്ടേഷൻ തെളിഞ്ഞത്. ടീനയിലേക്ക് വിരൽ ചൂണ്ടിയ ടെലിവിഷൻ റിപ്പോർട്ടിൽ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസിന് സംഭവം സ്ഥിരീകരിക്കാനായി. ഇതോടെ ടീനയെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തു. ടെലിവിഷൻ റിപ്പോർട്ടിലെ കാര്യങ്ങൾ സമ്മതിക്കേണ്ടിയും വന്നു.
ഇതോടെ ടീനയെ കോടതിക്ക് മുമ്പിൽ ഹാരജാക്കി വിചാരണ തുടങ്ങുകയായിരുന്നു. കൊല്ലാൻ ശ്രമിച്ച യുവതിയും ടീനയുമായും പ്രശ്‌നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചു. കേസ് അടുത്തമാസം 15ലേക്ക് വിചാരണക്കായി നീക്കിവെച്ചിരിക്കുകയാണ്. കേസിൽ ശിക്ഷിച്ചാൽ 20 വർഷം തടവും പിഴയും ഒടുക്കേണ്ടി വരും. ഇതിനുപുറമേ പാസ്പോർട്ട് സറണ്ടർ ചെയ്യാനും ഇരയുമായി യാതൊരുവിധത്തിലും ബന്ധപ്പെടാൻ പാടില്ലെന്നും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ടീനയ്ക്ക് അവിഹിത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിന് തടസം നിന്ന കാമുകന്റെ ഭാര്യയെ കൊല്ലാനായിരുന്നു പദ്ധതി.
ഇതിനായി ഇന്റർനെറ്റിലൂടെ ഗുണ്ടകളെ ഏർപ്പാടാക്കാനാണ് ശ്രമിച്ചത്. ജനുവരിയിലായിരുന്നു ഇതിനുള്ള നീക്കം നടന്നത്. എന്നാൽ ചാനലൊരുക്കിയ കെണിയിൽ ഇവർ കുടുങ്ങുകയായിരുന്നു. ഇന്റർനെറ്റിലെ അക്രമവാസനകൾ കണ്ടെത്താനായിരുന്നു ചാനലിന്റെ ശ്രമം. ഇവർ തെളിവ് സഹിതം വാർത്ത പുറത്തുവിട്ടു. ഇതോടെ മലയാളി കുടുങ്ങി.
ടീന വിവാഹിതയാണ്. ഭർത്താവുമൊത്താണ് താമസം. 2016 സെപ്റ്റംബർ പതിനേഴിനായിരുന്നു മലയാളിയായ ടോബിയും ടീനയും തമ്മിലുള്ള വിവാഹം ഷിക്കാഗോയിൽ വെച്ച് നടന്നത്. തിരുവല്ലക്കടുത്ത് കീഴ്‌വായ്‌പ്പൂർ സ്വദേശികളുടെ മകളാണ് നഴ്സായ ടീന. ടോബി ഷിക്കാഗോയിൽ സ്ഥിരതാമസക്കാരായ തിരുവല്ല വാളക്കുഴ സ്വദേശികളുടെ മകനാണ്.