ടുത്ത മത്സരം നിലനിൽക്കുന്ന വ്യോമയാന മേഖലയിൽ യാത്രക്കാരെ കീശയിലാക്കാൻ കമ്പനികൾ പ്രഖ്യാപിക്കുന്ന ഒട്ടേറെ ആനുകൂല്യങ്ങളുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ബുക്കിങ് വേളയിൽ നൽകുന്ന പോയന്റുകൾ അത്തരത്തിലൊന്നാണ്. ഈ പോയന്റുകൾ റെഡീം ചെയ്ത് വിമാനടിക്കറ്റുകളോടെ ഹോട്ടൽ മുറികളോ കാർ വാടകയോ അവധിക്കാല പാക്കേജുകളിൽ ഡിസ്‌കൗണ്ടോ സ്വന്തമാക്കുകയും ചെയ്യാം.

അടുത്തകാലത്തായി ടിക്കറ്റ് ബുക്കിങ്ങിന് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുമായി ബന്ധപ്പെടുത്തിയും പദ്ധതികൾ നിലവിൽ വന്നിട്ടുണ്ട്. കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എങ്ങനെ റിവാർഡ് പോയന്റുകൾ കൂട്ടാമെന്ന കാര്യം വിമാനക്കമ്പനികൾ പറഞ്ഞുതരാറില്ല. ഇതത്രം പോയന്റുകൾ ഉപയോഗിച്ച് യാത്ര കൂടുതൽ ആഡംബരമാക്കുന്നതാണ് പോയന്റുകൾ വിനിയോഗിക്കുന്നതിൽ ഏറ്റവും നല്ല മാർഗമെന്ന് വിദഗ്ദ്ധർ പറയുന്നു.

റിവാർഡ് പോയന്റുകൾ എങ്ങനെ മികച്ച രീതിയിൽ വിനിയോഗിക്കാമെന്ന കാര്യം വിമാനക്കമ്പനികൾ യാത്രക്കാരോട് പറഞ്ഞുകൊടുക്കാറില്ല. മിക്കവാറും ആളുകൾ സൗജന്യ ടിക്കറ്റിനുവേണ്ടി പോയന്റുകൾ ഉപയോഗിക്കുകയാണ് ചെയ്യാറ്. എന്നാൽ, നികുതിയും മറ്റ് ചാർജുകളും അടയ്‌ക്കേണ്ടിവരുമ്പോൾ ഏതാണ്ട് ടിക്കറ്റ് നിരക്കിനടുത്തുതന്നെ ചെലവാക്കേണ്ടിവരികയും ചെയ്യും.

എന്നാൽ, ഇതിന് പകരം, എക്കണോമി ക്ലാസ് യാത്ര ഫസ്റ്റ് ക്ലാസിലേക്ക് മാറ്റുന്നതുപോലെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് ഇത്തരം പോയന്റുകൾ വിനിയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇതുമാത്രമല്ല, റെഡീം ചെയ്യുമ്പോൾ ടിക്കറ്റിന്റെ യഥാർഥ വില അറിയുകയാണ് മറ്റൊരു കാര്യം. യഥാർഥ വിലയിൽനിന്നുതന്നെ പണം കുറച്ചുകിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം.  

കൂടുതൽ പോയന്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നതുകൊണ്ട് ഒരു ടിക്കറ്റെടുക്കാൻ തുനിയരുതെന്നും വിദഗ്ദ്ധർ പറയുന്നു. വാങ്ങുന്ന സാധനങ്ങളുടെ യഥാർത്ഥ വില പരിഗണിച്ചുവേണം സാധനങ്ങൾ വാങ്ങാൻ. അതുപോലെ, പോയിന്റുകൾ കൂടുതൽ ലഭിക്കാനുള്ള സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യരുതെന്നും അവർ ഉപദേശിക്കുന്നു.