- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രിപുരയിൽ ബിജെപി മുന്നേറ്റമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സൈറ്റും; 40 സീറ്റുകളിലെ ട്രെൻഡിൽ 24 ബിജെപി മുന്നണിക്ക് അനുകൂലമെന്ന് കമ്മീഷൻ വെബ്സൈറ്റ്; സിപിഎമ്മിന് 16 സീറ്റും; ത്രിപുരയിൽ ബിജെപിക്ക് കേവല ഭൂരിപക്ഷമെന്ന് ദേശീയ ചാനലുകളും; ഇടത് കോട്ടയിൽ മണിക് സർക്കാരിന് അടിതെറ്റുന്നുവെന്ന് സൂചന; ബംഗാളിന് പിന്നാലെ ത്രിപുരയിലും സിപിഎമ്മിന് ഭരണം നഷ്ടമാകുമോ? എല്ലാ കണ്ണുകളും ത്രിപുരയിൽ
അഗർത്തല: ത്രിപുര തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റ്. 40 സീറ്റുകളുടെ ട്രെന്റാണ് ഔദ്യോഗികമായി പുറത്ത് വന്നിട്ടുള്ളത്. ഇതിൽ 19 എണ്ണം ബിജെപി നേടി. അഞ്ചെണ്ണം ഘടകകക്ഷിക്കാണ്. അതായത് ബിജെപി മുന്നണിക്ക് 24 സീറ്റുകൾ. സിപിഎമ്മിന് കിട്ടിയതും 16ഉം. ഇതിന് സമാനമായി ദേശീയ മാധ്യമങ്ങളെല്ലാം ത്രിപുരയിൽ ബിജെപി അധികാരം പിടിച്ചെടുക്കുമെന്നും റിപ്പോർട്ട് ചെയ്യുന്നു. കേവല ഭൂരിപക്ഷം ബിജെപി സഖ്യം നേടിയെന്നാണ് അവർ നൽകുന്ന സൂചനകൾ. ദേശീയ ചാനലുകളിലെല്ലാം ത്രിപുരയിൽ സിപിഎം വീണുവെന്ന തരത്തിൽ ചർച്ചകൾ തുടങ്ങി കഴിഞ്ഞു. ബംഗാളിന് പിന്നാലെ ത്രിപുരയും സിപിഎമ്മിന് നഷ്ടമാകുന്നുവെന്ന സൂചനയാണ് ത്രിപുര നൽകുന്നത്. അമിത് ഷാ നടത്തിയ പ്രചരണം ബിജെപിക്ക് ഗുണകരാമായി എന്നാണ് ഫലങ്ങൾ നൽകുന്ന സൂചന. ആദ്യ റൗണ്ടിൽ സിപിഎമ്മിന് മുന്നോട്ട് പോകുന്ന കാഴ്ചയാണ് നൽകിയത്. എന്നാൽ വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ നഗരമേഖലയ്‌ക്കൊപ്പം ഗ്രാമങ്ങളും ബിജെപിയ്‌ക്കൊപ്പമായി. അങ്ങനെ കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി മു
അഗർത്തല: ത്രിപുര തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റ്. 40 സീറ്റുകളുടെ ട്രെന്റാണ് ഔദ്യോഗികമായി പുറത്ത് വന്നിട്ടുള്ളത്. ഇതിൽ 19 എണ്ണം ബിജെപി നേടി. അഞ്ചെണ്ണം ഘടകകക്ഷിക്കാണ്. അതായത് ബിജെപി മുന്നണിക്ക് 24 സീറ്റുകൾ. സിപിഎമ്മിന് കിട്ടിയതും 16ഉം. ഇതിന് സമാനമായി ദേശീയ മാധ്യമങ്ങളെല്ലാം ത്രിപുരയിൽ ബിജെപി അധികാരം പിടിച്ചെടുക്കുമെന്നും റിപ്പോർട്ട് ചെയ്യുന്നു. കേവല ഭൂരിപക്ഷം ബിജെപി സഖ്യം നേടിയെന്നാണ് അവർ നൽകുന്ന സൂചനകൾ. ദേശീയ ചാനലുകളിലെല്ലാം ത്രിപുരയിൽ സിപിഎം വീണുവെന്ന തരത്തിൽ ചർച്ചകൾ തുടങ്ങി കഴിഞ്ഞു.
ബംഗാളിന് പിന്നാലെ ത്രിപുരയും സിപിഎമ്മിന് നഷ്ടമാകുന്നുവെന്ന സൂചനയാണ് ത്രിപുര നൽകുന്നത്. അമിത് ഷാ നടത്തിയ പ്രചരണം ബിജെപിക്ക് ഗുണകരാമായി എന്നാണ് ഫലങ്ങൾ നൽകുന്ന സൂചന. ആദ്യ റൗണ്ടിൽ സിപിഎമ്മിന് മുന്നോട്ട് പോകുന്ന കാഴ്ചയാണ് നൽകിയത്. എന്നാൽ വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ നഗരമേഖലയ്‌ക്കൊപ്പം ഗ്രാമങ്ങളും ബിജെപിയ്‌ക്കൊപ്പമായി. അങ്ങനെ കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി മുന്നോട്ട് പോകുന്ന സൂചനയാണ് കിട്ടിയത്. 36 സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രവചനം. അതായത് എക്‌സിറ്റ് പോൾ ഫലങ്ങളേയും മറികടക്കുന്ന വിജയം ത്രിപുരയിൽ ബിജെപി നേടുകയാണ്. ഇടത് കോട്ട പിടിക്കാനാവുമ്പോൾ അത് മോദി സർക്കാരിനും നേട്ടമാകുന്നു.