- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതംമാറി ഇസ്ലാമായ ഫൈസൽ വധത്തിലെ രണ്ടാം പ്രതിയെ വകവരുത്തിയത് ഉന്നത ഗൂഢാലോചനയുടെ ഭാഗം: പോപ്പുലർ ഫ്രണ്ടും എസ് ഡി പി ഐയും ആസൂത്രണത്തിൽ പങ്കാളിയെന്ന തിരിച്ചറിവിൽ പൊലീസ്; കൊലനടന്നത് സംഘടനാ നേതൃത്വങ്ങളും കീഴ്ഘടകങ്ങളിലുള്ള ചില പ്രവർത്തകരും അറിഞ്ഞു തന്നെ; തിരൂരിലെ പ്രതികാരക്കൊലയിൽ ഇനി കൂടുതൽ അറസ്റ്റ്
മലപ്പുറം: ആർഎസ്എസ് തൃപ്രങ്ങോട് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖും കൊടിഞ്ഞി ഫൈസൽ വധക്കേസ് രണ്ടാം പ്രതിയുമായ തൃപ്രങ്ങോട് കുട്ടിച്ചാത്തൻ പടി സ്വദേശി കുണ്ടിൽ ബിപിൻ (24) കൊല്ലപ്പെട്ട കേസിൽ അന്വേഷണം പോപ്പുലർ ഫ്രണ്ട് നേതൃതൃത്വത്തിലേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായവരിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചു. പി.എഫ്.ഐ, എസ്.ഡി.പി.ഐ സംഘടനകളുടെ മേൽ ഘടകങ്ങൾക്ക് സംഭവത്തെ കുറിച്ച് അറിവുണ്ടായിരുന്നതായാണ് പൊലീസ് കണക്കാക്കുന്നത്. സംഘടനയുടെ നേതൃത്വവും കീഴ്ഘടകങ്ങളിലുള്ള ചില പ്രവർത്തകരും ബിപിനെ വധിക്കുന്നതിനായി വിവിധ ഇടങ്ങളിൽ വെച്ച് ഗൂഢാലോചന നടത്തിയെന്ന് പിടിയിലായവർ സമ്മതിച്ചിട്ടുണ്ട്. ഗൂഢാലോചന നടത്തിയ രണ്ട് എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാക്കളെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ തൃപ്രങ്ങോട് മണ്ഡലം പ്രസിഡന്റ് പെരിന്തല്ലൂർ ആലുക്കൽ മുഹമ്മദ് അൻവർ (39) എസ്.ഡി.പി.ഐ ആശാൻപടി ബ്രാഞ്ച് പ്രസിഡന്റ് കാഞ്ഞിരക്കു റ്റി തലേ ക്കര വീട്ടിൽ തുഫൈൽ (32) എന്നിവരെയാണ് വെള്ളിയാഴ്ച തിരൂർ പൊലീസ
മലപ്പുറം: ആർഎസ്എസ് തൃപ്രങ്ങോട് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖും കൊടിഞ്ഞി ഫൈസൽ വധക്കേസ് രണ്ടാം പ്രതിയുമായ തൃപ്രങ്ങോട് കുട്ടിച്ചാത്തൻ പടി സ്വദേശി കുണ്ടിൽ ബിപിൻ (24) കൊല്ലപ്പെട്ട കേസിൽ അന്വേഷണം പോപ്പുലർ ഫ്രണ്ട് നേതൃതൃത്വത്തിലേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായവരിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചു.
പി.എഫ്.ഐ, എസ്.ഡി.പി.ഐ സംഘടനകളുടെ മേൽ ഘടകങ്ങൾക്ക് സംഭവത്തെ കുറിച്ച് അറിവുണ്ടായിരുന്നതായാണ് പൊലീസ് കണക്കാക്കുന്നത്. സംഘടനയുടെ നേതൃത്വവും കീഴ്ഘടകങ്ങളിലുള്ള ചില പ്രവർത്തകരും ബിപിനെ വധിക്കുന്നതിനായി വിവിധ ഇടങ്ങളിൽ വെച്ച് ഗൂഢാലോചന നടത്തിയെന്ന് പിടിയിലായവർ സമ്മതിച്ചിട്ടുണ്ട്.
ഗൂഢാലോചന നടത്തിയ രണ്ട് എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാക്കളെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ തൃപ്രങ്ങോട് മണ്ഡലം പ്രസിഡന്റ് പെരിന്തല്ലൂർ ആലുക്കൽ മുഹമ്മദ് അൻവർ (39) എസ്.ഡി.പി.ഐ ആശാൻപടി ബ്രാഞ്ച് പ്രസിഡന്റ് കാഞ്ഞിരക്കു റ്റി തലേ ക്കര വീട്ടിൽ തുഫൈൽ (32) എന്നിവരെയാണ് വെള്ളിയാഴ്ച തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തുടർന്ന് ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റ്ഡിയിൽ വിട്ടു. കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയ വീട്ടിൽ രണ്ട് പ്രതികളെയും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. എടപ്പാൾ പട്ടാമ്പി റോഡിലെ വാടക വീട്ടിൽ എത്തിച്ചാണ് തെളിവെടുത്തത്. ഇവിടെ നിന്ന് ഇരുമ്പ് വടികളും ഒരു ഷൂവും കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചനയിൽ കൂടുതൽ പേർ പങ്കാളികളായതായാണ് പൊലീസ് സംശയിക്കുന്നത്.
എടപ്പാളിന് പുറമെ നരിപ്പറമ്പ്, പൊന്നാനി, കുറ്റിപ്പുറം എന്നിവിടങ്ങളിൽ വെച്ചും ഗൂഢാലോചന നടത്തിയതായി പ്രതികൾ പൊലീസിൽ പറഞ്ഞു. ഈ ഗൂഢാലോചന പ്രകാരം ബിപിനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ തന്നെ സംഘടനാ തലത്തിൽ ചുമതലപ്പെടുത്തിയിരുന്നു. മുമ്പ് ഒരു തവണ ബിപിന് നേരെ വധശ്രമവും ഉണ്ടായതായി പൊലീസ് പറഞ്ഞു. മേൽഘടകത്തിന്റെ കൃത്യമായ നിർദ്ദേശ പ്രകാരമാണ് വിവിധ പ്രദേശിക ഘടകങ്ങൾ കൊലപാതകം ആസൂത്രണം ചെയ്ത് നടത്തിയതെന്നാണ് പൊലീസ് വിലയിരുത്തൽ.
മൂന്ന് ബൈക്കുകളിലായി എത്തിയ ആറു പേരാണ് ബിപിനെ വധിച്ച സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. തൃപ്രങ്ങോട് ആലത്തിയൂർ സ്വദേശിയായ പ്രധാന പ്രതിയടക്കം കൃത്യം നടത്തിയ മൂന്ന് പേർ ഒളിവിലാണ്. ഇവർ നിരീക്ഷണത്തിലാണെന്നും അന്വേഷണം ഊർജിതമാക്കിയതായും അന്വേഷണ സംഘം അറിയിച്ചു.
ഓഗസ്റ്റ് 24 ന് വ്യാഴാഴ്ച രാവിലെ ഏഴരയോടെ ബി.പി അങ്ങാടി പുളിഞ്ചോട് വച്ചാണ് ബിപിൻ കൊല്ലപ്പെട്ടത്. സംഭവം നടന്ന ദിവസം തന്നെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഒടുവിൽ സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് വലയിലുള്ള മറ്റു പ്രതികളുടെ അറസ്റ്റ് തുടർ ദിവസങ്ങളിൽ ഉണ്ടാകും. തിരൂർ ഡി.വൈ.എസ്‌പി വി.എ ഉല്ലാസ്, പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി എംപി മോഹനചന്ദ്രൻ, തിരൂർ സി.ഐ എം.കെ ഷാജി, താനൂർ സി.ഐ അലവി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)