- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ജോലിചെയ്യവേ ഇസ്ലാം മതം സ്വീകരിച്ച യുവാവിനെ അവധിക്ക് വന്നപ്പോൾ തിരൂരങ്ങാടിയിൽ വച്ച് വെട്ടികൊന്നു; അവധിക്കെത്തിയപ്പോൾ പൊന്നാനിയിൽ കൊണ്ടു പോയി ഭാര്യയേയും മക്കളേയും മതം മാറ്റിയതുകൊലപാതക കാരണമായെന്ന് സൂചന; ക്രൂര കൊലപാതകം നടന്നത് ഫൈസൽ നാളെ ഗൾഫിലേക്ക് മടങ്ങാനിരിക്കവേ
മലപ്പുറം: മതം മാറിയ യുവാവിനെ തിരൂരങ്ങാടിയിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ. തിരൂരങ്ങാടി പുല്ലാണി അനന്തകൃഷ്ണൻ നായരുടെ മകൻ ഫൈസലി (33)നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊടിഞ്ഞി ഫാറൂഖ് നഗർ അങ്ങാടിക്കടുത്ത് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവസം നടന്നത്. പുലർച്ചെ നടക്കാനിറങ്ങിയവർ മൃതദേഹം കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ വെട്ടേറ്റ മുറിവുകൾ കണ്ടെത്തുകയും കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിച്ചേരുകയുമായിരുന്നു. ഇന്റലിജൻസും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. മതം മാറിയതിലുള്ള വൈരാഗ്യമാണ് പിന്നിലെന്നാണ് പ്രഥമിക വിലയിരുത്തൽ. അനിൽകുമാർ എന്ന ഫൈസൽ കഴിഞ്ഞ രണ്ട് വർഷം മുമ്പാണ് ഇസ്ലാംമതം സ്വീകരിച്ചത്. സൗദിഅറേബ്യയിൽ ജോലി ചെയ്തിരുന്ന ഫൈസൽ ആറ് മാസം മുമ്പ്് നാട്ടിലെത്തിയിരുന്നു. തുടർന്ന് ഭാര്യയെയും രണ്ട് മക്കളെയും മതം മാറ്റിയിരുന്നു. പൊന്നാനി മഊനത്തുൽ ഇസ്ലാമിൽവച്ചായിരുന്നു മതം മാറ്റൽ നടന്നതെന്നും ഇവരുടെ പൂർണ സമ്മതത്തോടെയാണ് മതം മാറിയിരുന്ന
മലപ്പുറം: മതം മാറിയ യുവാവിനെ തിരൂരങ്ങാടിയിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ. തിരൂരങ്ങാടി പുല്ലാണി അനന്തകൃഷ്ണൻ നായരുടെ മകൻ ഫൈസലി (33)നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊടിഞ്ഞി ഫാറൂഖ് നഗർ അങ്ങാടിക്കടുത്ത് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവസം നടന്നത്.
പുലർച്ചെ നടക്കാനിറങ്ങിയവർ മൃതദേഹം കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ വെട്ടേറ്റ മുറിവുകൾ കണ്ടെത്തുകയും കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിച്ചേരുകയുമായിരുന്നു. ഇന്റലിജൻസും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. മതം മാറിയതിലുള്ള വൈരാഗ്യമാണ് പിന്നിലെന്നാണ് പ്രഥമിക വിലയിരുത്തൽ.
അനിൽകുമാർ എന്ന ഫൈസൽ കഴിഞ്ഞ രണ്ട് വർഷം മുമ്പാണ് ഇസ്ലാംമതം സ്വീകരിച്ചത്. സൗദിഅറേബ്യയിൽ ജോലി ചെയ്തിരുന്ന ഫൈസൽ ആറ് മാസം മുമ്പ്് നാട്ടിലെത്തിയിരുന്നു. തുടർന്ന് ഭാര്യയെയും രണ്ട് മക്കളെയും മതം മാറ്റിയിരുന്നു. പൊന്നാനി മഊനത്തുൽ ഇസ്ലാമിൽ
വച്ചായിരുന്നു മതം മാറ്റൽ നടന്നതെന്നും ഇവരുടെ പൂർണ സമ്മതത്തോടെയാണ് മതം മാറിയിരുന്നതെന്നും പൊലീസ് പറഞ്ഞു. തിരുവനന്തപുരം നെയ്യാറ്റിൽകര സ്വദേശിനിയാണ് ഭാര്യ. അവധി കഴിഞ്ഞ് നാളെ ഗൾഫിലേക്ക് മടങ്ങാനിരിക്കുന്നതിനിടെയാണ് ഇന്ന് പുലർച്ചെ ഫൈസലിനെ വിട്ടിക്കൊലപ്പെടുത്തിയത്.
കൊടിഞ്ഞി പാല പാർക്കിൽ വാടക വീട്ടിലാണ് ഫൈസലും കുടുംബവും താമസിച്ചിരുന്നത്. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ബന്ധുക്കളെ കൂട്ടിക്കൊണ്ടുവരാൻ ഓട്ടോറിക്ഷയുമായി പോകുന്ന വഴിയിലാണ് കൊലപാതകം നടന്നത്. ദേഹമാസകലം മറിവുകളുള്ളതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തിനടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങൾ പ്രധാന തെളിവായി പൊലീസിനു ലഭിച്ചു.
രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഫൈസലിനെ വെട്ടുന്ന ദൃശ്യം സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ദരും പരിശോധന
നടത്തി. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റയും ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഫൈസലിന്റെ മൃതദേഹം പോസ്റ്റുമോർ്ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തിരൂരങ്ങാടി കൊടിഞ്ഞി ഭാഗങ്ങളിൽ ഹർത്താൽ പ്രതീതിയാണിപ്പോൾ. സംഭവത്തിനു പിന്നിൽ മതം മാറിയതിലെ വൈരാഗ്യമാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. സിസി ടിവി ദൃശ്യം പ്രധാന തെളിവാണെന്നും പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.