- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം വർധിക്കുന്നു; 31 വരെ കോളജുകൾ അടച്ചിടുമെന്ന് തമിഴ്നാട്; രാത്രികാല കർഫ്യൂ തുടരും; ആവശ്യമെങ്കിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ അനുമതി
ചെന്നൈ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനുവരി 31 വരെ സംസ്ഥാനത്തെ കോളജുകൾ അടച്ചിടാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
ആവശ്യമെങ്കിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ അനുമതി നൽകി. അതേസമയം, ജനുവരി 20നുശേഷം നടത്താനിരുന്ന മുഴുവൻ സർവകലാശാല എഴുത്തുപരീക്ഷകളും അനിശ്ചിതകാലത്തേക്കു മാറ്റിവെച്ചു. പ്രാക്ടിക്കൽ പരീക്ഷകൾ നേരത്തേ അറിയിച്ച തീയതികളിൽ നടക്കും.
അതിനിടെ സംസ്ഥാനത്ത് നിലവിലുള്ള രാത്രികാല കർഫ്യൂ ജനുവരി 31 വരെ തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 14 മുതൽ 18 വരെ ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പൊങ്കൽ ഉത്സവ സീസൺ കണക്കിലെടുത്ത് ബസുകളിൽ 75 ശതമാനം പേർക്ക് യാത്രചെയ്യാൻ അനുമതി നൽകി. നിയന്ത്രണങ്ങളോടെ ജെല്ലിക്കെട്ടുകളും സംഘടിപ്പിക്കും.
മറുനാടന് മലയാളി ബ്യൂറോ
Next Story