- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീട്ടുകാരുടെ അമിത നിയന്ത്രണം; വീടുവിട്ടിറങ്ങി വിനോദയാത്രക്കു പോയി കൂട്ടുകാരികൾ;മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കുട്ടികളെ കണ്ടെത്തി പൊലീസും; രസകരമായ വിനോദ യാത്ര നടന്നത് ഉത്തർപ്രദേശിൽ
ലക്നൗ: വീട്ടുകാരുടെ അമിത നിയന്ത്രണങ്ങൾ പലപ്പോഴും വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുന്ന വാർത്തകൾ നാം കേൾക്കാറുണ്ട്. അവയുടെ ഗുണദോഷങ്ങളും അതേപടി വാർത്താ പ്രാധാന്യം നേടാറുമുണ്ട്.അ്ക്കുട്ടത്തിലേക്കിത രസകരമായ ഒരു വാർത്ത. വീട്ടുകാരുടെ നിയന്ത്രണങ്ങൾ സഹിക്കാതെ ഒളിച്ചോടി വെക്കേഷൻ ആഘോഷിക്കാൻ പോയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥിനികൾ. ഉത്തർപ്രദേശിലെ ലക്ഷ്മിപൂർഖേരിയിലുള്ള നാല് പെൺകുട്ടികളാണ് ഒളിച്ചോടി വിനോദയാത്രയ്ക്ക് പോയത്.
വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധ നടത്തിയ പോലസ് ഉത്തരാഖണ്ഡിലെ ടേരി ഗർവാലിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തുന്നത്.ബുധനാഴ്ച്ചയാണ് പെൺകുട്ടികളെ കാണാതാകുന്നത്. സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് നാല് പേരും വീട്ടിൽ നിന്നും ഇറങ്ങിയത്. ഒരാൾ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. വീട്ടിൽ മാതാപിതാക്കളുടെ കടുത്ത നിയന്ത്രണങ്ങൾ സഹിക്കാതായതോടെയാണ് ഒളിച്ചോടിയതെന്ന് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു.
നിയന്ത്രണങ്ങൾ മടുത്തെന്നും ഒരു വെക്കേഷൻ വേണമെന്നും തോന്നിയതോടെ എല്ലാവരും ചേർന്ന് പദ്ധതിയിടുകയായിരുന്നുവെന്ന് കുട്ടികൾ പറയുന്നു. നാലു പേരും വീട്ടിൽ നിന്നും അത്യാവശ്യം പണവും എടുത്താണ് യാത്ര പുറപ്പെട്ടത്. പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടി 25,000 രൂപ എടുത്താണ് വീട്ടിൽ നിന്നും പുറപ്പെട്ടത്. ഉത്തരാഖണ്ഡിൽ ഒരു റിസോർട്ടിൽ മുറിയെടുത്ത് താമസിക്കുന്നതിനിടയിലാണ് പൊലീസ് ഇവരെ കണ്ടെത്തുന്നത്.
പെൺകുട്ടികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റിസോർട്ടിൽ നാല് പേരും ഉണ്ടെന്ന് മനസ്സിലായത്. നാല് പേരുടേയും മൊഴി രേഖപ്പെടുത്തിയതിന് ശേഷം വീട്ടുകാർക്കൊപ്പം വിടുമെന്ന് പൊലീസ് അറിയിച്ചു.