- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിക്ക് ബദലാകാൻ സകല അടവും പയറ്റും; വേണ്ടി വന്നാൽ തിമ്ലിക്കൊപ്പം ചുവട് വയ്ക്കും; ഗുജറാത്ത് ജനതയെ കൈയിലെടുക്കാനുള്ള കോൺഗ്രസ് ഉപാദ്ധ്യക്ഷന്റെ പൊടിക്കൈകൾ വൈറലാകുന്നു
ഉദയ്പൂർ: ഗുജറാത്ത് പിടിക്കാൻ വേണ്ടി വന്നാൽ നൃത്തവും ചെയ്യും 1988 മുതൽ ബിജെപി കൈവശം വെച്ചിരിക്കുന്ന സംസ്ഥാനത്ത് ജയിച്ചുകയറാൻ സർവതന്ത്രങ്ങളും പയറ്റുകയാണ് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ. അമിത് ഷായുടെ മകൻ ജയ്ഷായുടെ കമ്പനിയുടെ ക്രമക്കേട് ആവർത്തിച്ചുപറയുന്നതിനൊപ്പം ജനങ്ങളുടെ മനസ്സിൽ കയറാൻ പൊടിക്കൈകൾ പ്രയോഗിക്കുകയാണ് യുവനേതാവ്. ത്രിദിന സന്ദർശനത്തിനിടെ ഛോട്ടാ ഉദയ്പൂരിലെ ഗോത്രവിഭാഗത്തെ രാഹുൽ സന്ദർശിച്ചു. സന്ദർശനത്തിന് പുറമേ അവർക്കൊപ്പം ഏറെ നേരം ചെലവിട്ട രാഹുൽ അവരുടെ തനതു നൃത്ത രൂപമായ 'തിമ്‌ലി'ക്കൊപ്പം ചുവടു വെയ്ക്കുകയും ചെയ്തു. രാഹുലിന്റെ നൃത്തം വൈറലായി കഴിഞ്ഞു. കോൺഗ്രസ് നേതാക്കൾക്കും ഗോത്ര നർത്തകർക്കുമൊപ്പം പ്രത്യേക തരം ചെണ്ടയും കൊട്ടിയാണ് രാഹുലിന്റെ നൃത്തം.
ഉദയ്പൂർ: ഗുജറാത്ത് പിടിക്കാൻ വേണ്ടി വന്നാൽ നൃത്തവും ചെയ്യും 1988 മുതൽ ബിജെപി കൈവശം വെച്ചിരിക്കുന്ന സംസ്ഥാനത്ത് ജയിച്ചുകയറാൻ സർവതന്ത്രങ്ങളും പയറ്റുകയാണ് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ. അമിത് ഷായുടെ മകൻ ജയ്ഷായുടെ കമ്പനിയുടെ ക്രമക്കേട് ആവർത്തിച്ചുപറയുന്നതിനൊപ്പം ജനങ്ങളുടെ മനസ്സിൽ കയറാൻ പൊടിക്കൈകൾ പ്രയോഗിക്കുകയാണ് യുവനേതാവ്.
ത്രിദിന സന്ദർശനത്തിനിടെ ഛോട്ടാ ഉദയ്പൂരിലെ ഗോത്രവിഭാഗത്തെ രാഹുൽ സന്ദർശിച്ചു. സന്ദർശനത്തിന് പുറമേ അവർക്കൊപ്പം ഏറെ നേരം ചെലവിട്ട രാഹുൽ അവരുടെ തനതു നൃത്ത രൂപമായ 'തിമ്‌ലി'ക്കൊപ്പം ചുവടു വെയ്ക്കുകയും ചെയ്തു. രാഹുലിന്റെ നൃത്തം വൈറലായി കഴിഞ്ഞു. കോൺഗ്രസ് നേതാക്കൾക്കും ഗോത്ര നർത്തകർക്കുമൊപ്പം പ്രത്യേക തരം ചെണ്ടയും കൊട്ടിയാണ് രാഹുലിന്റെ നൃത്തം.
Next Story