- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മൃഗശാലയിൽ ചീറ്റപ്പുലിയെ കണ്ടുകൊണ്ടിരിക്കെ അമ്മയുടെ കൈയിൽ നിന്ന് രണ്ടുവയസുകാരൻ വഴുതി വീണു; ചീറ്റയുടെ കൂട്ടിൽ അകപ്പെട്ട കുട്ടി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
ഷിക്കാഗോ: ഡൽഹി മൃഗശാലയിൽ കടുവയുടെ മുന്നിലേക്ക് വീണുപോയ യുവാവിന്റെ ദുർഗതി ഭാഗ്യവശാൽ ഈ രണ്ടുവയസുകാരന് ഉണ്ടായില്ല. ഒഹിയോ ക്ലീവ് ലാൻഡിലെ മെട്രോപാർക്ക്‌സ് മൃഗശാലയിൽ ചീറ്റപ്പുലിയെ കണ്ടുകൊണ്ടിരിക്കേ അമ്മയുടെ കൈയിൽ നിന്ന് ചീറ്റപ്പുലിയുടെ കൂട്ടിലേക്ക് വഴുതി വീണ രണ്ടുവയസുകാരന് ഏതായാലും നേരിയ പരുക്കുകളോടെ ജീവൻ തിരിച്ചു കിട്ടി. ശനിയാ
ഷിക്കാഗോ: ഡൽഹി മൃഗശാലയിൽ കടുവയുടെ മുന്നിലേക്ക് വീണുപോയ യുവാവിന്റെ ദുർഗതി ഭാഗ്യവശാൽ ഈ രണ്ടുവയസുകാരന് ഉണ്ടായില്ല. ഒഹിയോ ക്ലീവ് ലാൻഡിലെ മെട്രോപാർക്ക്‌സ് മൃഗശാലയിൽ ചീറ്റപ്പുലിയെ കണ്ടുകൊണ്ടിരിക്കേ അമ്മയുടെ കൈയിൽ നിന്ന് ചീറ്റപ്പുലിയുടെ കൂട്ടിലേക്ക് വഴുതി വീണ രണ്ടുവയസുകാരന് ഏതായാലും നേരിയ പരുക്കുകളോടെ ജീവൻ തിരിച്ചു കിട്ടി.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം അരങ്ങേറുന്നത്. മൃഗശാലയിൽ സന്ദർശനത്തിനെത്തിയതായിരുന്നു രണ്ടു വയസുകാരന്റെ കുടുംബം. പുലിക്കൂട്ടിനു ചുറ്റുമുള്ള ഇരുമ്പ് റെയിലിനു മുകളിലൂടെ കുട്ടിയെ എടുത്ത് പുള്ളിപ്പുലിയെ കാണിച്ചുകൊടുക്കുകയായിരുന്നു അമ്മ. എന്നാൽ അമ്മയുടെ കൈയിൽ നിന്ന് പിടുത്തം വിട്ടുപോയ കുട്ടി വഴുതി കൂട്ടിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പത്ത് അടി താഴ്ചയുള്ള കൂട്ടിലേക്ക് കുട്ടി വീണതിനു പിന്നാലെ രക്ഷിക്കുന്നതിന് മാതാപിതാക്കളിലൊരാൾ കൂടി കൂട്ടിലേക്ക് ചാടി. എന്നാൽ ഇരുവരേയും ഉപദ്രവിക്കാതെ ചീറ്റ ഒരു വശത്ത് മാറി നിൽക്കുകയായിരുന്നുവത്രേ.
ഉടൻ തന്നെ കുട്ടിയെ കൈയിലെടുത്ത അച്ഛനെ കൂട്ടിന് പുറത്തു നിന്ന ഒരാൾ വലിച്ചെടുക്കുകയായിരുന്നു. ചീറ്റയുടെ കൂട്ടിൽ വീണ കുട്ടിയുടെ കാലിന് നിസാര പരിക്ക് ഏറ്റിട്ടുണ്ടെന്നു മാത്രം. മൃഗശാലയിലെ രക്ഷാപ്രവർത്തകർ എത്തുന്നതിന് മുമ്പു തന്നെ അച്ഛന് കുട്ടിയെ രക്ഷിക്കാൻ സാധിച്ചത് ദുരന്തം ഒഴിവായിക്കിട്ടി. സംഭവം കണ്ടുനിന്നവരുടെ ഹൃദയം പോലും നിലച്ചു പോകുന്ന വിധമായിരുന്നു കുട്ടി വീണതും പിന്നാലെ അച്ഛൻ ചാടി രക്ഷിക്കുന്നതുമെന്ന് മറ്റൊരു ദൃക്‌സാക്ഷി പറയുന്നു.
കുട്ടിയെ അശ്രദ്ധമായി അപകടകരമാം വിധം കൂട്ടിലേക്ക് എടുത്തുപൊക്കിയതിന് അമ്മയുടെ പേരിൽ മൃഗശാല അധികൃതർ കേസെടുത്തിട്ടുണ്ട്. രണ്ടുവയസുകാരനെ കൂട്ടിലേക്ക് എടുത്തുപൊക്കുമ്പോൾ അമ്മയുടെ ഒക്കത്ത് മറ്റൊരു കുട്ടി കൂടെയുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നുണ്ട്. സംഭവത്തെ തുടർന്ന് ശനിയാഴ്ച ഒരു ദിവസത്തെക്ക് ചീറ്റയുടെ കൂട് പ്രദർശനത്തിൽ നിന്ന് ഒഴിവാക്കി.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഡൽഹി മൃഗശാലയിലെ കടുവക്കൂട്ടിലേക്ക് വീണ ഡൽഹി സ്വദേശിയായ ഇരുപത്തൊമ്പതുകാരനെ വെള്ളക്കടുവ കടിച്ചു കൊന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവത്തിൽ മൃഗശാല അധികൃതർക്ക് ഏറെ വിമർശനങ്ങൾ ഏൽക്കേണ്ടതായും വന്നിരുന്നു.