- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
102-കാരിയായ അമ്മായിയമ്മയ്ക്കായി ടോയ്‌ലറ്റ് പണിയാൻ 90-കാരിയായ മരുമകൾ പണം ഉണ്ടാക്കിയത് ഏക ഉപജീവന മാർഗമായിരുന്ന ആടിനെ വിറ്റ്; ലോക മാതൃദിനത്തിൽ ഇന്ത്യൻ അമ്മമാരുടെ ജീവിതം ഇങ്ങനെ
ലോകം മാതൃദിനം ആഘോഷിക്കുമ്പോൾ, ഇങ്ങനെയും ചില അമ്മമാരുണ്ടെന്ന് ആരും ഓർക്കാറില്ല. ഉത്തർപ്രദേശിലെ അനന്തപ്പുർ ജില്ലയിൽനിന്നാണ് ഈ അമ്മമാരുടെ കഥ. 102 വയസ്സുള്ള തന്റെ അമ്മായിയമ്മയ്ക്കുവേണ്ടി ടോയ്‌ലറ്റ് നിർമ്മിക്കുന്നതിന് അധികൃതരുടെ പിന്നാലെ നടന്ന് മടുത്ത 90-കാരിയായ മരുമകൾ ഒടുവിൽ അതിന് വക കണ്ടെത്തിയത് തന്റെ ഏക ഉപജീവനമാർഗംപോലും ഉപേക്ഷിച്ച്. അഞ്ച് ആടുകളെ വിറ്റ ചന്ദന തന്റെ അമ്മായി യമ്മയ്ക്ക് ടോയ്‌ലറ്റിൽപ്പോകാൻ സൗകര്യമൊരുക്കിക്കൊടുത്തു. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ ശൗചാലയങ്ങൾ നിർമ്മിക്കേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന സംഭവമായി ഇതുമാറി. ഇതോടെ, ചന്ദന ഇതുസംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ പരിപാടിയുടെ പ്രചാരകയായും മാറി. വീണ് കാലൊടിഞ്ഞ അമ്മായിയമ്മയ്ക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനാണ് ചന്ദന അധികൃതരുടെ പിന്നാലെ നടന്നത്. എന്നാൽ, ആരും തിരിഞ്ഞുനോക്കാതെ വന്നതോടെ തന്റെ ആടുകളെ വിറ്റ് അതിനുള്ള പണം സ്വരൂപിക്കുകയായിരുന്നു. സഹായത്തിനുവേണ്ടി ഗ്രാമത്തലവനെയും കാൺപുർ ജില്ലാ അധികൃതരെയും
ലോകം മാതൃദിനം ആഘോഷിക്കുമ്പോൾ, ഇങ്ങനെയും ചില അമ്മമാരുണ്ടെന്ന് ആരും ഓർക്കാറില്ല. ഉത്തർപ്രദേശിലെ അനന്തപ്പുർ ജില്ലയിൽനിന്നാണ് ഈ അമ്മമാരുടെ കഥ. 102 വയസ്സുള്ള തന്റെ അമ്മായിയമ്മയ്ക്കുവേണ്ടി ടോയ്‌ലറ്റ് നിർമ്മിക്കുന്നതിന് അധികൃതരുടെ പിന്നാലെ നടന്ന് മടുത്ത 90-കാരിയായ മരുമകൾ ഒടുവിൽ അതിന് വക കണ്ടെത്തിയത് തന്റെ ഏക ഉപജീവനമാർഗംപോലും ഉപേക്ഷിച്ച്. അഞ്ച് ആടുകളെ വിറ്റ ചന്ദന തന്റെ അമ്മായി യമ്മയ്ക്ക് ടോയ്‌ലറ്റിൽപ്പോകാൻ സൗകര്യമൊരുക്കിക്കൊടുത്തു.
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ ശൗചാലയങ്ങൾ നിർമ്മിക്കേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന സംഭവമായി ഇതുമാറി. ഇതോടെ, ചന്ദന ഇതുസംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ പരിപാടിയുടെ പ്രചാരകയായും മാറി. വീണ് കാലൊടിഞ്ഞ അമ്മായിയമ്മയ്ക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനാണ് ചന്ദന അധികൃതരുടെ പിന്നാലെ നടന്നത്. എന്നാൽ, ആരും തിരിഞ്ഞുനോക്കാതെ വന്നതോടെ തന്റെ ആടുകളെ വിറ്റ് അതിനുള്ള പണം സ്വരൂപിക്കുകയായിരുന്നു.
സഹായത്തിനുവേണ്ടി ഗ്രാമത്തലവനെയും കാൺപുർ ജില്ലാ അധികൃതരെയും സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് ചന്ദനയുടെ മകൻ രാംപ്രകാശ് പറഞ്ഞു. അതോടെയാണ് സ്വന്തം നിലയ്ക്ക് കക്കൂസ് പണിയാമെന്ന് ചന്ദന തീരുമാനിച്ചത്. ജീവിക്കാൻ വേറെ വഴിയൊന്നുമില്ലെങ്കിലും ആടുകളെ വിറ്റ് കക്കൂസ് പണിയാൻ തന്നെ അവർ തീരുമാനിച്ചു.
എന്നാൽ, ജില്ലാ അധികൃതരാണ് സഹായം വൈകിപ്പിച്ചതെന്ന് ഗ്രാമത്തലവൻ പറഞ്ഞു. സഹായം ലഭിക്കേണ്ടവരുടെ പട്ടിക ജില്ലാ അധികൃതർക്ക് കൈമാറിയിരുന്നു. അവർ അത് വൈകിപ്പിക്കുകയായിരുന്നു. ഇതേവരെ ജില്ലയിൽ ഒരു കക്കൂസ് പോലും പണിതിട്ടില്ലെന്നും ഗ്രാമത്തലവൻ വ്യക്തമാക്കി. ചന്ദനയുടെ സൽപ്രവർത്തിയെ അഭിനന്ദിച്ച ജില്ലാ അധികൃതർ, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.