- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ ടോയ്ലറ്റുണ്ടെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മതി; മഹാരാഷ്ട്രയിലെ സ്ഥാനാർത്ഥികൾക്ക് മാർഗനിർദേശവുമായി മന്ത്രിസഭ
മുംബൈ: സ്വന്തം വീട്ടിൽ ടോയ്‌ലറ്റ് ഇല്ലാത്തവൻ നാടു നനന്നാക്കാൻ ഇറങ്ങണ്ട. ഇതു മഹാരാഷ്ട്ര സർക്കാരിന്റെ നിലപാട്. വീട്ടിൽ ടോയ്‌ലറ്റ് ഇല്ലാത്തവർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കേണ്ടെന്നാണു മന്ത്രിസഭയുടെ തീരുമാനം. ചൊവ്വാഴ്ചയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം തീരു
മുംബൈ: സ്വന്തം വീട്ടിൽ ടോയ്‌ലറ്റ് ഇല്ലാത്തവൻ നാടു നനന്നാക്കാൻ ഇറങ്ങണ്ട. ഇതു മഹാരാഷ്ട്ര സർക്കാരിന്റെ നിലപാട്. വീട്ടിൽ ടോയ്‌ലറ്റ് ഇല്ലാത്തവർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കേണ്ടെന്നാണു മന്ത്രിസഭയുടെ തീരുമാനം.
ചൊവ്വാഴ്ചയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം തീരുമാനമെടുത്തത്. ഇതിനായി സംസ്ഥാന പഞ്ചായത്ത് രാജ് നിയമത്തിൽ ഭേദഗതി വരുത്തുകയും ചെയ്തു.
ഏതാനും മാസം മുമ്പ് ബിജെപി ഭരിക്കുന്ന ഹരിയാന സർക്കാരും ഇതേ തീരുമാനമെടുത്തിരുന്നു. ശുചിത്വ സന്ദേശമുയർത്തിയാണ് പുതിയ തീരുമാനത്തിന് മഹാരാഷ്ട്ര സർക്കാർ മുന്നിട്ടിറങ്ങിയത്.
ശൗച്യാലയങ്ങൾ ഇല്ലാത്ത വീടുകൾ രാജ്യത്തുണ്ട് എന്ന അവസ്ഥയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ കാരണം. മത്സരിക്കുന്നവർ മറ്റുള്ളവർക്കു മാതൃകയാകേണ്ടതുണ്ട് എന്ന നിലപാടും നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് ഇടയാക്കി.