- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്പാനിലെ ടോക്യോയിൽ ബാറ്റ്മാനിലെ വില്ലൻ 'ജോക്കറിന്റെ' വേഷത്തിൽ യുവാവിന്റെ ആക്രമണം; കത്തി വീശി വന്ന 24 കാരൻ ട്രെയിനിന് തീയിട്ടു; പത്തുപേർക്ക് പരിക്ക്; കുത്തേറ്റ് ഒരാളുടെ നില ഗുരുതരം; ആളുകൾ രക്ഷപെട്ട് ഓടുന്ന വീഡിയോ ദൃശ്യങ്ങൾ
ടോക്യോ: ജപ്പാനിലെ ടോക്യോയിൽ 24കാരൻ ട്രെയിനിന് തീയിട്ടു. പത്തുപേർക്ക് പരിക്ക്. അക്രമിയുടെ കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകുന്നേരമാണ് ബാറ്റ്മാൻ ചലച്ചിത്ര പരമ്പരയിലെ ജോക്കറിന്റെ വേഷം ധരിച്ചെത്തിയ യുവാവാണ് ആക്രമണം നടത്തിയത്.
അക്രമി ട്രെയിനിൽ ഏതോ ദ്രാവകം ഒഴിക്കുകയും തൊട്ടുപിന്നാലെ തീപിടിത്തം ഉണ്ടാകുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. യാത്രക്കാർ പരിഭ്രാന്തരായി ട്രെയിനിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതും തൊട്ടുപിന്നാലെ തീവ്രത കുറഞ്ഞ സ്ഫോടനവും തീപിടിത്തവും ഉണ്ടാകുന്നതും ട്വിറ്ററിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
京王線火災で逃げる人々 pic.twitter.com/ZfN1pD0C2V
- しずくβ (@siz33) October 31, 2021
ട്രെയിൻ നിർത്തിയതിനു പിന്നാലെ യാത്രക്കാർ ജനാലവഴി ഇറങ്ങാൻ ശ്രമിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. അക്രമിയെ പൊലീസ് സംഭവ സ്ഥലത്തുനിന്ന് തന്നെ അറസ്റ്റുചെയ്തിട്ടുണ്ട്.
പരുക്കേറ്റ 60 വയസ്സുകാരനായ ഒരാളുടെ നില ഗുരുതരമാണ്. സംഭവസ്ഥലത്തുവച്ചു തന്നെ പ്രതിയെ പൊലീസ് പിടികൂടി. റെയിൽവേ സ്റ്റേഷനിൽ കിയോ ലൈൻ ട്രെയിനിന്റെ ജനലുകൾ വഴി യാത്രക്കാർ രക്ഷപെടാൻ ശ്രമിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ട്രെയിനിൽ പൊട്ടിത്തെറി ഉണ്ടായതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്രെയിൻ കമ്പനി അധികൃതർ ഇതുവരെ അക്രമസംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ തയാറായിട്ടില്ല. രാജ്യത്തെ പൊതു തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് അവസാനിച്ചു മണിക്കൂറുകൾക്കകമാണു ട്രെയിനിൽ അക്രമമുണ്ടായത്.
京王線火災、刃物男逮捕 pic.twitter.com/TGhtO3ntTA
- しずくβ (@siz33) October 31, 2021
15 പേർക്കു പരുക്കേറ്റതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കത്തിയും വീശി യുവാവ് നടന്നുവരുന്നതു കണ്ടതായി ദൃക്സാക്ഷികളിൽ ഒരാൾ രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. സംഭവത്തെ തുടർന്നു ട്രെയിൻ സർവീസ് നിർത്തിവച്ചു. ഓഗസ്റ്റിൽ ടോക്യോയിൽ നടന്ന മറ്റൊരു ട്രെയിൻ ആക്രമണത്തിൽ ഒൻപതു പേർക്കു പരുക്കേറ്റിരുന്നു. 2019ൽ ബസ് കാത്തുനിന്ന കുട്ടികൾക്കു നേരെ നടന്ന ആക്രമണത്തിൽ ഒരു വിദ്യാർത്ഥിനി കൊല്ലപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ