- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാട്ടം പിഴച്ചു; ഹോളിവുഡ് ആക്ഷൻ ഹീറോ ടോം ക്രൂയിസിന് പരിക്ക്; മിഷൻ ഇംപോസിബിൾ 6 ചിത്രീകരണം മുടങ്ങി
ഹോളിവുഡ് ചിത്രം മിഷൻ ഇംപോസിബിൾ 6 ചിത്രീകരണത്തിനിടെ നായകൻ ടോം ക്രൂയിസിന് പരിക്ക്. കാലിന് പരിക്കേറ്റ താരത്തെ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കി. ഞായറാഴ്ച രാവിലെ നടന്ന ചിത്രീകരണത്തിനിടെയാണ് അപ്രതീക്ഷിതസംഭവം. ഇതേതുടർന്ന് ചിത്രീകരണം നിർത്തിവച്ചു. ബഹുനില കെട്ടിടത്തിനു മുകളിലൂടെയുള്ള ചാട്ടമാണ് സൂപ്പർതാരത്തിന് പിഴച്ചത്. കാലിനു പരിക്കേറ്റ് ടോം മുടന്തി നീങ്ങുന്നതും കാണാം. ടോം ക്രൂയിസിന്റെ ഉമസ്ഥതയിലുള്ള നിർമ്മാണക്കമ്പനിയാണ് ആഗോള ഹിറ്റായ ഈ ചിത്രങ്ങളുടെ പരമ്പര നിർമ്മിക്കുന്നത്. ലോകത്തിലെ പണം വാരി ച്ിത്രങ്ങളിൽ മുൻ നിരയിലാണ് ചിത്രം. 2019ൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് രംഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്. ടോം ക്രൂയിസിന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ചിത്രമാണിതെന്നാണ് അണിയറക്കാരുടെ അവകാശവാദം. ക്രൂയിസിന്റെ ആക്ഷൻ രംഗങ്ങൾ ലോകത്തെ അമ്പരപ്പിക്കുക തന്നെ ചെയ്യുമെന്നും അവർ പറയുന്നു. പക്ഷേ ചിത്രത്തെ കുറിച്ച് ഏറെയൊന്നും പുറത്തു വിടാൻ തയ്യാറായിട്ടില്ല. ചിത്രത്തിലെ സഹതാരങ്ങളു
ഹോളിവുഡ് ചിത്രം മിഷൻ ഇംപോസിബിൾ 6 ചിത്രീകരണത്തിനിടെ നായകൻ ടോം ക്രൂയിസിന് പരിക്ക്. കാലിന് പരിക്കേറ്റ താരത്തെ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കി. ഞായറാഴ്ച രാവിലെ നടന്ന ചിത്രീകരണത്തിനിടെയാണ് അപ്രതീക്ഷിതസംഭവം. ഇതേതുടർന്ന് ചിത്രീകരണം നിർത്തിവച്ചു. ബഹുനില കെട്ടിടത്തിനു മുകളിലൂടെയുള്ള ചാട്ടമാണ് സൂപ്പർതാരത്തിന് പിഴച്ചത്. കാലിനു പരിക്കേറ്റ് ടോം മുടന്തി നീങ്ങുന്നതും കാണാം.
ടോം ക്രൂയിസിന്റെ ഉമസ്ഥതയിലുള്ള നിർമ്മാണക്കമ്പനിയാണ് ആഗോള ഹിറ്റായ ഈ ചിത്രങ്ങളുടെ പരമ്പര നിർമ്മിക്കുന്നത്. ലോകത്തിലെ പണം വാരി ച്ിത്രങ്ങളിൽ മുൻ നിരയിലാണ് ചിത്രം. 2019ൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് രംഗങ്ങളുടെ ചിത്രീകരണമാണ് ഇപ്പോൾ നടക്കുന്നത്. ടോം ക്രൂയിസിന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ചിത്രമാണിതെന്നാണ് അണിയറക്കാരുടെ അവകാശവാദം. ക്രൂയിസിന്റെ ആക്ഷൻ രംഗങ്ങൾ ലോകത്തെ അമ്പരപ്പിക്കുക തന്നെ ചെയ്യുമെന്നും അവർ പറയുന്നു. പക്ഷേ ചിത്രത്തെ കുറിച്ച് ഏറെയൊന്നും പുറത്തു വിടാൻ തയ്യാറായിട്ടില്ല. ചിത്രത്തിലെ സഹതാരങ്ങളുടെ നിർണ്ണയം പൂർത്തിയായി വരുന്നു. ക്രിസ്റ്റഫർ മക് ക്വരെയാണ് സംവിധായൻ.