കൊച്ചി: ഓസ്‌ട്രേലിയയുടെ ഓൾ റൗണ്ടറായിരുന്നു ടോം മൂഡി. കൂറ്റൻ അടികളിലൂടെ ഇന്ത്യൻ ആരാധകരുടെ ചങ്ക് പലപ്പോഴും ഇടിപ്പിച്ച ബാറ്റ്‌സ്മാൻ. ഗോൾഡൺ ആമുമായി ഇന്ത്യൻ വിക്കറ്റുകളും പിഴതു. ഇതിൽ പലതും ഓസീസ് വിജയത്തിന് കാരണവുമായി. അന്നൊന്നും ഇത്രയേറെ തെറി ടോം മൂഡിയെ ഇന്ത്യക്കാർ വിളിച്ചിട്ടില്ല. ഇപ്പോഴിതാ അറിയാത്ത കാര്യത്തിന് മലയാളിയുടെ സൈബർ പൊങ്കാലയാണ് ടോം മൂഡിക്ക്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ടോം മൂഡി ഇപ്പോൾ പരിശീലകന്റെ റോളിലാണ് മുന്നോട്ട് പോകുന്നത്. ഐപിഎൽ ടീമായ സൺറൈസസിന്റെ പരിശീലകൻ. ഇപ്പോൾ തന്റെ ഫെയ്‌സ് ബുക്കിലെ മലയാളി പോസ്റ്റുകൾ കണ്ട് പകച്ച് ഇരിക്കുകയാണ് ഈ ക്രിക്കറ്റർ.

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌കരണത്തിന് അന്താരാഷ്ട്ര രംഗത്ത് വലിയ അംഗീകാരമായി ആഗോള റേറ്റിങ് ഏജൻസിയായ യു.എസിലെ മൂഡിസ് ആണ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഉയർത്തിയത്. പതിമൂന്നു വർഷത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ആഭ്യന്തര, വിദേശ കറൻസി റേറ്റിങ് ഉയരുന്നത്. പ്രധാന മന്ത്രിയുടെ സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് ഉള്ള അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്, ജി.എസ്.ടി, ആധാർ സംവിധാനം, ആനുകൂല്യങ്ങൾ നേരിട്ട് കൈമാറ്റം, കിട്ടാക്കടം തിരിച്ചുപിടിക്കാൻ സ്വീകരിക്കുന്ന നടപടികൾ തുടങ്ങിയവയാണ് റേറ്റിങ്ങ് ഉയർത്താൻ സഹായിച്ചത്. ഇതാണ് ടോം മൂഡിക്ക് തെറിവിളി കിട്ടാനുള്ള കാരണം. ഒക്ടോബർ നാലിന് ക്രിക്കറ്റ് പരിശീലകന്റെ ജന്മദിനമായിരുന്നു. ആശംസ അർപ്പിച്ചവർക്ക് നന്ദി അറിയിച്ച് ടോം മൂഡി ഒരു പോസ്റ്റ് ഇട്ടു. ഇതിന് താഴെയാണ് സൈബർ പൊങ്കാല. മോദിക്ക് മോദി കൂട്ടാൻ മൂഡീസ് റേറ്റിങ് ഉയർത്തിയത് ക്രിക്കറ്റ് പരിശീകനായണെന്ന തരത്തിലാണ് ചീത്ത പറച്ചിൽ. സി.പി.എം സഖാക്കളുടെ പ്രൊഫൈൽ എന്ന് തോന്നിക്കുന്നതിൽ നിന്നാണ് തെറിവിളി കമന്റുകൾ.

അതായത് മൂഡീസും മോദിയും തമ്മിലെ വ്യത്യാസം പോലും അറിയാത്തവരെന്ന തരത്തിലാണ് മൂഡിക്ക് തെറിവിളി വരുന്നത്. എന്നാൽ ഇതുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് സി.പി.എം സൈബർ പോരാളികൾ പറയുന്നു. വ്യാജ പ്രൊഫൈലുകളുണ്ടാക്കി തങ്ങളെ അപാനിക്കുന്നത് സംഘപരിവാറുകാരാണെന്നാണ് സി.പി.എം സൈബർ പടയാളികളുടെ പക്ഷം. എന്നാൽ സഖാക്കളുടെ തെറിവിളിക്ക് താഴെ കമന്റുകളിട്ട് സംഗതി ഉഷാറാക്കുകയാണ് പരിവാറുകാരും. ഏതായാലും ആരാണ് കമന്റിടുന്നതെന്ന് വ്യക്തമല്ലെങ്കിലും ടോം മൂഡി ആകെ പൊല്ലാപ്പ് പിടിച്ച അവസ്ഥയിലാണ്. മോദിക്ക് റേറ്റിങ് കൂട്ടി കൊടുക്കാൻ നീയാരാട പട്ടി മൂഡീ..?....., ഡാ നീ ധൈര്യം ഉണ്ടെങ്കിൽ കേരളത്തിൽ ഇറങ്ങടാ സംഗീ .മോദീന്റെ കാലു നക്കീ-ഇങ്ങനെയൊക്കെയാണ് ടോം മൂഡിയുടെ പ്രൊഫിലിലെ കമന്റുകൾ.

മറ്റ് പ്രധാന കളിയാക്കൽ കമന്റുകൾ ഇങ്ങനെ

  • ടാ മൂഡി പരമ നാറി ഈ നരാധമന് ചെയ്ത കൂട്ടുന്നതൊന്നും നിനക്കാറിയേണ്ടല്ലോ സങ്കി മോദിക്ക് റേറ്റിങ് കൂടികൊടുക്കാൻ നീ ആരാടാ പര പൂ മോനെ നാട്ടിലെ ഇവന്റെ ഭരണം കരണം പട്ടിണിയാണ് തനിക്കവിടിരുന്നെഴുതാനും തള്ളി മറിക്കാൻ ചാണക സങ്കികളും
  • 2019 ഇലക്ഷൻ നു നിന്റെയൊക്കെ മോദി വിവരം അറിയാൻ ഇരിക്കുന്നതെ ഉള്ളോ കണ്ടോടാ കള്ള____മോനെ moody
  • ഡാ പരനാറി മൂഡി.. നീ വർഗീയവാദി മോദിയുടെ കാലുനക്കി അല്ലേ.. നീ എന്ത് കോപ്പിലെ റേറ്റിങ് ആണ് കോപ്പേ കൊടുക്കുന്നത് ?? ഇവിടെ ജനങ്ങൾ ATM ന് മുന്നിൽ വരിനിന്നു കൊതുക് കടിച്ചു ഡെങ്കി വന്ന് മരിച്ചു.. അതൊന്നും കാണാതെ ആണോ ഫാസിസത്തിന് കൂട്ടുനിൽക്കുന്നത് ?? ധൈര്യം ഉണ്ടെങ്കിൽ പിണറായി സഖാവ് ഭരിക്കുന്ന കേരളത്തിൽ വന്ന് റേറ്റിങ് കൊടുക്ക്.. പരനാറി നിന്റെ കയ്യും കാലും വെട്ടി എടുക്കും..
  • നിന്റെ റേറ്റിങ് ഒന്നും സഖാക്കൾ ഭരിക്കുന്ന കേരളത്തിന് വേണ്ട.. ഞങ്ങൾ ആണ് no1

മൂഡീസ് എന്താണെന്നും മൂഡി ആരാണെന്നും അറിയാവുന്നവർ തന്നെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ. അതുകൊണ്ട് തന്നെ ഇടതു പക്ഷക്കാർ ഇത്തരത്തിൽ ഇടപെടൽ നടത്തുകയുമില്ല. ഇത് ബോധപൂർവ്വം കേരളത്തെ കളിയാക്കാനുള്ള ശ്രമമാണ്. മലയാളികളെ മോശക്കാരാക്കുകയും കമ്മ്യൂണിസ്റ്റുകളെ കളിയാക്കലുമാണ് ലക്ഷ്യമെന്നാണ് സിപിഎമ്മുകാർ പറയുന്നത്. ഏതായാലും കമ്മ്യൂണിസ്റ്റുകളെ കളിയാക്കാനുള്ള ബോധപൂർവ്വമായ ഇടപെടൽ ടോമൂഡിയുടെ പ്രൊഫലിലെ കമന്റുകളിൽ കാണുകയും ചെയ്യാം.

അന്താരാഷ്ട്ര റേറ്റിങ് കമ്പനിയായ മൂടിസ് ഗ്രൂപ്പ് ആണ് ഇന്ത്യൻ കുതിപ്പ് എന്ന വാർത്തയും റേറ്റിംങ്ങും പുറത്ത് വിട്ടത് , നിങ്ങൾ ഇ തെറി വിളിക്കുന്നത് പഴയ ക്രിക്കറ്റ് താരം ടോം മൂടിയെ ആണ് ,മലയാളികളുടെ വില കളയുന്ന കമന്റ് ഇനി ഇടല്ല പ്പീസ്-ഇങ്ങനെയാണ് കളിയാക്കൽ കമന്റുകൾ. സിപിഎമ്മിനെ കളിയാക്കുന്ന ട്രോളുകളും കമന്റുകളായി എത്തുന്നു.
ജി.എസ്.ടിയും നോട്ട് നിരോധനവും വരുത്തിവച്ച ഇമേജ് തകർച്ചയിൽ നിന്ന് കരകയറാൻ കേന്ദ്രസർക്കാരിന് ലഭിക്കുന്ന നല്ലൊരു പിടിവള്ളി ആയി മാറിയിരിക്കുകയാണ് മൂഡിയുടെ റേറ്റിങ്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജൻസികളിൽ രണ്ടാം സ്ഥാനത്തുള്ള ഏജൻസിയായാണ് മൂഡിസ് അറിയപ്പെടുന്നത്.

നാണ്യപ്പെരുപ്പം നിയന്ത്രിക്കാനെടുത്ത നടപടികളും , നിക്ഷേപകർക്ക് ചുവപ്പു നാട ഒഴിവാക്കിയതും വിദേശ നിക്ഷേപം വർദ്ധിച്ചതും അടിസ്ഥാന സൗകര്യ വികസനവും ഭാരതത്തിന്റെ റേറ്റിങ് ഉയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചതായി മൂഡിസ് വ്യക്തമാക്കുന്നു. റേറ്റിങ് ഉയർന്നതോടെ കേന്ദ്രസർക്കാരും കോർപറേറ്റുകളും എടുക്കുന്ന രാജ്യാന്തര കടമെടുപ്പിനുള്ള ചെലവ് കുറയും. ഇക്വിറ്റി മാർക്കറ്റുകളെയും ഇത് ഏറെ സ്വാധീനിക്കും. ബി.എ.എ3ൽ നിന്നും ബി.എ,എ2ആയാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ റേറ്റിങ് പോസിറ്റിവിൽ നിന്നും സ്റ്റേബിളിൽ എത്തി.

മൂഡിസിന്റെ പ്രഖ്യാപനം പുറത്തുവന്നത് ഇന്ത്യൻ വിപണിക്കും കരുത്തായി. ഇതിന് പിന്നാലെയാണ് ടോ മൂഡിയുടെ പേജിൽ ചീത്തവിളി നിറയുന്നത്.