- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ. ടോം ഉഴുന്നാലിന് ബംഗളൂരിവിൽ ഊഷ്മള സ്വീകരണം; ഉച്ചയ്ക്ക് നടക്കുന്ന സി.ബി.സി.ഐ യോഗത്തിലെത്തി ബിഷപ്പുമാരെ സന്ദർശിക്കും; ഞായാറാഴ്ച കേരളത്തിലേക്ക്
ബംഗളൂരു: ഐസിസ് ഭീകരരിൽ നിന്നും മോചിതനായി ഇന്ത്യയിൽ എത്തിയ ഫാ. ടോം ഉഴുന്നാലിന് ബംഗളൂരിവിൽ ഊഷ്മള സ്വീകരണം. ഡൽഹിയിൽ നിന്നുമാണ് ടോം ബംഗളൂരുവിൽ എത്തിയത്. ഇവിടെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം ഞായാറാഴ്ച അദ്ദേഹം കേരളത്തിലെത്തും. ബംഗളൂരിവിൽ സർക്കാർ തലത്തിലാണ് അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്. നഗരവികസന മന്ത്രിയും മലയാളിയുമായ കെ.ജെ ജോർജ് സർക്കാരിനെ പ്രതിനിധീകരിച്ച് അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. പിന്നീട് സലേഷ്യൻ സഭയുടെ ബംഗളൂരു പ്രൊവിഷ്യലിലേക്ക് പോയ അദ്ദേഹം ഉച്ചയ്ക്ക് നടക്കുന്ന സി.ബി.സി.ഐ യോഗത്തിലെത്തി ബിഷപ്പുമാരെയും മറ്റും സന്ദർശിക്കും. ഇന്ന് വൈകിട്ട് 5.30നു മ്യൂസിയം റോഡിലെ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ കൃതജ്ഞതാ ബലിയുണ്ടാകും. ഇതിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും പങ്കെടുക്കും. നാളെയും അദ്ദേഹം ബംഗളൂരുവിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
ബംഗളൂരു: ഐസിസ് ഭീകരരിൽ നിന്നും മോചിതനായി ഇന്ത്യയിൽ എത്തിയ ഫാ. ടോം ഉഴുന്നാലിന് ബംഗളൂരിവിൽ ഊഷ്മള സ്വീകരണം. ഡൽഹിയിൽ നിന്നുമാണ് ടോം ബംഗളൂരുവിൽ എത്തിയത്. ഇവിടെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം ഞായാറാഴ്ച അദ്ദേഹം കേരളത്തിലെത്തും. ബംഗളൂരിവിൽ സർക്കാർ തലത്തിലാണ് അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്. നഗരവികസന മന്ത്രിയും മലയാളിയുമായ കെ.ജെ ജോർജ് സർക്കാരിനെ പ്രതിനിധീകരിച്ച് അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
പിന്നീട് സലേഷ്യൻ സഭയുടെ ബംഗളൂരു പ്രൊവിഷ്യലിലേക്ക് പോയ അദ്ദേഹം ഉച്ചയ്ക്ക് നടക്കുന്ന സി.ബി.സി.ഐ യോഗത്തിലെത്തി ബിഷപ്പുമാരെയും മറ്റും സന്ദർശിക്കും. ഇന്ന് വൈകിട്ട് 5.30നു മ്യൂസിയം റോഡിലെ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ കൃതജ്ഞതാ ബലിയുണ്ടാകും. ഇതിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും പങ്കെടുക്കും. നാളെയും അദ്ദേഹം ബംഗളൂരുവിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.