- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടക വണ്ടികൾ എടുത്തിട്ട്പോലുമില്ല പിന്നെങ്ങനെയാണ് കമ്മീഷൻ കൈപ്പറ്റുന്നത്; എടുത്ത തീരുമാനങ്ങൾ മുഴുവനും നിയമപരവും സർക്കാർ നയത്തിനനുസരിച്ചുള്ളതും; യൂണിയൻ നേതാക്കളുടെ കൈയടി കിട്ടാൻ വായിൽ തോന്നിയത് പറഞ്ഞ പന്ന്യന് മറുപടിയുമായി തച്ചങ്കരി; തുഗ്ലക് പരിഷ്കരണങ്ങൾക്കും കമ്മീഷൻ വെട്ടിച്ചതിനും തെളിവില്ലെങ്കിൽ നിയമ നടപടിയെന്നും കെഎസ്ആർടിസി എംഡി
തിരുവനന്തപുരം: കമ്മീഷൻ മോഹിയെന്നുൾപ്പെടെ വിളിച്ച് ആക്ഷേപിച്ച സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന് മറുപടിയുമായി ടോമിൻ ജെ തച്ചങ്കരി രംഗത്ത്. തന്നെ വിമർശിക്കുന്നതിൽ പരാതിയില്ലെന്നും എന്നാൽ പന്ന്യൻ കൂടി ഉൾപ്പെട്ട മു്‌നനണി ഭരിക്കുന്ന സർക്കാരാണ് തന്നെ നിയമിച്ചതെന്ന് മറക്കരുതെന്നും തച്ചങ്കരി പറയുന്നു. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘചിപ്പിച്ച പരിപാടിയിൽ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ താൻ നേരിട്ട് കേട്ടതാണെന്നും അതിന്റെ തെളിവ് പുറത്ത് വിടുകയാണ് പന്ന്യൻ ചെയ്യേണ്ടതെന്നും തച്ചങ്കരി പറയുന്നു. ആരോപണങ്ങൾ തെളിയിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്നും ഇല്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും തച്ചങ്കരി കൂട്ടിച്ചേർത്തു. തച്ചങ്കരിയുടെ തുഗ്ലക്ക് ഭരണത്തിൽ നിന്ന് കെ.എസ്.ആർ.ടിസി.യെ മോചിപ്പിക്കണമെന്നും പന്യൻ പറഞ്ഞിരുന്നു. സ്വകാര്യ സ്വത്തായാണ് എം.ഡി. കെഎസ്ആർടിസിയെ കാണുന്നത്. പരിഷ്‌കരണ നടപടികൾ പലതും കമ്മീഷൻ തട്ടാനാണെന്നും പന്ന്യൻ ആരോപിച്ചു. ഇതിനുള്ള മറുപടിയുമായിട്ടാണ് തച്ചങ്കരി രംഗത്തെത്തിയത്.
തിരുവനന്തപുരം: കമ്മീഷൻ മോഹിയെന്നുൾപ്പെടെ വിളിച്ച് ആക്ഷേപിച്ച സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന് മറുപടിയുമായി ടോമിൻ ജെ തച്ചങ്കരി രംഗത്ത്. തന്നെ വിമർശിക്കുന്നതിൽ പരാതിയില്ലെന്നും എന്നാൽ പന്ന്യൻ കൂടി ഉൾപ്പെട്ട മു്‌നനണി ഭരിക്കുന്ന സർക്കാരാണ് തന്നെ നിയമിച്ചതെന്ന് മറക്കരുതെന്നും തച്ചങ്കരി പറയുന്നു. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘചിപ്പിച്ച പരിപാടിയിൽ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ താൻ നേരിട്ട് കേട്ടതാണെന്നും അതിന്റെ തെളിവ് പുറത്ത് വിടുകയാണ് പന്ന്യൻ ചെയ്യേണ്ടതെന്നും തച്ചങ്കരി പറയുന്നു. ആരോപണങ്ങൾ തെളിയിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്നും ഇല്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും തച്ചങ്കരി കൂട്ടിച്ചേർത്തു.
തച്ചങ്കരിയുടെ തുഗ്ലക്ക് ഭരണത്തിൽ നിന്ന് കെ.എസ്.ആർ.ടിസി.യെ മോചിപ്പിക്കണമെന്നും പന്യൻ പറഞ്ഞിരുന്നു. സ്വകാര്യ സ്വത്തായാണ് എം.ഡി. കെഎസ്ആർടിസിയെ കാണുന്നത്. പരിഷ്‌കരണ നടപടികൾ പലതും കമ്മീഷൻ തട്ടാനാണെന്നും പന്ന്യൻ ആരോപിച്ചു. ഇതിനുള്ള മറുപടിയുമായിട്ടാണ് തച്ചങ്കരി രംഗത്തെത്തിയത്. അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്ന് പോകുന്ന സ്ഥാപനത്തിന്റെ എംഡിയായി നിയമിച്ചപ്പോൾ തന്നെ ചില ആജ്ഞകളും തനിക്ക് ലഭിച്ചിരുന്നുവെന്നും അത് മാത്രമാണ് താൻ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കേട്ട ശേഷം ഈ വലിയ പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുന്നത് ശരിയല്ലെന്നും അത്‌കൊണ്ടാണ് ആരോപണങ്ങൾ തെളിയിക്കാൻ പറയുന്നതെന്നും അദ്ദേഹം പറയുന്നു.
കെഎസ്ആർടിസി എങ്ങനെയാണ് നഷ്ടത്തിലായതെന്നും അതിന് ഉത്തരവാദികൾ ആരാണെന്നും എല്ലാവർക്കും അറിയുന്നതാണല്ലോ എന്നും തൊഴിലാളി സംഘടനകളുടെ പേരെടുത്ത് പറയാതെ അദ്ദേഹം പറയുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും നഷ്ടത്തിലോടുന്ന ആർടിസിയെ ലാഭത്തിലെത്തിക്കാൻ ഇത്തരം ആരോപണങ്ങൾ സഹായിക്കില്ല. അത്‌കൊണ്ട് തന്നെ ആരോപണങ്ങൾക്ക് തെളിവില്ലെങ്കിൽ പൊതുസമൂഹത്തിൽ തന്നെ തിരുത്തേണ്ടതല്ലേയെന്നും തച്ചങ്കരി ചോദിക്കുന്നു.
ലാഭകരമാക്കി മു്‌ന്നോട്ട് കൊണ്ട് പോകാൻ അഹോരാത്രം പ്രവർത്തിക്കുമ്പോൾ അതിൽ ആരോപണങ്ങൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കേണ്ടത് പൊതുജനമധ്യത്തിലല്ലെന്നും മറിച്ച് സർക്കാർ സംവിധാനത്തിലൂടെയാണെന്നും പരാമർശമുണ്ട്. രാഷ്ട്രീയ നേതൃത്വത്തിലിരിക്കുന്നവർ ഉന്നയിക്കുന്ന പരാതികൾക്ക് നേരിട്ട് മറുപടി പറയുന്നത് ചട്ടവിരുദ്ധമായതിനാൽ തന്നെ ഇതിൽ തെളിവുകളില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും എന്ന് തന്നെയാണ് എംഡി ഉദ്ദേശിക്കുന്നതും.
താൻ സിഎംഡിയായി സ്ഥനമേറ്റതിന് ശേഷം വലിയ ഉത്സാഹത്തിലാണ് സഹപ്രവർത്തകരും ജീവനക്കാരും സഹകരിക്കുന്നതെന്നും തച്ചങ്കരി പറയുന്നു. സിഎംഡിയായി സ്ഥാനം ഏറ്റെടുത്തിട്ട് ഇതുവരെ വാടക വണ്ടികൾ ഒന്നും തന്നെ എടുത്തിട്ടില്ല പിന്നെങ്ങനെയാണ് കമ്മീഷൻ കതൈപ്പറ്റുന്നതെന്നും തച്ചങകരി ചോദിക്കുന്നു. എടുത്ത തീരുമാനങ്ങൾ മുഴുവനും നിയമപരമായിട്ടുള്ളവയും സർക്കാർ നയത്തിന് അനുസരിച്ചുള്ളതാണെന്നും അദ്ദേഹം പറയുന്നു.