- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ അമ്മച്ചിയുടെ ഒരു നക്കിന് ഈടാക്കുന്നത് 10 യൂറോ; കണ്ണുകൾക്കുള്ളിൽ നക്കി വൃത്തിയാക്കുന്ന വയോധികയെ തേടിയെത്തുന്നത് അനേകം പേർ
ലോഹത്തരിയോ ചില്ലുപൊടിയോ കണ്ണിൽപെട്ടാൽ ആശുപത്രിയിൽപ്പോകാതെ തരമില്ല. എന്നാൽ, ബോസ്‌നിയക്കാർ ആശുപത്രിയിൽപ്പോകുംമുമ്പ് നാന ഹാവയെക്കുറിച്ച് ആലോചിക്കും. ഹാവ സെലെബിക് എന്ന 80-കാരിയുടെ വിചിത്രമായ ചികിത്സ അവരുടെ കണ്ണുവൃത്തിയാക്കും. ചെറിയ ഫീസ് കൊടുക്കണമെന്നുമാത്രം. നാക്കാണ് നാന ഹാവയുടെ ആയുധം. നക്കിയാണ് ചികിത്സ. കണ്ണുകൾക്കുള്ളിൽ ഇവർ നക്കുമ്പോൾ കണ്ണിൽപ്പെട്ടതെന്നും പുറത്തുപോകും. പൊടിയോ ലോഹത്തരിയോ ചില്ലുപൊടിയോ എന്തും. പത്തു യൂറോയാണ് ഓരോ നക്കിനും നാന ഹാവ ഈടാക്കുന്നത്. ബോസ്‌നിയ ആൻഡ് ഹെർസഗോവിനയുടെ ഉൾപ്രദേശത്താണ് ഇവർ ജീവിക്കുന്നത്. നാക്കുകൊണ്ട് കണ്ണുചികിത്സിക്കുന്ന ലോകത്തെ ഒരേയൊരു വ്യക്തിയെന്നാണ് നാന അവകാശപ്പെടുന്നത്. നാന ഇതുചെയ്യുന്നത് വളരെ വൃത്തിയോടെയാണ്. ഒരാളുടെ കണ്ണിൽ നക്കിയാൽ, അടുത്തയാളെ നക്കുന്നതിന് മുമ്പ് മദ്യമുപയോഗിച്ച് നാവ് നന്നായി വൃത്തിയാക്കാൻ ഇവർ മറക്കാറില്ല. നാനയ്ക്ക് മുമ്പിൽ കസേരയിൽ കണ്ണുതുറന്നിരിക്കുന്ന രോഗിയുടെ കണ്ണിൽനിന്ന് ഇവർ കുടുങ്ങിയതെന്തും നക്കിയെടുക്കും. ഹാവയെന്ന് തന്നെ പേരുള്ള മറ്റ
ലോഹത്തരിയോ ചില്ലുപൊടിയോ കണ്ണിൽപെട്ടാൽ ആശുപത്രിയിൽപ്പോകാതെ തരമില്ല. എന്നാൽ, ബോസ്‌നിയക്കാർ ആശുപത്രിയിൽപ്പോകുംമുമ്പ് നാന ഹാവയെക്കുറിച്ച് ആലോചിക്കും. ഹാവ സെലെബിക് എന്ന 80-കാരിയുടെ വിചിത്രമായ ചികിത്സ അവരുടെ കണ്ണുവൃത്തിയാക്കും. ചെറിയ ഫീസ് കൊടുക്കണമെന്നുമാത്രം.
നാക്കാണ് നാന ഹാവയുടെ ആയുധം. നക്കിയാണ് ചികിത്സ. കണ്ണുകൾക്കുള്ളിൽ ഇവർ നക്കുമ്പോൾ കണ്ണിൽപ്പെട്ടതെന്നും പുറത്തുപോകും. പൊടിയോ ലോഹത്തരിയോ ചില്ലുപൊടിയോ എന്തും. പത്തു യൂറോയാണ് ഓരോ നക്കിനും നാന ഹാവ ഈടാക്കുന്നത്.
ബോസ്‌നിയ ആൻഡ് ഹെർസഗോവിനയുടെ ഉൾപ്രദേശത്താണ് ഇവർ ജീവിക്കുന്നത്. നാക്കുകൊണ്ട് കണ്ണുചികിത്സിക്കുന്ന ലോകത്തെ ഒരേയൊരു വ്യക്തിയെന്നാണ് നാന അവകാശപ്പെടുന്നത്. നാന ഇതുചെയ്യുന്നത് വളരെ വൃത്തിയോടെയാണ്. ഒരാളുടെ കണ്ണിൽ നക്കിയാൽ, അടുത്തയാളെ നക്കുന്നതിന് മുമ്പ് മദ്യമുപയോഗിച്ച് നാവ് നന്നായി വൃത്തിയാക്കാൻ ഇവർ മറക്കാറില്ല.
നാനയ്ക്ക് മുമ്പിൽ കസേരയിൽ കണ്ണുതുറന്നിരിക്കുന്ന രോഗിയുടെ കണ്ണിൽനിന്ന് ഇവർ കുടുങ്ങിയതെന്തും നക്കിയെടുക്കും. ഹാവയെന്ന് തന്നെ പേരുള്ള മറ്റൊരു സ്ത്രീയിൽനിന്നാണ് താനിത് പഠിച്ചതെന്ന് നാന പറയുന്നു. എന്നാൽ, പിൻഗാമികൾക്ക് പഠിപ്പിച്ചുകൊടുക്കാൻ പറ്റിയിട്ടില്ല. മറ്റുള്ളവരുടെ കണ്ണിൽ നക്കാൻ മക്കൾക്കാർക്കും താത്പര്യമില്ലാത്തതാണ് കാര്യം. മരിക്കുമ്പോൾ തന്റെ നാവ് മുറിച്ചെടുത്ത് സൂക്ഷിച്ച് ചികിത്സ തുടരാൻ മക്കളോട് പറഞ്ഞിട്ടുണ്ടെന്നും അവർ പറയുന്നു.