- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. ടോണി ഡാനിയൽ അന്തരിച്ചു; വിടപറയുന്നത് പ്രഗത്ഭരായ നിരവധി കായികതാരങ്ങള വാർത്തെടുത്ത അതുല്യ പ്രതിഭ; കായിക രംഗത്തെ സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ അത്ലറ്റിക് അസോസിയേഷൻ ഭാരവാഹി എന്ന നിലയിലും നൽകിയത് നിരവധി സംഭാവനകൾ
കൊച്ചി: കേരളത്തിലെ അത്ലറ്റിക് മേഖലയിലെ നിറസാന്നിധ്യമായിരുന്ന ഡോ. ടോണി ഡാനിയൽ അന്തരിച്ചു. രാവിലെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നായിരുന്നു അന്ത്യം. പ്രഭാത നടത്തംകഴിഞ്ഞ് വീട്ടിൽ എത്തിയതിന് പിന്നാലെയാണ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ഥാനത്തെ കായികതാരങ്ങളെ വാർത്തെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയായിരുന്നു ദീർഘകാലമായി ഈ മേഖലയിൽ സജീവമായിരുന്ന ടോണി ഡാനിയൽ. അത്ലറ്റുകളെ വാർത്തെടുക്കുന്നതിലെ സാങ്കേതിക കാര്യങ്ങളുടെ ഉപദേഷ്ടാവ് എന്ന നിലയിലാണ് ടോണി ഡാനിയേൽ ശ്രദ്ധേയനാകുന്നത്. ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിലെ കായികാധ്യാപകൻ എന്ന നിലയിൽ നിന്ന് കേരള അത്ലറ്റിക് അസോസിയേഷന്റെ ഭാരവാഹി എന്ന നിലയിൽ വളരുമ്പേഴേക്കും കേരളത്തിലെ അത്ലറ്റിക് മേഖലയിൽ സാങ്കേതിക സൗകര്യങ്ങൾ മെ്ച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ടോണി ഡാനിയൽ. ദീർഘകാലം അസോസിയേഷൻ സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവിൽ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ത്യൻ അത്ലറ്റിക് അസോസിയേഷൻ ട
കൊച്ചി: കേരളത്തിലെ അത്ലറ്റിക് മേഖലയിലെ നിറസാന്നിധ്യമായിരുന്ന ഡോ. ടോണി ഡാനിയൽ അന്തരിച്ചു. രാവിലെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നായിരുന്നു അന്ത്യം. പ്രഭാത നടത്തംകഴിഞ്ഞ് വീട്ടിൽ എത്തിയതിന് പിന്നാലെയാണ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ഥാനത്തെ കായികതാരങ്ങളെ വാർത്തെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയായിരുന്നു ദീർഘകാലമായി ഈ മേഖലയിൽ സജീവമായിരുന്ന ടോണി ഡാനിയൽ. അത്ലറ്റുകളെ വാർത്തെടുക്കുന്നതിലെ സാങ്കേതിക കാര്യങ്ങളുടെ ഉപദേഷ്ടാവ് എന്ന നിലയിലാണ് ടോണി ഡാനിയേൽ ശ്രദ്ധേയനാകുന്നത്.
ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിലെ കായികാധ്യാപകൻ എന്ന നിലയിൽ നിന്ന് കേരള അത്ലറ്റിക് അസോസിയേഷന്റെ ഭാരവാഹി എന്ന നിലയിൽ വളരുമ്പേഴേക്കും കേരളത്തിലെ അത്ലറ്റിക് മേഖലയിൽ സാങ്കേതിക സൗകര്യങ്ങൾ മെ്ച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ടോണി ഡാനിയൽ.
ദീർഘകാലം അസോസിയേഷൻ സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവിൽ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ത്യൻ അത്ലറ്റിക് അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അംഗം എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. കോളേജ് അദ്ധ്യാപകനെന്ന നിലയിലും പിന്നീട് അത്‌ലറ്റിക് മേഖലയിലെ സാങ്കേതിക സൗകര്യങ്ങൾ കേരളത്തിലെമ്പാടും സ്റ്റേഡിയങ്ങളിൽ മെച്ചപ്പെടുത്തുന്നതിലും അദ്ദേഹം നിസ്തുലമായ സംഭാവനകളാണ് നൽകിയത്.
കേരളത്തിലെ കായികരംഗം പുഷ്ടിപ്പെടുത്തുന്നതിന് സംഘാടകൻ എന്ന നിലയിലും പരിശീലകൻ എന്ന നിലയിലും പ്രവർത്തിച്ച അദ്ദേഹം സംസ്ഥാനത്ത് നിരവധി സ്റ്റേഡിയങ്ങളും സിന്തറ്റിക് ട്രാക്കുകളും സജ്ജീകരിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ദീർഘകാലമായി കേരള അത്ലറ്റിക് അസോസിയേഷൻ ഭാരവാഹിയായിരുന്ന ടോണി ഡാനിയൽ മികവുപുലർത്തിയ നിരവധി താരങ്ങളുടെ പരിശീലനുമായിരുന്നു.
കേരള താരങ്ങളെ ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളിലേ മികവിലേക്ക് ഉയർത്തുന്നതിന് അദ്ദേഹം നൽകിയ സംഭാവനകൾ നിരവധിയാണ്. പരിശീലകൻ എന്ന നിലയിലും ദേശീയ മത്സരങ്ങളുടെ നിരീക്ഷകൻ എന്ന നിലയിലും അദ്ദേഹത്തിന്റെ പരിചയസമ്പത്തും മികവും താരങ്ങൾക്ക് പ്രചോദനമായിരുന്നു. അമേരിക്കയിലുള്ള മകൾ എത്തിയതിന് ശേഷമേ സംസ്‌കാരത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്ന് ബന്ധുക്കൾ അറിയിച്ചു.