ല്ലാ കാര്യങ്ങളിലും പുരുഷന്മാരെയും തങ്ങളെയും ഒരു പോലെ കണക്കാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ അമേരിക്കയിലുടനീളം സ്ത്രീകൾ മേലുടുപ്പ് ധരിക്കാതെ പുറത്തിറങ്ങി. ഈ അപൂർവദൃശ്യം ക്യാമറയിൽ പകർത്തി ആസ്വദിക്കാൻ പുരുഷന്മാർ തിക്കും തിരക്കും കൂട്ടുകയും ചെയ്തു.... തങ്ങളുടെ നഗ്‌നമായ മാറിടത്തിൽ ഗോ ടോപ് ലെസ് ഡേ എന്നെഴുതിയിട്ടായിരുന്നു സ്ത്രീ പുരുഷ സമത്വത്തിനായി ഇവർ തെരുവിലിറങ്ങിയത്. വുമൺസ് ഈക്വാലിറ്റി ഡേയ്ക്ക് തൊട്ടടുത്തുള്ള ഞായറാഴ്ചയാണ് വർഷം തോറും ഈ ഇവന്റ് നടത്തി വരുന്നത്. അമേരിക്കയിലെ സ്ത്രീകൾ വോട്ടവകാശം നേടിയതിനെ ഓർമിക്കുന്ന ദിവസമാണിത്.

ഇതോടനുബന്ധിച്ച് 50 സ്ത്രീകളോളം വരുന്ന സംഘവും പുരുഷന്മാരും മാറ് മറയ്ക്കാതെ ലോസ് ഏയ്ജൽസിലെ സമുദ്രതീരത്തുള്ള നൈബർഹുഡായ വെനീസിലൂടെ നടന്നിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിലൊരു സ്ത്രീ ' എന്റെ ശരീരം ഒരു കുറ്റമല്ല' എന്നെഴുതിയ സൈൻബോർഡ് ഉയർത്തിപ്പിടിച്ചത് ശ്രദ്ധേയമായിരുന്നു. ന്യൂയോർക്ക് സിറ്റിയിലെ ബ്രോഡ് വേയിലൂടെ ഡസൻ കണക്കിന് സ്ത്രീകളും പുരുഷന്മാരും ടോപ്ലെസായി നടന്നിരുന്നു. ഈ പരേഡിന്റെ മനോഹരമായ ദൃശ്യങ്ങൾ പകർത്താന് വഴിയാത്രക്കാരും കാഴ്ചക്കാരും മത്സരിച്ചിരുന്നു. ഇത്തരത്തിലുള്ള ചടങ്ങുകൾ ലോകത്തിലെ വിവിധ നഗരങ്ങളിലും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ടിരുന്നു. ന്യൂ ഹാംപ്ഷെയർ ഡെൻവർ തുടങ്ങിയ നഗരങ്ങളിലും സമാനമായ പരിപാടികൾ അരങ്ങേറി.

സ്ത്രീകളുടെ മാറ് കാണുമ്പോൾ സാധാരണയുണ്ടാകുന്ന ഞെട്ടലും വിസ്മയവും ഇല്ലാതാക്കാൻ ഈ ഇവന്റ് വഴിയൊരുക്കുമെന്നാണ് ഗോ ടോപ് ലെസിന്റെ പ്രസിഡന്റായ നദിനെ ഗാരി പറയുന്നത്. 20ാം നൂറ്റാണ്ടിൽ സ്ത്രീ വോട്ടവകാശം നേടിയതിനേക്കാൾ ശക്തവും വിപ്ലവകരവുമായ കാര്യമാണ് 21ാം നൂറ്റാണ്ടിൽ മാറുമറയ്ക്കാതെ സ്ത്രീകൾ നടക്കുന്നതെന്നും അവർ അവകാശപ്പെടുന്നു. അമേരിക്കയിലെ വ്യത്യസ്ത് സ്റ്റേറ്റുകൾ മാറ് മറയ്ക്കാതെ നടക്കുന്ന വിഷയത്തിൽ വ്യത്യസ്തമായ നിയമങ്ങളാണുള്ളത്. ഇതൊരു സാധാരണ സംഭവമാണെന്നും ഇതിന് ഇത്രയധികം ശ്രദ്ധയോ പ്രതിഷേധവോ ലഭിക്കേണ്ടതില്ലെന്നും തെളിയിക്കാനാണ് ഇവന്റ് നടത്തുന്നതെന്നാണ് ഗോ ടോപ്ലെസിന്റെ ഇവന്റ് ഓർഗനൈസറായ കിയ സിൻക്ലയിർ വ്യക്തമാക്കുന്നത്.