- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുർക്കിനി നിരോധനം നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് ഫ്രാൻസിന്റെ സുപ്രീംകോടതി; ലോകത്തെ ഫ്രാൻസിന് എതിരാക്കിയ നിയമം റദ്ദ് ചെയ്തു
പാരിസ് : 'ബുർകിനി'ക്ക് നിരോധനം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ഫ്രാൻസിലെ ഉന്നത കോടതി റദ്ദാക്കി. സർക്കാർ നടപടി മൗലികാവകാശങ്ങളുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. നഗര മേയർക്ക് ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ദേഹം മുഴുവൻ മറയ്ക്കുന്ന നീന്തൽ വസ്ത്രമാണ് ബുർകിനി. ബുർകിനി നിരോധനത്തിനെതിരെ ഹ്യൂമൻ റൈറ്റ്‌സ് ലീഗ് നൽകിയ ഹർജിയിലാണ് കോടതി വിധി. പാരീസിലെ നീസ് ബീച്ചിൽ ബുർകിനി ധരിച്ച സ്ത്രീയുടെ വസ്ത്രം പൊലീസ് ഭീഷണിപ്പെടുത്തി അഴിപ്പിച്ചത് വലിയ ചർച്ചയായിരുന്നു. കാൻ അടക്കം മൂന്നു ഫ്രഞ്ച് നഗരങ്ങളിൽ ഇതു നിരോധിച്ചതോടെയാണു വിവാദം തുടങ്ങി. മതനിരപേക്ഷത സംബന്ധിച്ച ഫ്രഞ്ച് നിയമങ്ങളുടെ ലംഘനമാണെന്നു പറഞ്ഞാണ് ഇതു നിരോധിച്ചത്. അഹദ സനേത്തി എന്ന ഡിസൈനറാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്. ഇസ്ലാമോഫോബിയയുടെ ഭാഗമായി ഈ നിരോധനം വിലയിരുത്തപ്പെട്ടു. നിരവധി പേർക്ക് പൊലീസ് പിഴയും ചുമത്തി. ഇതോടെ ഈ വിഷയം ഏറെ ചർച്ചയായി. സുപ്രീംകോടതി ഉത്തരവോടെ വിലക്ക് മാറുകയാണ്. ഫ്രാൻ
പാരിസ് : 'ബുർകിനി'ക്ക് നിരോധനം ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ഫ്രാൻസിലെ ഉന്നത കോടതി റദ്ദാക്കി. സർക്കാർ നടപടി മൗലികാവകാശങ്ങളുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. നഗര മേയർക്ക് ഇക്കാര്യത്തിൽ വിധി പുറപ്പെടുവിക്കാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ദേഹം മുഴുവൻ മറയ്ക്കുന്ന നീന്തൽ വസ്ത്രമാണ് ബുർകിനി.
ബുർകിനി നിരോധനത്തിനെതിരെ ഹ്യൂമൻ റൈറ്റ്‌സ് ലീഗ് നൽകിയ ഹർജിയിലാണ് കോടതി വിധി. പാരീസിലെ നീസ് ബീച്ചിൽ ബുർകിനി ധരിച്ച സ്ത്രീയുടെ വസ്ത്രം പൊലീസ് ഭീഷണിപ്പെടുത്തി അഴിപ്പിച്ചത് വലിയ ചർച്ചയായിരുന്നു. കാൻ അടക്കം മൂന്നു ഫ്രഞ്ച് നഗരങ്ങളിൽ ഇതു നിരോധിച്ചതോടെയാണു വിവാദം തുടങ്ങി. മതനിരപേക്ഷത സംബന്ധിച്ച ഫ്രഞ്ച് നിയമങ്ങളുടെ ലംഘനമാണെന്നു പറഞ്ഞാണ് ഇതു നിരോധിച്ചത്. അഹദ സനേത്തി എന്ന ഡിസൈനറാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്. ഇസ്ലാമോഫോബിയയുടെ ഭാഗമായി ഈ നിരോധനം വിലയിരുത്തപ്പെട്ടു. നിരവധി പേർക്ക് പൊലീസ് പിഴയും ചുമത്തി. ഇതോടെ ഈ വിഷയം ഏറെ ചർച്ചയായി. സുപ്രീംകോടതി ഉത്തരവോടെ വിലക്ക് മാറുകയാണ്.
ഫ്രാൻസിൽ അടുത്തിടെയുണ്ടായ തീവ്രവാദ ആക്രമണങ്ങളുടെ പേരിലാണ് ബുർഖിനി ധരിക്കുന്നത് അധികൃതർ നിരോധിച്ചത്. ശരീരം മുഴുവൻ മറയ്ക്കുന്ന നീന്തൽവസ്ത്രമായ ബുർകിനി ധരിക്കുന്നത് പ്രകോപനമുണ്ടാക്കുമെന്ന് ഫ്രാൻസ് മുൻ പ്രസിഡന്റ് നികോളാസ് സാർകോസിയെ പോലുള്ളവർ അഭിപ്രായപ്പെട്ടിരുന്നു. അതിനു പിന്നിൽ രാഷ്ട്രീയമുണ്ട്. ബുർകിനി ധരിക്കുന്നത് തീവ്രവാദം പ്രോത്സാഹിപ്പിക്കും. ഉടൻതന്നെ അത് തടയാൻ കഴിഞ്ഞില്ലെങ്കിൽ ഗുരുതരമായ പ്രതിസന്ധിയാവും അനുഭവിക്കാൻ പോകുന്നതെന്നും സാർകോസി മുന്നറിയിപ്പു നൽകി. ഇതിനെ തുടർന്നായിരുന്നു നിരോധനം എത്തിയത്. ഇതാണ് ഉന്നത കോടതി തടയുന്നത്. അഗോള തലത്തിൽ ബുർക്കിനി നിരോധിക്കാനുള്ള തീരുമാനം ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു.
ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ ബുർകിനി നിരോധനം സാമുദായിക കലാപത്തിലേക്ക് നയിക്കുമെന്ന് ആശങ്കയും ചിലർ ഉയർത്തി. സ്ത്രീകളെ അടിമത്തത്തിലേക്ക് നയിക്കുകയാണ് ബുർകിനിയെന്ന് പ്രധാനമന്ത്രി മാന്വൽ വാൾസ് ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിനിടെ പറഞ്ഞു. നിയമം നടപ്പാക്കാൻ പൊലീസുകാർക്ക് അനുവാദം നൽകിക്കഴിഞ്ഞു വാൾസ്. അതേസമയം, ബുർകിനി അനുകൂലിക്കുന്നില്ലെങ്കിലും നിരോധിക്കാനുള്ള നീക്കം രാഷ്ട്രീയപരമാണെന്നും സാമുദായിക കലാപങ്ങൾക്ക് കാരണമാവുമെന്നും അഭിപ്രായം ഉയരുകയും ചെയ്തിരുന്നു.
ഈ വിഷയത്തിലെ അഭിപ്രായ സർവേയിൽ 64 ശതമാനം ഫ്രഞ്ചുകാരും ബുർകിനി നിരോധനം അനുകൂലിച്ചാണ് വോട്ട് ചെയ്തത് എന്നതും ശ്രദ്ധേയമായിരുന്നു.