- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ജെയ്ഷെ മുഹമ്മദ് കമാൻഡറെ സുരക്ഷാസേന വധിച്ചു; പ്രദേശത്ത് തെരച്ചിലിൽ
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് കമാൻഡറെ വധിച്ച് സുരക്ഷാസേന. ജെയ്ഷെ മുഹമ്മദ് കമാൻഡർ ഷാം സോഫിയെയാണ് സുരക്ഷാസേന വധിച്ചത്. കശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അവന്തിപോരയിലെ ത്രാൽ മേഖലയിലെ തിൽവാനി മൊഹല്ലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
Top JeM Commander #terrorist Sham Sofi killed in Tral #Encounter: IGP Kashmir@JmuKmrPolice
- Kashmir Zone Police (@KashmirPolice) October 13, 2021
ഒന്നോ രണ്ടോ ഭീകരവാദികൾ മേഖലയിൽ ഉണ്ടെന്നാണ് സുരക്ഷാസേനയുടെ സംശയം. തിൽവാനി കോളനിക്ക് സമീപത്തായി ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ സി.ആർ.പി.എഫും പൊലീസും മേഖലയിൽ സംയുക്ത ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു.
മേഖലയിലെത്തിയ പൊലീസിനു നേർക്ക് ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. ജമ്മു കശ്മീരിൽ കഴിഞ്ഞ മൂന്നുദിവസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്. നാല് ഏറ്റുമുട്ടലുകളിൽ ഇതുവരെ ഏഴ് ഭീകരരെ സുരക്ഷാസേന വധിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
തിൽവാനി കോളനിഭാഗത്താണ് സൈന്യം റെയ്ഡ് നടത്തിയത്. ത്രാൽ മേഖലയിലിൽ ഭീകരരു ണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ജമ്മുകശ്മീർ പൊലീസും സിആർപിഎഫ് സൈനികരും പ്രദേശം വളഞ്ഞത്.
കൊല്ലപ്പെട്ട ഭീകരനെ പരിശോധിച്ചതിൽ നിന്നാണ് ഷാം സോറിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. ഷോപ്പിയാനിലെ വനപ്രദേശം കേന്ദ്രീകരിച്ചിരുന്ന അഞ്ച് ഭീകരരെ വധിച്ച് സൈനിക നടപടി തുടരുന്നതിനിടെയാണ് അവന്തിപോരയിൽ കൊടുംഭീകരനെ വധിക്കാൻ സൈന്യത്തിന് സാധിച്ചത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
ന്യൂസ് ഡെസ്ക്