- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: വി വേണു ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി; ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡയെ മാറ്റി പകരം ടിങ്കു ബിസ്വാളിനെ നിയമിച്ചു; ഇഷിത റോയി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി; എൻ പ്രശാന്തിനെ എസ്ഇ/എസ്ടി വികസന വകുപ്പിൽ സ്‌പെഷൽ സെക്രട്ടറിയായി നിയമിച്ചു
തിരുവനന്തപുരം: ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡയെ അടക്കം മാറ്റി ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. അടുത്തിടെ ആരോഗ്യ വകുപ്പ് നിരന്തരം വിവാദങ്ങളുടെ കേന്ദ്രമാകവേയാണ് രാജൻ ഖൊബ്രഗഡയെ മാറ്റിയിരിക്കുന്നത്. ഭക്ഷ്യ സിവിൽ സപ്ലൈസ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി. ആയുഷ്, തുറമുഖ വകുപ്പുകളുടെ അധിക ചുമതലയും അവർ വഹിക്കും. ഡോ.കെ.വേണു ഐഎഎസിനെ ആഭ്യന്തര, വിജിലൻസ് അഡീ.ചീഫ് സെക്രട്ടറിയായി നിയമിച്ചു. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും നൽകി.
കാർഷിക ഉൽപാദന കമ്മിഷണർ ഇഷിത റോയിയെ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. കാർഷിക ഉൽപാദന കമ്മിഷണറുടെ അധിക ചുമതലയും നൽകി. രാജൻ ഖോബ്രഗഡയെ ജലവിഭവവകുപ്പിലാണ് നിയമിച്ചത്. കോസ്റ്റൽ ഷിപ്പിങ്, ഇൻലൻഡ് നാവിഗേഷൻ, കൃഷി തുടങ്ങിയ വകുപ്പുകളുടെ അധിക ചുമതലയും വഹിക്കും.
തദ്ദേശവകുപ്പ് (റൂറൽ) പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫിന് തദ്ദേശവകുപ്പിന്റെ (അർബൻ) അധികചുമതല നൽകി. കൃഷി വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷയാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ സെക്രട്ടറി. ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡി എൻ.പ്രശാന്തിനെ എസ്ഇഎസ്ടി വികസന വകുപ്പിൽ സ്‌പെഷൽ സെക്രട്ടറിയായി നിയമിച്ചു.
ടികെ ജോസ് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനങ്ങളിൽ മാറ്റം വന്നത്. നിലവിൽ വി വേണു ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു. ഇദ്ദേഹത്തിന് വിജിലൻസിന്റെയും പരിസ്ഥിതി വകുപ്പിന്റെയും ചുമതലയുണ്ട്. ഡോ എ ജയതിലക് എസ്സി എസ്ടി വകുപ്പ്, സാംസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറിയാവും.
പഞ്ചായത്തുകളുടെ ചുമതല വഹിച്ചിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫിന് നഗര തദ്ദേശ സ്ഥാപനങ്ങളുടെയും പൂർണ ചുമതല നൽകി. അലി അസ്ഗർ പാഷയാണ് പുതിയ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി. മുല്ലപ്പെരിയാർ സൂപ്പർവൈസറി സമിതി അംഗമായ അലക്‌സ് വർഗീസിന് ഐഎഎസ് പദവി നൽകാൻ തീരുമാനമായി. അദ്ദേഹം സഹകരണ സൊസൈറ്റ് രജിസ്ട്രാറായി ചുമതലയേൽക്കും. മുല്ലപ്പെരിയാർ സൂപ്പർവൈസറി സമിതി അംഗമായി തുടരുകയും ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ