ലർക്കും വൻ ധനനഷ്ടമുണ്ടാക്കിയ ഏറ്റവും വലിയ പത്ത് ഓൺലൈൻ തട്ടിപ്പുകളുടെ പട്ടിക ബ്രിട്ടനിലെ നാഷണൽ ഫ്രോഡ് ഇന്റലിജൻസ് ബ്യൂറോ പുറത്തു വിട്ടു. സൈബർ തട്ടിപ്പുകൾക്ക് ഇരാക്കപ്പെടുന്നവർക്ക് മറ്റ് കുറ്റകൃത്യങ്ങൾക്കിരയാക്കപ്പെട്ടതിനു സമാന അനുഭമാണുള്ളതെന്ന് ഈയിടെ നടത്തിയ ഒരു പഠനത്തിൽ 53 ശതമാനം പേരും വെളിപ്പെടുത്തിയിരുന്നു. ഇന്റർനെറ്റ് തട്ടിപ്പുകൾക്ക് മുഖമില്ലെന്നും മറ്റു കുറ്റകൃത്യങ്ങളുടെ അത്ര പ്രാധാന്യമില്ലെന്നുമുള്ള ധാരണകളെ പൊളിക്കുന്നതായിരുന്നു ഈ സർവേ. സൈബർ കുറ്റകൃത്യങ്ങൾക്കിരയായവരിൽ 54 ശതമാനം പേരും കുറ്റവാളികളെ പുറത്തു കൊണ്ടു വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും 14 ശതമാനത്തിനു മാത്രമെ അതിന് കഴിഞ്ഞിട്ടുള്ളൂവെന്നും സർവേ വ്യക്തമാക്കുന്നു. ഗെറ്റ് സേഫ് ഓൺലൈൻ വാരാചരണത്തോട് അനുബന്ധിച്ച നടത്തിയ സർവേയിൽ പെങ്കെടുത്ത 2,075 പേരും സൈബർ തട്ടിപ്പിനരയായിട്ടുണ്ടെങ്കിലും വെറും 32 ശതമാനം പേർ മാത്രമാണ് റിപോർട്ട് ചെയ്തിട്ടുള്ളത്. ആർക്കാണ് പരാതി നൽകേണ്ടതെന്ന് 47 ശതമാനം പേർക്കും അറിയില്ല.

നാഷണൽ ഫ്രോഡ് ഇന്റലിജൻസ് ബ്യൂറോ പട്ടികയിലെ ഏറ്റവും വലിയ പത്ത് സാധാരണ ഓൺലൈൻ തട്ടിപ്പുകൾ

1. ചെക്ക്, പ്ലാസ്റ്റിക് കാർഡ്, ഓൺലൈൻ ബാങ്ക് അക്കൗണ്ടുകൾ

കാർഡിന്റെ വിശദാംശങ്ങളും കാർഡും ഓൺലൈൻ ഷോപ്പിങ്, ചൂതാട്ടം, ഡെബിറ്റ് കാർഡ് പകർപ്പെടുക്കൽ എന്നിവയാണ് ഇവ ഉപയോഗിച്ചുള്ള സാധാരണ തട്ടിപ്പുകൾ.

2. അഡ്വാൻസ് ഫീ തട്ടിപ്പ്

ബാങ്ക് ചാർജുകൾക്കുള്ള നഷ്ടപരിഹാരം, വാഹന വിൽപ്പന ഉറപ്പിക്കാനെന്ന പേരിലുള്ള ഫീ തുടങ്ങിയ തട്ടിപ്പുകൾ ഈ ഗണത്തിൽ വരുന്നു.

3. വിൽപ്പന തട്ടിപ്പ്

നിലവിൽ ഇല്ലാത്ത ഉൽപ്പന്നങ്ങൽ വാങ്ങുക, ഓർഡർ ചെയ്തതിൽ നിന്നും വ്യത്യസ്തമായ വ്യാജ ഉൽപ്പന്നങ്ങൾ ലഭിക്കുക എന്നിവയെ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താം.

4. ഓൺലൈൻ ഷോപ്പിങും ലേലവും

ഇത്തരം തട്ടിപ്പുകൾ പലതരത്തിലുമുണ്ട്. ഇതിനുപയോഗിക്കുന്ന വ്യാജ വെബ്‌സൈറ്റുകൾ, നിയമപരമായ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ചൂഷണം, വ്യാജ പേയ്‌മെന്റ് സേവനങ്ങൾ തുടങ്ങിയവ എല്ലാം തട്ടിപ്പുകാരുടെ നിയന്ത്രണത്തിലായിരിക്കും. ഓൺലൈൻ ഷോപിങ് അപ്ലിക്കേഷനുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളും ഈയിടെയായി ഉയർന്നു വന്നിട്ടുണ്ട്.

5. ഡേറ്റിങ് തട്ടിപ്പ്

സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലൂടെയും ചാറ്റുകളിലൂടെയും സൗഹൃദം സ്ഥാപിച്ച ശേഷം സഹതാപം പിടിച്ചു പറ്റിയും വൈകാരിക കാരണങ്ങളുണ്ടാക്കിയും ഇരകളിൽ നിന്നും പണം വസൂലാക്കുന്നതാണ് ഈ തട്ടിപ്പ്.

6. കമ്പ്യൂട്ടർ വൈറസ്/ മാൽവെയർ/ സ്‌പൈവെയർ

നമ്മുടെ സിസ്റ്റത്തെ തകർക്കാനായി രൂപകൽപ്പന ചെയ്ത വൈറസുകളും മാൽവെയറുകളും പ്രോഗ്രാമുകളും അയക്കുന്നതാണ് ഈ തട്ടിപ്പു രീതി.

7. ഇമെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്കിങ്

നമ്മുടെ അനുവാദമില്ലാതെ നമ്മുടെ ഇമെയിൽ, മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് അതിക്രമിച്ചു കയറി വ്യക്തിഗത വിവരങ്ങൽ മോഷ്ടിക്കുന്നു.

8. വാടക തട്ടിപ്പ്

ഇല്ലാത്ത വീടിനോ, താമസക്കാരുള്ള വീടിനോ മുൻകൂറായി വാടക ആവശ്യപ്പെടൽ. ഒരു വീട് കാണിച്ച് കുറെ പേരെ ഇങ്ങനെ വയിൽ വീഴ്‌ത്തിയിട്ടുണ്ടാകും.

9. ടിക്കറ്റ് തട്ടിപ്പ്

സംഗീത പരിപാടിക്കോ അവധികാല പരിപാടിക്കോ ഉള്ള ടിക്കറ്റി വിൽപ്പന. ഈ ടിക്കറ്റുകൾ വ്യാജമായിരിക്കും. പരിപാടിയുടെ സംഘാടരെക്കുറിച്ചും ഒരറിവും ഉണ്ടാകില്ല.

10. ഇനം തിരിക്കാത്ത പരസ്യങ്ങൾ

ഏതെങ്കിലും സേവനത്തിന്റെ മറ്റൊ തെറ്റായി ചിത്രീകരിക്കുന്ന പരസ്യങ്ങൾ. ഇത്തരം പരസ്യങ്ങൾ മറ്റെവിടേയെങ്കിലും കണ്ടെന്നു വരില്ല.