- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രഞ്ച് വംശീയ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ മീറ്റിംഗിനിടിയിലേക്ക് മേൽവസ്ത്രം ഉപേക്ഷിച്ച് യുവതി പാഞ്ഞ് കയറി; വ്യാജ ഫെമിനിസ്റ്റ് എന്നാരോപിച്ച് മുദ്രാവാക്യം വിളിച്ചു
അടുത്ത ഫ്രഞ്ച് പ്രസിഡന്റാകാൻ സാധ്യതയുള്ള ഫ്രഞ്ച് വംശീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായ മരിനെ ലെ പെന്നിന്റെ മീറ്റിംഗിനിടയിലേക്ക് മേൽവസ്ത്രം ഉപേക്ഷിച്ച് യുവതി പാഞ്ഞ് കയറി പ്രതിഷേധിച്ചു. മരിനെ വ്യാജ ഫെമിനിസ്റ്റാണെന്ന് ആരോപിച്ച് മുദ്രാവാക്യം വിളിച്ചായിരുന്നു യുവതി ഇരച്ച് കയറി പ്രശ്നമുണ്ടാക്കിയത്. റാഡിക്കൽ ഫെമിനിസ്റ്റ് സംഘടനയായ ഫെമെനിലെ യുവതിയാണ് ഇത്തരത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്. തീവ്രവലതുപക്ഷ കക്ഷിയായ നാഷണൽ ഫ്രന്റിന്റെ പ്രസിഡന്റ് കൂടിയാണ് മരിനെ. ഇവർ പ്രസംഗിക്കുമ്പോൾ തന്റെ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റായിരുന്നു മേൽവസ്ത്രമിടാത്ത യുവതി പ്രതിഷേധിച്ചത്. ബോഡി ഗാർഡുമാർ പ്രതിഷേധക്കാരിയെ പെട്ടെന്ന് നീക്കം ചെയ്തിരുന്നു. തന്റെ വിദേശനയം ചർച്ച ചെയ്യാൻ വേണ്ടി വ്യാഴാഴ്ച പാരീസിൽ മരിനെ വിളിച്ച് കൂട്ടിയ പ്രസ്‌കോൺഫറൻസിനിടെയാണ് ഈ അപൂർവ പ്രതിഷേധ പ്രകടനം അരങ്ങേറിയത്. ഈ സംഭവത്തിന് ശേഷം മരിനെയെ കടുത്ത ഭാഷയിൽ വിമർശിച്ച് തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ ഫെമെൻ രംഗത്തെത്തുകയും ചെയ്തിരുന്നു.മരിനെയുടെ പരിപാടിയിൽ
അടുത്ത ഫ്രഞ്ച് പ്രസിഡന്റാകാൻ സാധ്യതയുള്ള ഫ്രഞ്ച് വംശീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായ മരിനെ ലെ പെന്നിന്റെ മീറ്റിംഗിനിടയിലേക്ക് മേൽവസ്ത്രം ഉപേക്ഷിച്ച് യുവതി പാഞ്ഞ് കയറി പ്രതിഷേധിച്ചു. മരിനെ വ്യാജ ഫെമിനിസ്റ്റാണെന്ന് ആരോപിച്ച് മുദ്രാവാക്യം വിളിച്ചായിരുന്നു യുവതി ഇരച്ച് കയറി പ്രശ്നമുണ്ടാക്കിയത്. റാഡിക്കൽ ഫെമിനിസ്റ്റ് സംഘടനയായ ഫെമെനിലെ യുവതിയാണ് ഇത്തരത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്. തീവ്രവലതുപക്ഷ കക്ഷിയായ നാഷണൽ ഫ്രന്റിന്റെ പ്രസിഡന്റ് കൂടിയാണ് മരിനെ. ഇവർ പ്രസംഗിക്കുമ്പോൾ തന്റെ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റായിരുന്നു മേൽവസ്ത്രമിടാത്ത യുവതി പ്രതിഷേധിച്ചത്. ബോഡി ഗാർഡുമാർ പ്രതിഷേധക്കാരിയെ പെട്ടെന്ന് നീക്കം ചെയ്തിരുന്നു. തന്റെ വിദേശനയം ചർച്ച ചെയ്യാൻ വേണ്ടി വ്യാഴാഴ്ച പാരീസിൽ മരിനെ വിളിച്ച് കൂട്ടിയ പ്രസ്‌കോൺഫറൻസിനിടെയാണ് ഈ അപൂർവ പ്രതിഷേധ പ്രകടനം അരങ്ങേറിയത്.
ഈ സംഭവത്തിന് ശേഷം മരിനെയെ കടുത്ത ഭാഷയിൽ വിമർശിച്ച് തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ ഫെമെൻ രംഗത്തെത്തുകയും ചെയ്തിരുന്നു.മരിനെയുടെ പരിപാടിയിൽ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട യാതൊന്നുമില്ലെന്നും സ്ത്രീയും പുരുഷനും സമത്വം കൈവരിക്കുന്നതിനായുള്ള നിർദേശങ്ങളൊന്നും മരിനെ ഉയർത്തിപ്പിടിക്കുന്നില്ലെന്നുമായിരുന്നു ഫെമെൻ വിമർശിച്ചിരുന്നത്. മരിനെ ലെ പെൻ കപടനാട്യക്കാരിയായ റിപ്പബ്ലിക്കനാണെന്നും അവർ ഫെമിനിസ്റ്റോ മതേതര വാദിയോ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്ന ആളോ അല്ലെന്നും ഫെമെൻ ആരോപിക്കുന്നു. എന്നിട്ടും അവർ പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിൽക്കുന്നുവെന്നും ഫെമെൻ കുറ്റപ്പെടുത്തുന്നു.
ഉക്രയിൻ കേന്ദ്രീകരിച്ച് സ്ഥാപിക്കപ്പെട്ട സംഘടനയാണ് ഫെമെൻ എങ്കിലും നിലവിൽ അത് പാരീസ് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. മരിനെ ലെപെന്നിന്റെ പ്രവർത്തനങ്ങളെ ഇതിന് മുമ്പും ഈ സംഘടന എതിർത്തിട്ടുണ്ട്. 2015ൽ ഇതിലെ അംഗങ്ങൾ നാസി സല്യൂട്ട് നടത്തുകയും ബുൾ ഹോൺ മുഴക്കി മരിനെയുടെ മെയ്‌ദിന പ്രഭാഷണം ശബ്ദത്തിൽ മുക്കിക്കളയുകയും ചെയ്തിരുന്നു. ഫ്രാൻസിന്റെ താൽപര്യങ്ങൾക്കനുസരിച്ചുള്ള ചട്ടക്കൂടിൽ നിന്നു കൊണ്ട് മാത്രമായിരിക്കും താൻ പ്രവർത്തിക്കുകയെന്ന് മരിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. താൻ ഡൊണാൾഡ് ട്രംപിനെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഫ്രാൻസിന് ഗുണകരമാകുമെന്നും യൂറോപ്യൻ യൂണിയൻ വിരുദ്ധയായ മരിനെ വെളിപ്പെടുത്തിയിരുന്നു.
ഈ അടുത്ത് നടന്ന അഭിപ്രായ സർവേകളിൽ മരിനെ അവരുടെ ഭൂരിപക്ഷം വർധിപ്പിക്കുന്നുവെന്ന് വ്യക്തമായിരുന്നു. ഈ വർഷം ഏപ്രിൽ അവസാനമാണ് ഫ്രാൻസിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ വോട്ടിന്റെ 27.5 ശതമാനം നേടി മരിനെ വിജയിക്കുമെന്നാണ് തെളിഞ്ഞിരിക്കുന്നത്. എന്നാൽ ഇതിന് മുമ്പ് ഫെബ്രുവരി 4ന് പോൾ നടത്തിയപ്പോൾ അവർ 2.5 ശതമാനം പോയിന്റുകൾ മാത്രമാണ് നേടുകയെന്നായിരുന്നു വ്യക്തമായിരുന്നത്. ഇൻഡിപെന്റന്റ് സെൻട്രിസ്റ്റായ ഇമാനുവേൽ മാർകോണാണ് 21 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് 19 ശതമാനം വോട്ടുകളുടെ സാധ്യതയുമായി കോൺസർവേറ്റീവ് സ്ഥാനാർത്ഥിയായ ഫ്രാൻകോയിസ് ഫില്ലനാണുള്ളത്.