- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കൊടുങ്കാറ്റും മഴയും ശക്തമായി; ഒറിഗോണിൽ രണ്ടു മരണം; ചുഴലി വീശയടിച്ച വാഷിങ്ടൺ ടൗണിൽ അടിയന്തിരാവസ്ഥ
ന്യൂയോർക്ക്: ചുഴലിയും കൊടുങ്കാറ്റും പേമാരിയും തീർത്ത ആഘാതത്തിൽ ഒറിഗോണും വാഷിങ്ടണും ആടിയുലഞ്ഞു. നിർത്താതെ പെയ്യുന്ന പേമാരി ഒറിഗോണിൽ രണ്ടു ജീവനെടുക്കുകയും ചെയ്തു. വാഷിങ്ടണിലെമ്പാടും വീശിയടിക്കുന്ന അപൂർവ ചുഴലിയിൽ പരക്കെ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാഷിങ്ടൺ ടൗണിൽ ഗവർണർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. പ
ന്യൂയോർക്ക്: ചുഴലിയും കൊടുങ്കാറ്റും പേമാരിയും തീർത്ത ആഘാതത്തിൽ ഒറിഗോണും വാഷിങ്ടണും ആടിയുലഞ്ഞു. നിർത്താതെ പെയ്യുന്ന പേമാരി ഒറിഗോണിൽ രണ്ടു ജീവനെടുക്കുകയും ചെയ്തു. വാഷിങ്ടണിലെമ്പാടും വീശിയടിക്കുന്ന അപൂർവ ചുഴലിയിൽ പരക്കെ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാഷിങ്ടൺ ടൗണിൽ ഗവർണർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.
പോർട്ട്‌ലാൻഡിൽ 2.75 ഇഞ്ച് മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തതെന്നാണ് റിപ്പോർട്ട്. ഇവിടെ തന്നെ വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന അറുപതുകാരിയുടെ ദേഹത്ത് മരം വീണ് കൊല്ലപ്പെടുകയായിരുന്നു. ക്ലാറ്റ്‌സ്‌കാനിൽ കാറോടിച്ചുപോകവേ മറ്റൊരു സ്ത്രീ ഒഴുക്കിൽപ്പെട്ട് മരിക്കുകയായിരുന്നു. സ്ത്രീയുടെ കൂടെ കാറിലുണ്ടായിരുന്ന പുരുഷൻ കാറിന്റെ സൺറൂഫ് തുറന്ന് രക്ഷപ്പെടുകയായിരുന്നു.
പസഫിക് സമുദ്രത്തിൽ നിന്നുള്ള ന്യൂനമർദത്തെ തുടർന്ന് തുടർന്നുള്ള ദിവസങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒറിഗോണിലെ ഡസനോളം കൗണ്ടികളിൽ ഗവർണർ കേറ്റ് ബ്രൗൺ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയും കാറ്റും മണ്ണിടിച്ചിലിനും മിന്നൽ പ്രളയത്തിനും കാരണമായേക്കാം. വെള്ളം പലയിടങ്ങളിലും കെട്ടി നിൽക്കുന്നത് മോട്ടോർ വേകൾ തടസപ്പെടാനും അതുവഴി ഗതാഗതം മുടങ്ങാനും സാധ്യതയുണ്ട്. കഴിവതും നിവാസികൾ ഇവിടങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ഗവർണർ അഭ്യർത്ഥിച്ചിരിക്കുന്നത്. അയൽസംസ്ഥാനമായ വാഷിങ്ടണിലും മിക്ക തെരുവുകളിലും വീടുകളിലും വെള്ളം കയറി. മണ്ണിടിച്ചിൽ മൂലം പല ഹൈവേകളും അടച്ചിട്ടിരിക്കുകയാണ്.