- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറച്ച കോട്ടയായ പേരാവൂരിൽ ഇക്കുറി കോൺഗ്രസ് വെള്ളം കുടിക്കും; രണ്ട് കോൺഗ്രസ് നേതാക്കളും ഒരു കേരളാ കോൺഗ്രസ് നേതാവും റിബലായതോടെ സണ്ണി ജോസഫ് നെട്ടോട്ടത്തിൽ
കണ്ണൂർ: യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ പേരാവൂർ നിയമസഭാ മണ്ഢലത്തിൽ തകർക്കാൻ ഇക്കുറി കച്ചമുറുക്കി ഇറങ്ങിയിരിക്കുന്നത് മറ്റാരുമല്ല. യു.ഡി.എഫിന്റെ 3 റിബലുകൾ തന്നെ. കോൺഗ്രസിലെ സിറ്റിങ്ങ് എംഎൽഎ ആയ സണ്ണി ജോസഫിനെ പരാജപ്പെടുത്താൻ ആദ്യം രംഗത്തു വന്നത് കോൺഗ്രസ് നേതാവും, കേളകം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പൈലി വാത്യാട്ടാണ്. അദ്ദേഹം എൻ.ഡി.എ സ്ഥാനാർത്ഥിയായി മൽസരിക്കുന്നു. കോൺഗ്രസിൽ നിന്നും പിണങ്ങി മാറി നില്ക്കുന്ന കർഷക കോൺഗ്രസ് സംസ്ഥാന നേതാവും, മുൻ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. കെ.ജെ ജോസഫും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കേരളാ കോൺഗ്രസ് സംസ്ഥാന സിക്രട്ടറിയും, ജില്ലയിലെ സമുന്നതനായ യു.ഡി.എഫ് നേതാവുമായ അഡ്വ. കെ.എ ഫിലിപ്പ് മൽസര രംഗത്തേക്ക് വന്നു. ഈ മൂന്ന് പേരും കൈക്കലാക്കുന്നത് കോൺഗ്രസിന്റെയും യു.ഡി.എഫിന്റേയും വോട്ടുകൾ ആയിരിക്കും എന്ന് ഉറപ്പാണ്. അഡ്വ. സണ്ണി ജോസഫിനോടുള്ള എതിർപ്പുകളാണ് ഈ മൂന്ന് നേതാക്കളുടേയും സ്ഥാനാർത്ഥിത്വത്തിനു പിന്നിൽ. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി മൽസരിക്കുന്ന
കണ്ണൂർ: യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ പേരാവൂർ നിയമസഭാ മണ്ഢലത്തിൽ തകർക്കാൻ ഇക്കുറി കച്ചമുറുക്കി ഇറങ്ങിയിരിക്കുന്നത് മറ്റാരുമല്ല. യു.ഡി.എഫിന്റെ 3 റിബലുകൾ തന്നെ. കോൺഗ്രസിലെ സിറ്റിങ്ങ് എംഎൽഎ ആയ സണ്ണി ജോസഫിനെ പരാജപ്പെടുത്താൻ ആദ്യം രംഗത്തു വന്നത് കോൺഗ്രസ് നേതാവും, കേളകം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പൈലി വാത്യാട്ടാണ്. അദ്ദേഹം എൻ.ഡി.എ സ്ഥാനാർത്ഥിയായി മൽസരിക്കുന്നു.
കോൺഗ്രസിൽ നിന്നും പിണങ്ങി മാറി നില്ക്കുന്ന കർഷക കോൺഗ്രസ് സംസ്ഥാന നേതാവും, മുൻ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. കെ.ജെ ജോസഫും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കേരളാ കോൺഗ്രസ് സംസ്ഥാന സിക്രട്ടറിയും, ജില്ലയിലെ സമുന്നതനായ യു.ഡി.എഫ് നേതാവുമായ അഡ്വ. കെ.എ ഫിലിപ്പ് മൽസര രംഗത്തേക്ക് വന്നു. ഈ മൂന്ന് പേരും കൈക്കലാക്കുന്നത് കോൺഗ്രസിന്റെയും യു.ഡി.എഫിന്റേയും വോട്ടുകൾ ആയിരിക്കും എന്ന് ഉറപ്പാണ്. അഡ്വ. സണ്ണി ജോസഫിനോടുള്ള എതിർപ്പുകളാണ് ഈ മൂന്ന് നേതാക്കളുടേയും സ്ഥാനാർത്ഥിത്വത്തിനു പിന്നിൽ.
എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി മൽസരിക്കുന്ന അഡ്വ. ബിനോയ് കുര്യനെ പിന്തുണക്കാനും മൽസര രംഗത്തു നിന്നും പിൻ മാറി ഒന്നിച്ചു നീങ്ങാമെന്നുമുള്ള സിപിഐ(എം) നിർദ്ദേശം അഡ്വ. കെ.ജെ ജോസഫും, അഡ്വ.കെ.എ ഫിലിപ്പും തള്ളികളഞ്ഞിട്ടുണ്ട്. തങ്ങൾ മൽസരിച്ചാൽ മാത്രമേ തങ്ങൾക്ക് സ്വാധീനമുള്ള യു.ഡി.എഫ് വോട്ടുകൾ പിടിക്കാൻ പറ്റു എന്നും അങ്ങിനയേ കോൺഗ്രസിന്റെ പരാജയം ഉറപ്പാക്കാൻ പറ്റൂ എന്നും ഈ നേതാക്കൾ സിപിഎമ്മിനേ അറിയിച്ചു കഴിഞ്ഞു. ഇതാണ് സണ്ണി ജോസഫിന് കൂടുതൽ വിനയാകുന്നത്.
റിബലായി മൽസരിക്കുന്ന 2 കോൺഗ്രസ് നേതാക്കളും കോൺഗ്രസിന് ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. 2പേരും മുൻ ജന പ്രതിനിധികളും, പേരാവൂർ മണ്ഢലത്തിൽ നല്ല സ്വാധീനവും ഉള്ളവരാണ്. ഇതിൽ മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പൈലി വാത്യാട്ടിനെ എ.ഡി.എ സ്ഥാന്നാർഥിയാക്കിയത് കോൺഗ്രസിന് കനത്ത അടിയാണ്. കേളകത്തും കൊട്ടിയൂരുമായി വൻ കുടുംബ ബലവും, ഓർത്തഡോക്‌സ് സഭയുടെ പിന്തുണയും ഇദ്ദേഹത്തിനുണ്ട്. മാത്രമല്ല ഒരു വിഭാഗം കോൺഗ്രസ് പ്രാദേശിക നേതാക്കളും പൈലിക്കൊപ്പം ഉണ്ട്.
അഡ്വ. കെ.ജെ ജോസഫാകട്ടെ ഇപ്പോൾ മണ്ഡത്തിൽ മുഴുവൻ ഒരു വട്ടം സഞ്ചരിച്ചു കഴിഞ്ഞു. 7000 വോട്ടുകൾ എങ്കിലും തനിക്ക് അനുകൂലമായി ഉണ്ടെന്ന് മുൻ ജില്ലാ പഞ്ചായത്ത് അംഗം, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൊട്ടിയൂരിലും കേളകത്തുനിന്നുമായി കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ ഉൾപ്പെടുയുള്ളവരെ അദേഹം ബന്ധപെടുന്നുണ്ട്. കെ.ജെ.ജോസഫ് പേരാവൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിക്കും എന്ന് നേരത്തേ പ്രചരണം ഉണ്ടായിരുന്നു. കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ സംസ്ഥാന നേതാവ് അഡ്വ.കെ.എ ഫിലിപ്പിനും പേരാവൂരിൽ യു.ഡി.എഫിന് കനത്ത വെല്ലുവിളി ഉണ്ടാക്കാനാകും.
ഇതുവരെ നടന്ന ഒമ്പത് നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ ഏഴുതവണയം വിജയം യു.ഡിഎഫിനൊപ്പമായിരുന്നു. 2011ൽ സിറ്റിങ് എംഎൽഎ. കെ.കെ. ശൈലജയെ പരാജയപ്പെടുത്തിയാണ് അഡ്വ.സണ്ണിജോസഫ് മണ്ഡലം യു.ഡി.എഫ്. പക്ഷത്തേക്ക് തിരികെ കൊണ്ടുവന്നത്. ഇതുതന്നെയാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസവും. 1996ൽ കെ.ടി കുഞ്ഞഹമ്മദിലൂടെയാണ് പേരാവൂർ ആദ്യമായി ഇടത്തോട്ട് തിരിഞ്ഞത്. ദീർഘകാലം പേരാവൂർ മണ്ഡലം കാത്ത കെ.പി. നൂറുദ്ദീനെ 126 വോട്ടിന് പരാജയപ്പെടുത്തിയാണ് കെ.ടി വിജയം നേടിയത്. 2001ൽ പ്രൊഫ. എ.ഡി. മുസ്തഫ കുഞ്ഞഹമ്മദിനെ തറപറ്റിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. 2006ൽ കെ.കെ ശൈലജയിലൂടെ ആദ്യമായി സിപിഐ(എം). അങ്കം കുറിച്ചപ്പോൾ 9099 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പേരാവൂരിന്റെ മണ്ണ് ചുകന്നു.
2011ൽ എൽ.ഡി.എഫ്. കെ.കെ. ശൈലജയെതന്നെ നിലനിർത്തിയെങ്കിലും 3440 വോട്ടിന്റെ ഭൂരിപക്ഷത്തിന് സണ്ണിജോസഫ് മണ്ഡലം യു.ഡി.എഫ്. പക്ഷത്തേക്ക് കൊണ്ടുവന്നു. മണ്ഡലത്തിലെ വികസനനേട്ടങ്ങളാണ് യു.ഡി.എഫ്. ഉയർത്തിക്കാട്ടുന്നതെങ്കിലും റബ്ബർ മേഖലയിലെ പ്രതിസന്ധിയാണ് മുന്നണിക്ക് തലവേദനയാവുക. കസ്തൂരിരംഗൻ വിഷയത്തിൽ കേളകം, കൊട്ടിയൂർ മേഖലയിൽ ഉണ്ടായ പ്രതിഷേധവും കെട്ടടങ്ങിയിച്ചട്ടില്ല. ഇതിനൊപ്പമാണ് വിമത ഭീഷണികൾ. ആറളം, അയ്യൻകുന്ന്, പായം, മുഴക്കുന്ന്, പേരാവൂർ, കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളും ഇരിട്ടി നഗരസഭയുമാണ് പേരാവൂർ മണ്ഡലത്തിൽപ്പെടുന്നത്. ആറളം, അയ്യൻകുന്ന്, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകൾ യു.ഡി.എഫ്. ഭരിക്കുമ്പോൾ പായം, മുഴക്കുന്ന്, കേളകം പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. ഭരണമാണ്.
ശൈലജയെയാണ് ഇത്തവണയും സ്ഥാനാർത്ഥിയായി ഇടതുപക്ഷം ആദ്യം നിശ്ചയിച്ചത്. എന്നാൽ മണ്ഡലത്തിലെ എല്ലാ ഘടകങ്ങളും അനുകൂലമാക്കാനായി അഡ്വക്കേറ്റ് ബിനോയ് കുര്യന് സ്ഥാനാർത്ഥിത്വം നൽകുകയായിരുന്നു.