ജോലി ചെയ്യുകയാണെങ്കിൽ മിക്സഡ് മാർഷ്യൽ ആർട്സ് (എംഎംഎ)കമ്പനിയായ ഇവാൾവിൽ ജോലി ചെയ്യണം. ഇതിന്റെ മുതലാളിയും സ്ഥാപകനുമായ ചാത്രി സിറ്റ്യോഡ്ടോംഗിനെ പോലുള്ള ഒരു മുതലാളിയെ ലോകത്തെവിടെയും മഷിയിട്ട് നോക്കിയാൽ പോലും കണ്ടെത്താനായെന്ന് വരില്ല.തന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരെയും എല്ലാ വർഷവും മുഴുവൻ ചെലവും വഹിച്ച് വിദേശ രാജ്യങ്ങളിലെ ഫൈവ്സ്റ്റാർ റെസ്റ്റോറന്റിൽ ഹോളിയേക്ക് കൊണ്ട് പോകുന്ന കമ്പനിയുടെ കഥ കൂടിയാണിത്. ഇവിടെ നൂറോളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നറിയുമ്പോഴാണ് സിറ്റ്യോഡ്ടോംഗിന്റെ ഉദാരതയുടെ ആഴം മനസിലാക്കാൻ നമുക്ക് സാധിക്കുന്നത്. അടുത്ത കാലത്ത് അദ്ദേഹം തന്റെ ജീവനക്കാരെ നാല് ലക്ഷം പൗണ്ട് ചെലവഴിച്ചാണ് മാലിദ്വീപിലേക്ക് ഹോളിഡേയ്ക്ക് കൊണ്ടു പോയിരിക്കുന്നത്.

തന്റെ ജീവനക്കാരുടെ അധ്വാനത്തിൽ കമ്പനിക്കുണ്ടാകുന്ന ലാഭക്കണക്കുകളിൽ തൃപ്തനായതിനെ തുടർന്നാണ് അദ്ദേഹം ഈ പ്രത്യുപകാരം അവർക്കേകി വരുന്നത്. സിംഗപ്പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എംഎംഎ അക്കാദമികൾ വർഷം തോറും 30 ശതമാനം വളർച്ചയാണ് കൈവരിക്കുന്നതെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. തന്റെ ജീവനക്കാരുടെ കഠിനാധ്വാനവും ആത്മാർത്ഥതയും സ്വയംസമർപ്പണവും മൂലമാണ് ഈ പുരോഗതി കൈവരിക്കാനാകുന്നതെന്നും അതിനാൽ തനിക്കവരോട് നന്ദി പ്രകടിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും സിറ്റ്യോഡ്ടോംഗ് പറയുന്നു. ഇത്തരത്തിൽ നേട്ടമുണ്ടാകുമ്പോൾ ചില കമ്പനിതലവന്മാർ ഓഫീസ് ക്രിസ്മസ് പാർട്ടിയിൽ ജീവനക്കാർക്ക് ഡ്രിങ്ക്സ് വാങ്ങി നൽകി സന്തോഷം അതിലൊതുക്കുമ്പോഴാണ് ഇദ്ദേഹം ഇത്രയും തുക ചെലവഴിച്ച് ജീവനക്കാരെ മാലിദ്വീപിലേക്ക് കൊണ്ടു പോയിരിക്കുന്നത്.

ഇതാദ്യമായിട്ടല്ല തന്റെ സ്റ്റാഫുകളെ ഇദ്ദേഹം ഇത്തരത്തിൽ ഹോളിഡേയ്ക്ക് കൊണ്ടു പോകുന്നത്.തന്റെ സ്ഥാപനത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ള സാധാരണ സംഭവമാണ് ഇത്തരത്തിലുള്ള അവധിക്കാല യാത്രകളെന്ന് സിറ്റ്യോഡ്ടോംഗ് വെളിപ്പെടുത്തുന്നു. ഇതിന് മുമ്പ് കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ ഇദ്ദേഹം തൊഴിലാളികളെ തന്റെ കീശയിൽ നിന്നും പണമെടുത്ത് ബാലി, ക്രാബി, ഖാഓ ലാക്ക്,ബിന്റൻ എന്നീ വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോയിരുന്നു. ഇത്തരത്തിലുള്ള യാത്രകളാകുന്ന സമ്മാനങ്ങൾ താൻ സ്റ്റാഫുകൾക്ക് ചെയ്യുന്ന ചെറിയ കാര്യം മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.എല്ലാ വർഷവും കമ്പനിയിലെ എല്ലാ ജീവനക്കാരെയും എല്ലാ ചെലവുകളും വഹിച്ച് അതുല്യമായ ടൂറിസം കേന്ദ്രങ്ങളിലെ ഫൈവ് സ്റ്റാർ ലക്ഷ്വറി റിസോർട്ടുകളിലേക്ക് ഹോളിഡേക്ക് കൊണ്ടു പോകാറുണ്ടെന്നും ഇദ്ദേഹം പറയുന്നു.

തന്റെ നിരവധി സ്റ്റാഫുകൾക്ക് ഇത്തരത്തിലുള്ള അന്താരാഷ്ട്ര യാത്രകൾ ഇഷ്ടമാണെന്നും എന്നാൽ പലർക്കും അതിനുള്ള സാമ്പത്തികശേഷിയില്ലെന്നും താൻ അത് സാധിച്ച് കൊടുക്കുകയാണെന്നും എംഎംഎ തലവൻ പറയുന്നു. ഇവരിൽ പലരും ദാരിദ്ര്യമുള്ള പശ്ചാത്തലത്തിൽ നിന്നാണ് വരുന്നതെന്നും ഇവാൾവ് ഇത്തരം യാത്രകൾ സമ്മാനിച്ച് അവരുടെ സ്വപ്നങ്ങൾ ചെറിയ തോതിലെങ്കിലും സഫലമാക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും സിറ്റ്യോഡ്ടോംഗ് വെളിപ്പെടുത്തുന്നു.ഏറ്റവും മികച്ചവർക്ക് മാത്രമാണിവിടെ ജോലി നൽകുന്നത്. അതായത് ഏതാണ്ട് 200 അപേക്ഷകളിൽ നിന്നും ഏറ്റവും കഴിവുറ്റ ഒരാൾക്ക് മാത്രമാണ് തൊഴിൽ നൽകുന്നതെന്നും ഈ ബോസ് വെലിപ്പെടുത്തുന്നു. 2017ലെ ഹോളിഡേ എങ്ങോട്ട് പോകണമെന്ന് കമ്പനി ഇനിയും തീരുമാനിച്ചിട്ടില്ല.